Daily Archives: 30th October 2020
കൊച്ചി:
സ്ത്രീകള്‍ക്കെതിരേ അശ്ലീലപരാമര്‍ശം നടത്തി വിഡിയൊ പുറത്തുവിട്ട യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടരും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായി. പ്രതികള്‍ നിയമം കൈയിലെടുത്തത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.കൈയേറ്റം ചെയ്തതും ദൃശ്യങ്ങള്‍ പുറത്തു വിട്ടതും നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേയെന്നു കോടതി ചോദിച്ചു. എന്നാല്‍ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനാണ് ശ്രമിച്ചതെന്ന് ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന് പറഞ്ഞു. അത്തരത്തില്‍...
പാരിസ്:ഫ്രാന്‍സില്‍ അടുത്തടുത്തുണ്ടായ ഭീകരാക്രമണങ്ങളുടെ പേരില്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചേരിതിരിവ്. മതഭീകരതയ്ക്കെതിരായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവെല്‍ മാക്രോണിന്റെ നിലപാടിനെ എതിര്‍ത്തു ജനാധിപത്യ ഇസ്ലാമിക രാജ്യങ്ങളായ തുര്‍ക്കിയും പാക്കിസ്ഥാനും നില കൊണ്ടപ്പോള്‍ യാഥാസ്ഥിതിക അറബ് രാജ്യമായ സൗദി അറേബ്യ ഇവരെ എതിര്‍ത്ത് രംഗത്തു വന്നതാണ് ഇസ്ലാമിക ഭൗമരാഷ്ട്രീയത്തില്‍ ധ്രുവീകരണത്തിനിടയാക്കിയത്.പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് അധ്യാപകനായ സാമുവല്‍ പാറ്റിയെ അടക്കം നാലു പേരെയാണ് ഒരു മാസത്തിനിടെ ഫ്രാന്‍സില്‍ തീവ്രവാദികള്‍ ക്രൂരമായി...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6,638 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം.28 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ...
കോട്ടയം:
"എത്ര പേർ മരിച്ചു പോയിട്ടുണ്ടെന്ന് അറിയാമോ? രോഗം മൂർച്ഛിച്ചു കടവിൽ എത്തുമ്പോൾ വള്ളം ഉണ്ടാവില്ല. അങ്ങനെ കൃത്യസമയത്തു ചികിത്സ കിട്ടാതെ എത്ര പേർ. ഇലക്ഷൻ വരുമ്പോൾ വോട്ട് ചോദിച്ചു വരും എല്ലാവരും. പാലത്തിന്റെ കാര്യം ചോദിക്കുമ്പോൾ ശെരിയാക്കി തരാമെന്നും പറയും. ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ ആരേയും ഇങ്ങോട്ട് കാണില്ല...ഈ പറച്ചിലു മാത്രമേ ഒള്ളു," തുരുത്തു നിവാസി ആയ കമലാക്ഷി അമ്മയുടെ വാക്കുകളാണിത്. ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ...
കാലടി:ഡൽഹിയിൽ നടന്ന ഒമ്പതാമത് ഹ്രസ്വചിത്ര മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളിയെ ആയിരുന്നു.
അവറാൻ എന്ന ചിത്രത്തിലൂടെ അയ്യമ്പുഴ സ്വദേശിയും മിമിക്രി കലാകാരനുമായ സിക്ക് സജീവായിരുന്നു ആ നേട്ടം കെെവരിച്ചത്. എന്നാല്‍, ഈ വിവരം അധികമാരും അറിഞ്ഞിട്ടില്ലയെന്നതാണ് വാസ്തവം. മുഖ്യധാര മാധ്യമങ്ങളൊന്നും അത്ര കാര്യമായി ഈ വാര്ത്തയെടുത്തില്ലയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം. ഇപ്പോള്‍ ഇദ്ദേഹത്തെ കാര്യമായി ഗൗനിക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.ഡി കെ ദിലീപ് എന്നയാള്‍...
ഡല്‍ഹി:
പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച പാക്കിസ്ഥാന് മന്ത്രി ഫവാദ് ചൗധരിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെതിരേ ആയുധമാക്കി ബിജെപി. ഭീകരാക്രമണം തന്നെയെന്ന് പാക്കിസ്ഥാന് തന്നെ സമ്മതിച്ച സ്ഥിതിക്ക് കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ ജാവദേക്കര്‍. തങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ കയറി ആക്രമിച്ചുവെന്ന ചൗധരിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കുള്ള മറുപടിയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും മറ്റുള്ളവരും രാജ്യത്തോട് മാപ്പു പറയണമെന്നും ജാവദേക്കര്‍ ആവശ്യപ്പെട്ടു.കശ്മീരിലെ പുല്‍വാമയിലെ സൈനിക കേന്ദ്രത്തില്‍ 2019 ഫെബ്രുവരി...
ഏത് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞാലും ബിനീഷ് കോടിയേരിയെ തങ്ങൾ ചേർത്തുപിടിക്കുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഐപി ബിനു. ബിജെപിയുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറുകയായിരുന്നു ബിനീഷ് എന്ന് ബിനു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സിപിഐഎം വിരുദ്ധ മാധ്യമ സംഘത്തിന്റെ കുപ്രചാരണങ്ങൾ കണ്ട് താൻ ഡിങ്കിരി എന്ന് വിളിക്കുന്ന പ്രിയപ്പെട്ട ബിനീഷ് സഖാവിനെ തള്ളിപ്പറയാനോ എല്ലാം കണ്ട് മിണ്ടാതിരിക്കാനോ കഴിയില്ലെന്നും...
തിരുവനന്തപുരം:
സംസ്ഥാനത്തെ ആരോഗ്യവിവരങ്ങള്‍ കനേഡിയന്‍ ഏജൻസിയായ പിഎച്ച്ആർഐയ്ക്ക് (PHRI) കൈമാറിയിട്ടില്ലെന്ന ആരോഗ്യ വകുപ്പിന്റെ വാദം പൊളിയുന്നു. സോഫ്റ്റ് വെയറില്‍ നിന്ന് ഡാറ്റ നേരിട്ട് കൈകാര്യം ചെയ്യാൻ പിഎച്ച്ആർഐയ്ക്ക് അന്നത്തെ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ അനുമതി നല്‍കിയിരുന്നതായാണ് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന ഇ-മെയിൽ സന്ദേശങ്ങൾ പുറത്ത്. കേരള സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിലെ വിവരങ്ങൾ കാനഡയിൽ പ്രവർത്തിക്കുന്ന പോപ്പുലേഷൻ ഹെൽത്ത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനു കൈമാറുന്നതിന്റെ വിശദാംശങ്ങൾ 'കാരവന്' ആണ് പുറത്തുകൊണ്ടുവന്നത്. സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരും ഗവേഷക സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും...
കൊച്ചി:
മത്സ്യത്തൊഴിലാളികളെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാനെന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരേ മത്സ്യത്തൊഴിലാളി സംഘടനകള്‍. പരമ്പരാഗതമായി മത്സ്യലേലത്തില്‍ ഇടനിലക്കാരായി നില്ക്കുന്ന കച്ചവടക്കാരെയും തരകന്മാരെയും ഒഴിവാക്കാനാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാര്‍ തയാറായതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.മത്സ്യത്തൊഴിലാളി സംഘങ്ങളെ ശാക്തീകരിക്കാനും തൊഴിലാളികള്‍ക്ക് അധ്വാനത്തിന് ആനുപാതികമായി പ്രതിഫലം നല്‍കാനും ഓര്‍ഡിനന്‍സ് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. തൊഴിലാളിക്ക് വിലനിര്‍ണയത്തിനുള്ള അവകാശം സംരക്ഷിക്കാനും മീനിന്റെ നിലവാരം ഉറപ്പാക്കാനും ഹാര്‍ബറുകളില്‍ മത്സ്യത്തൊഴിലാളി സംഘങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയുമാണ്...
ഹോളിവുഡ് താരം സ്കാർലെറ്റ് ജൊഹാൻസണും കൊമേഡിയനായ കോളിൻ ജോസ്റ്റും വിവാഹിതരായി. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.അവഞ്ചേഴ്സ് സിനിമകളിലൂടെ ഏറെ ശ്രദ്ധേയമായ നടിയാണ് സ്കാർലെറ്റ്. താരത്തിന്റെ മൂന്നാം വിവാഹമാണ് ഇത്. ഹോളിവുഡ് നടനായ റിയാൻ റെയ്നോൾഡ്സാണ് സ്കാർലെറ്റിന്റെ ആദ്യ ഭർത്താവ്. 2008–ൽ വിവാഹിതരായ ഇവർ 2010–ൽ വേർപിരിഞ്ഞു. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ൻ ഡ്യൂറിക്കിനെ വിവാഹം ചെയ്തെങ്കിലും 2017 ൽ ഇരുവരും വിവാഹമോചിതരായി.ജോജോ റാബിറ്റ്, മാര്യേജ് സ്റ്റോറി എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന്...