30 C
Kochi
Sunday, September 26, 2021

Daily Archives: 28th October 2020

തിരുവനന്തപുരം: മുന്നോക്ക സംവരണവിഷയത്തില്‍ മുസ്‌ലിം ലീഗിന്‌ കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗത്തില്‍ വിമര്‍ശനം. മുന്നോക്കസംവരണത്തെ യോഗം സ്വാഗതം ചെയ്‌തു. വിഷയത്തില്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമെന്നു പ്രഖ്യാപിച്ച യോഗം, മുസ്‌ലിം ലീഗിന്റെ സമരനീക്കം ഉചിതമായില്ലെന്നു വിമര്‍ശിച്ചു. ലീഗിനെ കോണ്‍ഗ്രസ്‌ നിലപാട്‌ ബോധ്യപ്പെടുത്താന്‍ യോഗം തീരുമാനിച്ചുമുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ 10 ശതമാനം സംവരണം എന്നത്‌ കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള നയമാണ്‌. ഇക്കാര്യത്തില്‍ പിന്നോക്കവിഭാഗത്തിന്റെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നു സമിതി ആവശ്യപ്പെട്ടു. അവരുടെ നിലവിലെ ആനുകൂല്യങ്ങള്‍...
ഡല്‍ഹി:അഭിമാനപദ്ധതിയായി പ്രചരിപ്പിച്ച ആരോഗ്യസേതു ആപ്പ്‌ നിര്‍മ്മിച്ചതാരെന്ന്‌ അറിയില്ലെന്ന്‌ കേന്ദ്രം. അജ്ഞത നടിക്കുന്ന സര്‍ക്കാരിന്റെ മറുപടിക്കെതിരേ വിവരാവകാശകമ്മിഷന്റെ രൂക്ഷവിമര്‍ശനം. ആപ്പിനെക്കുറിച്ചുള്ള വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനോടാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക പ്രതികരണം. ഇതേത്തുടര്‍ന്ന്‌ വിശദീകരണമാവശ്യപ്പെട്ട്‌ പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടിസിലാണ്‌ കമ്മിഷന്റെ വിമര്‍ശനം. ആരാണ്‌ ആരോഗ്യസേതു ആപ്പ്‌ നിര്‍മിച്ചതെന്ന്‌ വ്യക്തമാക്കാന്‍ കമ്മിഷന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.ആപ്പ്‌ നിര്‍മിച്ചത്‌ ആരാണ്‌ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക്‌ യാതൊരു അറിവുമില്ലെന്നാണ്‌ കേന്ദ്രം നിലപാട്‌ അറിയിച്ചത്‌. എന്നാല്‍, ഇത്‌ അസംബന്ധമാണെന്നും...
Covid cases rising in kErala
 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8790 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.27...
കൊച്ചി: കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിസ്താരത്തിന്റെ പേരില്‍ തനിക്ക് പ്രതിഭാഗത്തുനിന്ന് മാനസിക പീഡനമുണ്ടായി. എന്നാല്‍ ഇതില്‍ കോടതി ഇടപെട്ടില്ലെന്ന് ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയില്ല. നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്. എന്നാല്‍ ഇവരെ കോടതി നിയന്ത്രിച്ചില്ല.വിചാരണയ്ക്കിടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും പ്രോസിക്യൂഷനെയും അവഹേളിക്കുന്ന വിധം ന്യായാധിപ സംസാരിച്ചു. അടിസ്ഥാന രഹിതമായ...
M Sivasankar under ED custody
 മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും അതിലുപരി വിശ്വസ്തനുമായിരുന്ന എം ശിവശങ്കർ ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. വഞ്ചിയൂരിലെ സ്വകാര്യ ആയുർവ്വേദ ആശുപത്രിയിൽ ചിലികിത്സയിലായിരുന്ന ശിവശങ്കറിനെ കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിയിലെത്തിയാണ് ഇഡി കസ്റ്റഡിയിൽ എടുത്തത്.മൂന്ന് തവണ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന, സൂപ്പർ സെക്രട്ടറി എന്നറിയപ്പെട്ടിരുന്ന, അന്താരാഷ്ട്ര കരാർ പോലും സ്വന്തം ബോധ്യത്തിൽ സർക്കാറിനായി ഒപ്പിടാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്ന അധികാരകേന്ദ്രമായിരുന്നു എം ശിവശങ്കർ. കെ-ഫോൺ അടക്കം സംസ്ഥാന സർക്കാരിൻ്റെ വളരെ നി‍ർണായകമായ പല പദ്ധതികൾക്കും ചുക്കാൻ പിടിച്ചിരുന്നത് അദ്ദേഹമാണ്. ഈ സ്വാധീനം...
