30 C
Kochi
Sunday, September 26, 2021

Daily Archives: 21st October 2020

 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8,369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താകുറിപ്പിലൂടെ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ഇന്ന് രോഗം ബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 26 മരണങ്ങളാണ്...
തിരുവനന്തപുരംകോവിഡ്‌ വരുത്തിയ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു വെക്കുന്നത്‌ ഇനി മുതല്‍ തുടരേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തേ പിടിച്ച ശമ്പളം അടുത്ത മാസം മുതല്‍ തിരികെ നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.സര്‍ക്കാര്‍ ജീവനക്കാരുടെ മാസശമ്പളത്തിന്റെ 20 ശതമാനം മാറ്റിവെക്കാനായിരുന്നു തീരുമാനം. ഇത്‌ സെപ്‌റ്റംബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കു കൂടി തുടരാനുള്ള തീരുമാനം റദ്ദാക്കും. പിടിച്ചെടുത്ത ശമ്പളം അടുത്ത മാസം മുതല്‍ പിഎഫിലേക്കു ലയിപ്പിക്കും. ഇതിനുള്ള ധനവകുപ്പിന്റെ...
 കാബൂൾ:വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം. ആക്രമണത്തിൽ 25 സൈനികർ കൊല്ലപ്പെട്ടു. സൈനിക ഓപ്പറേഷനായുള്ള യാത്രയ്ക്കിടെയാണ് സുരക്ഷാസൈന്യത്തിന് നേരെ വെടിയുതിർത്തത്. മേഖലയില്‍ ആക്രമണം തുടരുകയാണെന്നും താലിബാന്‍ സംഘത്തിനും ആള്‍നാശമുണ്ടായതായും തഖാര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ വക്താവ് ജവാദ് ഹെജ്രി അറിയിച്ചു. മേഖലയിലെ വീടുകളിലാണ് താലിബാന്‍ സംഘം ഒളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം 34 ഓളം സൈനികർ കൊല്ലപ്പെട്ടതായാണ് തഖാര്‍ പ്രവിശ്യയിലെ ഹെല്‍ത്ത് ഡയറക്ടര്‍ അബ്ദുള്‍ ഖയൂം പറയുന്നത്. മരിച്ചവരിൽ ഡെപ്യൂട്ടി പോലീസ് മേധവിയും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വാഷിംഗ്‌ടണ്‍ ഡിസി:ചൈനയ്‌ക്കെതിരേ വ്യാപാരയുദ്ധം പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്നത്‌ ചൈനയിലെന്ന്‌ റിപ്പോര്‍ട്ട്‌. ട്രംപിന്‌ ചൈനയില്‍ ബാങ്ക്‌ എക്കൗണ്ട്‌ ഉണ്ടെന്നും അവിടെ ഹോട്ടല്‍ വ്യവസായരംഗത്ത്‌ കനത്ത നിക്ഷേപം നടത്തിയിട്ടുള്ള ട്രംപ്‌ ലക്ഷക്കണക്കിന്‌ ഡോളര്‍ നികുതി അടയ്‌ക്കുന്നതായും ന്യൂയോര്‍ക്ക്‌ ടൈംസാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌നുസരിച്ച്‌ ചൈനയിലെ അഞ്ചു കമ്പനികളിലായി 1,92,000 ഡോളറെങ്കിലും നിക്ഷേപിച്ചിട്ടുണ്ട്‌. 2018ലെ റിപ്പോര്‍ട്ടില്‍ 97,400 ഡോളര്‍ നികുതിയിനത്തില്‍ അടച്ചതായാണു റിപ്പോര്‍ട്ട്‌....
ഡൽഹി: അക്ഷയ് കുമാറിന്റെ 'ലക്ഷ്മി ബോംബ്' എന്ന ചിത്രത്തിനെതിരെ ഹിന്ദുസംഘടനകൾ രംഗത്ത്. ഹിന്ദു ദേവതകളെ അപമാനിക്കുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ഹിന്ദു സേന ആരോപിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു സേന കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‍ദേകറിന് പരാതി നൽകി.ഹിന്ദു ദേവതയെ അപമാനിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ തുടങ്ങിയ ആരോപണങ്ങളാണ് ഹിന്ദുസേന ചിത്രത്തിനെതിരെ ഉന്നയിക്കുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രത്തിന്‍റെ പേര് ആസിഫ്. നായിക കിയാര അദ്വാനിയുടെ...
കളമശേരി:കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി വീഴ്ച വരുത്തിയെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മ സലീം പൊലീസിൽ പരാതി നൽകി. പരാതിയുടെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയുടെ വീഴ്ചകൾ തുറന്നു പറഞ്ഞതോടെ സമൂഹമാധ്യമങ്ങളിലൂടെ താൻ ആക്രമണത്തിന് ഇരയാകുകയാണെന്നും ഒരു ആക്രമണം ഉണ്ടായേക്കുമോ എന്ന് ഭയപ്പെടുന്നതായും കാണിച്ചാണ് ഡോക്ടർ പരാതി നൽകിയിരിക്കുന്നത്.  ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് അവർ പരാതിയിൽ പറയുന്നു.തനിക്ക് കെഎസ്‍യുവുമായി ബന്ധമുണ്ടെന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്നു.  രാഷ്ട്രീയ താൽപര്യത്തിലാണ് ഈ പ്രതികരണമെന്നുമാണ്...
 ഡൽഹി:കൊവിഡ് പ്രതിരോധ വാക്സിനേഷന്റെ ആദ്യ ഘട്ടം ലഭ്യമാക്കേണ്ടവരുടെ മുൻഗണനപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്‍റെ മുൻ നിരയിൽ നിൽക്കുന്ന മൂന്ന് കോടി ആളുകൾക്കാണ് മുൻഗണന നൽകുക. ഇത് കൂടാതെ കേന്ദ്ര സംസ്ഥാന പൊലീസ് സേന, ഹോം ഗാര്‍ഡ്, സായുധ സേന, മുന്‍സിപ്പല്‍ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരും പട്ടികയിലുണ്ട്.എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ എത്തിക്കാനുള്ള നടപടികൾ സജ്ജമാണെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. വാക്സിൻ്റെ ശേഖരണം, സംഭരണം, വിതരണം...
ഡൽഹി: പഞ്ചാബിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ പുതിയ ബില്ലുകൾ പാസാക്കാനൊരുങ്ങി രാജസ്ഥാനും ഛത്തീസ്ഗഡും. പ്രതിപക്ഷത്തിന്റെയും കർഷകരുടെയും എതിർപ്പുകൾ വകവെയ്ക്കാതെ കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക ബില്ലിനെ മറികടക്കാൻ നിയമം പാസാക്കാനാണ് ഈ കോൺഗ്രസ്സ് ഭരണ സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്.കേന്ദ്രത്തിന്റെ കാർഷിക ബില്ലിനെതിരെ പഞ്ചാബ് ചൊവ്വാഴ്ചയാണ് പ്രമേയവും   ബില്ലുകളും പാസാക്കിയത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പുതിയ കാര്‍ഷിക ബില്ലുകള്‍ പഞ്ചാബ് സർക്കാർ പാസാക്കിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം പഞ്ചാബില്‍ നടപ്പാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി അമരീന്ദര്‍...
 ഡൽഹി:30 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തേക്ക് ബോണസ് ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. 2019-2020 വർഷത്തേക്ക് പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് അല്ലെങ്കിൽ പിഎൽബിക്കാണ് അനുമതി നൽകിയിരിക്കുന്നത്.റെയിൽ‌വേ, പോസ്റ്റ് ഓഫീസ്‌, പ്രതിരോധം, ഇ‌പി‌എഫ്‌ഒ, ഇ‌എസ്‌ഐസി തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിലെ 16.97 ലക്ഷം ഇതര ഗസറ്റഡ് ജീവനക്കാർക്ക് ഇത് ഗുണം ചെയ്യും. ഇതുകൂടാതെ ഇതര ഗസറ്റഡ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നോൺ-പി‌എൽ‌ബി അല്ലെങ്കിൽ അഡ്‌ഹോക് ബോണസ്...
തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 7പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാന്‍ കമ്മീഷൻ ഉത്തരവിട്ടു. റോഡ് ഷോയ്ക്ക് പരമാവധി മൂന്നു വാഹനങ്ങളേ പാടുള്ളൂ. നാമനിര്‍ദേശ പത്രികാസമര്‍പ്പണ സമയത്ത് മൂന്നുപേരെയും ഭവന സന്ദര്‍ശന സമയത്ത് അഞ്ചുപേരെയും അനുവദിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ വോട്ടെണ്ണല്‍ വരെ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾനാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് മൂന്നുപേരില്‍ കൂടുതല്‍ പാടില്ല. സ്ഥാനാനാര്‍ഥികള്‍ക്കൊപ്പം ജാഥയോ വാഹനവ്യൂഹമോ...