30 C
Kochi
Sunday, September 26, 2021

Daily Archives: 13th October 2020

തിരുവനന്തപുരം:   എറണാകുളത്ത് വഴിയോരത്ത് ബിരിയാണിക്കച്ചവടം ചെയ്യുന്ന ട്രാൻസ്‌ജെൻഡർ സജനയ്ക്കു നേരെ സാമൂഹികവിരുദ്ധർ നടത്തിയ ആക്രമണത്തിൽ യുവജനക്കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയും, സജനയ്ക്ക് ആവശ്യമായ സുരക്ഷാസഹായങ്ങൾ ഉറപ്പാക്കാൻ ജില്ല പോലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.ട്രാൻസ്‌ജെൻഡർ വിഭാഗം ഉൾപ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല എന്ന് യുവജനക്കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു.സജനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ...
തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം 21 പേരാണ് ഇന്നു മരിച്ചത്. 76 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.എറണാകുളം 1122, മലപ്പുറം 1139, കോഴിക്കോട് 1113, തിരുവനന്തപുരം 777, കൊല്ലം 907, ആലപ്പുഴ 488, തൃശൂര്‍ 1010, കണ്ണൂര്‍ 370, പാലക്കാട് 606, കോട്ടയം 476, പത്തനംതിട്ട 244, കാസർകോട് 323, ഇടുക്കി 79, വയനാട് 110...
മികച്ച നടനുള്ള പുരസ്കാരവും മികച്ച നടിക്കുള്ള പുരസ്കാരവും ഇത്തവണ ലഭിച്ചത് പ്രേക്ഷകര്‍ നൂറ് ശതമാനം മാര്‍ക്കിട്ടവര്‍ക്ക് തന്നെയാണ്. അര്‍ഹമായ അംഗീകാരങ്ങള്‍ തന്നെയാണ് സുരാജ് വെഞ്ഞാറമ്മൂടിനെയും കനി കുസൃതിയെയും തേടിയെത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ കര്‍ക്കശക്കാരനായ ഭാസ്‌കര പൊതുവാളും വികൃതിയിലെ ബധിരനും, മൂകനുമായ എല്‍ദോ എന്നീ കഥാപാത്രങ്ങള്‍ക്കാണ് സുരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഇത്രയും കാലം കാര്യമായ രീതിയില്‍ മലയാള സിനിമ സുരാജിലെ പ്രതിഭയെ വേണ്ടവിധം ഉപയോഗിച്ചില്ലെന്നതിന് തെളിവായ വേഷങ്ങള്‍ തന്നെയാണിവ.സജിന്‍...
തിരുവനന്തപുരം:അമ്പതാമത് സംസ്ഥാനചലച്ചിത്ര അവാർഡുകൾ മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടും, നടിയായി കനി കുസൃതിയും തെരഞ്ഞെടുക്കപ്പെട്ടു. ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. കെഞ്ചിറയാണ് മികച്ച രണ്ടാമത്തെ ചിത്രം.കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുളള അവാർഡുകൾ സ്വന്തമാക്കി. മൂത്തോനിലെ അഭിനയത്തിന് നിവൻ പോളിയും...
2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏവരും അമ്പരപ്പോടെ കേട്ട പേരാണ് 'വാസന്തി'. പോയ വർഷം പ്രേക്ഷകപ്രീതി ഏറ്റുവാങ്ങിയ ഒരുപാട് ചിത്രങ്ങൾ സാധ്യത പട്ടികയിൽ ഉണ്ടായിരുന്നപ്പോൾ ആരും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ചിത്രമായ വാസന്തിയാണ് മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കയ്യടക്കിയത്. ഇതുവരെ തീയറ്റർ റിലീസ് ചെയ്തിട്ടില്ലാതിരുന്നതുകൊണ്ട് പലർക്കും ഈ സിനിമ കേട്ട് കേഴ്വി പോലുമുണ്ടായിരുന്നില്ല. നടൻ എന്ന നിലയിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ സിജു വിൽസനാണ് 'വിൽസൺ പിക്ചർസ്'ന്റെ ബാനറിൽ ഈ...
കൊച്ചി:   ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥയ്ക്ക് ഹൈക്കോടതി സ്റ്റേ. സംസ്ഥാനത്തെ എല്ലാ വിദൂര, സ്വകാര്യ കോഴ്സുകളും മുഴുവനായും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.പത്തനംതിട്ടയിലെ പാരലൽ കോളേജ് വിദ്യാർത്ഥികളും മാനേജ്‌മെന്റുകളും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള സ്ഥാപനത്തിൽ പഠിക്കാനുമുള്ള അവകാശത്തിന്റെ ലംഘനമാണ് ഓർഡിനൻസിലെ വ്യവസ്ഥയെന്ന് വിദ്യാർത്ഥികൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ...
തിരുവനന്തപുരം:   സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ ഇറക്കിയ വിജയ് പി നായർക്ക് ജാമ്യം. ചീഫ് ജുഡീഷ്യൽ മജിസ്റ്റ്രേറ്റ് കോടതിയാണ് ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു.സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ ഇറക്കിയ വിജയ് പി നായരെ ആക്രമിച്ച കേസ്സിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിനു ജാമ്യം. കൊച്ചിയിലെ പ്രത്യേക പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം നൽകിയത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ജാമ്യം. എന്നാൽ എൻ‌ഐഎ കേസ് നിലനിൽക്കുന്നതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല.സ്വപ്നയ്ക്ക് ജാമ്യം അനുവദിക്കുന്നു എന്നുമാത്രമാണ് കോടതിവിധിയിലുള്ളത്. ഇതേ കേസ്സിൽ സന്ദീപ് നൽകിയ ജാമ്യഹർജിയിലും കോടതി ഇന്ന് വാദം കേൾക്കും.കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസ്സിലും 60 ദിവസം കഴിഞ്ഞതിനാൽ സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. വിമാനത്താവളം...
കൊച്ചി:   ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ. രണ്ടുമാസത്തേക്കാണ് ഹൈക്കോടതി ഇതിൽ സ്റ്റേ അനുവദിച്ചത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തിന് തടസ്സമില്ല. സംസ്ഥാന സർക്കാരിന്റെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.അന്വേഷണം നിയമപരമല്ലെന്ന് ആരോപിച്ച് സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സർക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചത്. ലൈഫ് പദ്ധതിയ്ക്കായി കേന്ദ്രസർക്കാർ ചട്ടങ്ങൾ ലംഘിച്ചാണ് വിദേശസഹായം സ്വീകരിച്ചത് എന്നായിരുന്നു സിബിഐ കുറ്റപത്രം.കേന്ദ്രസർക്കാരിനെ...
കോട്ടയം:   ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ചയ്ക്കകം അറിയാം. ഇടതുമുന്നണിയിലേക്കാണ് പോവുക. ഇടതുമുന്നണിക്കൊപ്പം നിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ലക്ഷ്യം. അതിൽ പാലാ ആണ് പ്രധാനം. രാജ്യസഭ എം പി സ്ഥാനം ജോസ് കെ മാണി രാജിവെച്ചേക്കും.