Thu. Apr 25th, 2024
കൊച്ചി:

 
സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ലൈഫ് മിഷൻ ഇടപാടിലെ കമ്മീഷൻ തുകയാണോ ഡോളറാക്കി കടത്തിയത് എന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വപ്നസുരേഷിനേയും മറ്റു പ്രതികളേയും ജയിലിൽ വെച്ച് കസ്റ്റംസ് ചോദ്യം ചെയ്തുവരുന്നു.