ഡൽഹി: പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതിയിൽ. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നുവെന്നും ,സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ  ഉപയോഗിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നുണ്ടെന്ന്   ഹർജിയിൽ പറയുന്നു.കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നതാണ് . അതിനാൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹർജി നൽകിയത്.
കൊച്ചി: കൊവിഡ്‌ വ്യാപനം സംസ്ഥാനത്തെ മത്സ്യബന്ധനരംഗത്തെ നിലയില്ലാക്കയത്തിലേക്കു തള്ളി വിട്ടിരിക്കുന്നു. തൊഴില്‍നഷ്ടവും വരുമാനച്ചോര്‍ച്ചയും ഇടത്തട്ടുകാരുടെ ചൂഷണത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുഷ്‌കരമാക്കി. മത്സ്യ ബന്ധനത്തിന്‌ വിലക്കു വന്നതോടെ മത്സ്യത്തൊഴിലാളികള്‍ ദുരിതക്കയത്തിലായി. ലോക്ക്‌ ഡൗണ്‍ ഇളവുകള്‍ വന്നെങ്കിലും പഴയ ജീവിതതാളം തിരിച്ചു പിടിക്കാനായില്ലെന്നാണ്‌ അവര്‍ പറയുന്നത്‌.കടലില്‍ മീന്‍ കൂടുതല്‍ കിട്ടുന്ന മാര്‍ച്ച്‌ മാസത്തിലാണ്‌ കൊറോണയുടെ വരവ്‌. ഈ സമയത്താണ്‌ കടബാധ്യതകളൊതുക്കി സാമ്പത്തികമായി എന്തെങ്കിലും നേട്ടം ഉണ്ടാക്കാനാകുന്നത്‌. എന്നാല്‍ ഈ പ്രതീക്ഷ തകര്‍ത്തെറിഞ്ഞു കൊണ്ടായിരുന്നു...
 തിരുവനന്തപുരം:ആര്യനാട് സർവീസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സെക്രട്ടറി ഉൾപ്പടെ മൂന്ന് പേർക്കെതിരെ നടപടി. സെക്രട്ടറി അരുൺ ഘോഷ്, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിർമിനി, ഇന്റേണൽ ഓഡിറ്റർ ലതാകുമാരി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.സർവീസ് സഹകരണ ബാങ്കിൽ ഏകദേശം ആറര കോടി രൂപയുടെ തിരിമറി നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സെക്രട്ടറി ഉൾപ്പടെ മൂന്ന് പേരെ സസ്പെന്റ് ചെയ്യേണ്ട നടപടിയിലേക്ക് നീങ്ങിയത്. നേരത്തെ ബാങ്ക് മാനേജരെയും ജൂനിയർ ക്ലർക്കിനെയും സസ്പെന്റ് ചെയ്തിരുന്നു. നിലവിൽ ഭരണ സമിതി പിരിച്ച് വിട്ട്...
മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ മേഖലയിലും, സർക്കാർ തൊഴിൽ മേഖലയിലും 10% സംവരണം നൽകികൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ പലവിധ വിമർശനങ്ങളാണ് സമൂഹത്തിന്റെ പലമേഖലകളിലും നിന്നും ഉയരുന്നത്. സാമ്പത്തിക സംവരണം അനാവശ്യമാണെന്നും ഇത് പിന്നോക്ക വിഭാഗങ്ങൾക്ക് തിരിച്ചടിയാകുമെന്നുമാണ് പലവിഭാഗങ്ങളുടെയും അഭിപ്രായം. എന്നാൽ, ഇത് മൂലം പിന്നോക്ക വിഭാഗങ്ങൾക്ക് നിലവിലുള്ള സംവരണത്തിനോ അവകാശങ്ങൾക്കോ യാതൊരു തടസവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.എന്നാൽ, സമൂഹ മാധ്യമങ്ങളിൽ ഈ വിഷയം യുവതലമുറ കൈകാര്യം ചെയ്യുന്നത്...
കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യേപേക്ഷ ഹെെക്കോടതി തള്ളിയതോടെ ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ജാമ്യാപേക്ഷ തള്ളി മിനിറ്റുകള്‍ക്കമായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഈ നീക്കം. ചികിത്സയിലുള്ള ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോകുകയാണ്. ഇനി ശിവശങ്കറിനെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. കസ്റ്റംസ് ശിവശങ്കറിന് ഇന്ന് തന്നെ സമന്‍സ് നല്‍കുമെന്നാണ് വിവരം.ഇഡി- കസ്റ്റംസ് കേസുകളിലെ ജാമ്യാപേക്ഷകളായിരുന്നു ഹെെക്കോടതി തള്ളിയത്. കസ്റ്റംസിന്റെ ഇഡിയുടെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു...