30 C
Kochi
Sunday, September 26, 2021

Daily Archives: 20th October 2020

 ഡൽഹി:കൊവിഡ് വാക്സിൻ കണ്ടെത്തും വരെ രാജ്യം ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പന്ന രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ മരണസംഖ്യ കുറവാണെന്നും രാജ്യത്തെ രോഗമുക്തി നിരക്ക് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊവിഡ് ജാഗ്രതയിൽ കുറവ് വരുത്തരുതെന്നും പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. വാക്സിൻ കണ്ടെത്തതാൻ മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയിലെ വിദഗ്ധരും പരീക്ഷണത്തിലാണെന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.നവരാത്രിയും ദീപാവലിയും ദസറയുമടക്കം നിർണായക ആഘോഷങ്ങൾ വരാനിരിക്കവേ ജനങ്ങൾക്ക്...
 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് രോഗം...
 കൊച്ചി:കേരളത്തില്‍ മാത്രമാണ് നാലര വര്‍ഷം കുടുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിക്കുന്നതെന്ന് ഹൈക്കോടതി. സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാരിന്റെ നീക്കമെന്ന് കോടതി വിമർശിച്ചു. നിലംനികത്തല്‍ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഈ വിഷയം ഉന്നയിച്ചത്.സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഹൈക്കോടതി വിമർശനം. മറ്റ് സംസ്ഥാനങ്ങളില്‍ ആറും എട്ടും വര്‍ഷം കൂടുമ്പോഴാണ് ശമ്പളം പരിഷ്‌കരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സാഹചര്യം മനസിലാക്കുന്നതിന് പകരം സര്‍ക്കാര്‍ സംഘടിത വോട്ട് ബാങ്കിനെ ഭയക്കുകയാണെന്നും ഒരു...
വയനാട്: കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തു. ചൈന രാജ്യത്തിന്റെ അതിർത്തിയിൽ കൈയ്യേറ്റം നടത്തിയിട്ടും പ്രധാനമന്ത്രി കള്ളം പറയുകയാണ്. ചൈനയെ കുറിച്ച് ഒരു വാക്ക് പറയാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. ചൈന പിടിച്ചെടുത്ത 1200 കിലോമീറ്റർ എപ്പോൾ തിരിച്ചുപിടിക്കുമെന്ന് ഇന്നെങ്കിലും പ്രധാനമന്ത്രി പറഞ്ഞാൽ മതിയായിരുന്നു. അന്വേഷണ ഏജൻസികൾ പ്രധാനമന്ത്രിയുടെ വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടിയാകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.കൊവിഡ് പ്രതിരോധത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല.  വയനാട്ടിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ...
 ലഖ്‌നൗ:ഉത്തർപ്രദേശിലെ ഹാഥ്റസിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ നാലു പേരില്‍ ഒരാള്‍ക്ക് സ്‌കൂള്‍ റെക്കോഡുകള്‍ പ്രകാരം പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ. അന്വേഷണ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പ്രതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പ്രതിയുടെ സ്‌കൂള്‍ റെക്കോഡുകള്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മകന് പതിനെട്ട് തികയുന്നതേയുളളൂവെന്ന് പ്രതിയുടെ അമ്മയും സ്ഥിരീകരിച്ചിട്ടുള്ളതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഹാഥ്‌റസ് കേസിലെ നാലുപ്രതികളും നിലവില്‍ അലിഗഡ് ജയിലിലാണ്.അതേസമയം കേസിൽ യുപി പോലീസ് സമർപ്പിച്ച റിപ്പോർട്ടിനെ പരസ്യമായി നിഷേധിച്ച ജവഹർലാൽ...
കൊച്ചി: പാലത്തായി പീഡന കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിലവിലെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും പുതിയ സംഘത്തെ രണ്ടാഴ്ചയ്ക്കകം രൂപീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ഹർജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. പുതിയ അന്വേഷണ സംഘം വേണമെന്ന ആവശ്യത്തെ സർക്കാർ എതിർത്തില്ല. ഐജി ശ്രീജിത്തിനെ മാറ്റി മേൽനോട്ട ചുമതല ഐജി റാങ്കിലുള്ള...
 ഛണ്ഡിഗഡ്:കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ്. കേന്ദ്ര നിയമത്തെ എതിർക്കാൻ സംസ്ഥാന നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. രാജിവെക്കാന്‍ ഭയമില്ലെന്നും തന്റെ സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പ്രമേയം അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി. കർഷകരെ സംരക്ഷിക്കാൻ താൻ ഏതറ്റംവരെ പോകുമെന്നും മന്ത്രി പറഞ്ഞു.കാര്‍ഷിക നിയമം കേന്ദ്രം പാസാക്കിയ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് കേന്ദ്രനിയമത്തെ തള്ളിക്കൊണ്ടുള്ള പ്രമേയം പഞ്ചാബ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. കാര്‍ഷിക നിയമത്തെ മറികടക്കാന്‍ മൂന്ന്...
അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‍‍യാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രത്തോടൊപ്പം അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.വാക്‌സിന്‍ നല്‍കിയവര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും നന്ദി അറിയിക്കുന്നെന്ന് ട്വിറ്ററില്‍ കുറിച്ച ലഫ്. ജനറല്‍ ശൈഖ് സൈഫ് എല്ലാവര്‍ക്കും സുരക്ഷയും ആശംസിച്ചു. ഒക്ടോബര്‍ 16ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.രാജ്യത്ത്...
 തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ വീണ്ടും കസ്റ്റംസ് രംഗത്ത്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്നാണ് കസ്റ്റംസിന്റെ ആരോപണം. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ശിവശങ്കർ ചികിത്സ തേടിയത് ചൂണ്ടിക്കാട്ടിയാണ് ആരോപണം. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.വേദനസംഹാരി കഴിച്ചാൽ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നതെന്നും വക്കാലത്തു ഒപ്പിട്ട് കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾ ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതായും കസ്റ്റംസ് അഭിപ്രായപ്പെട്ടു. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ്...
തിരുവനന്തപുരം: 2019ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതിയും ലിജോയ്ക്കു (ജെല്ലിക്കെട്ട്) ലഭിക്കും. ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായക (മൂത്തോന്‍). മികച്ച തിരക്കഥാകൃത്ത് സജിന്‍ ബാബു (ബിരിയാണി). മൂത്തോനിലെ അഭിനയത്തിലൂടെ നിവിന്‍ പോളി മികച്ച നടനായി. മികച്ച നടി മഞ്ജു വാര്യര്‍ (പ്രതി പൂവന്‍കോഴി).സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന...