30 C
Kochi
Sunday, September 26, 2021

Daily Archives: 27th October 2020

 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 5,457 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.24 മരണങ്ങളാണ്...
കൊച്ചി:'പ്രേമം' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് അനുപമ പരമേശ്വരന്‍.  പിന്നീട് തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ നടി ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്ക് തിരിച്ചെത്തിയത്.  അനുപമ പരമേശ്വരന്‍  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരത്തെ ശ്രദ്ധേയയാക്കുന്നത്.പുറംതിരിഞ്ഞിരിക്കുന്ന ഒരു ചിത്രമാണ് അനുപമ പങ്കുവച്ചിരിക്കുന്നത്. 'അവളുടെ ചുരുണ്ട മുടി അവളുടെ അഴകളവുകളെ മറക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പ്രണയം' എന്ന കുറിപ്പോടെയായിരുന്നു...
പൂനെ:പൂനെയിലെ കർഷകനിൽ നിന്നും 58 ചാക്ക് സവാള കവർന്ന നാലുപേർ പിടിയിലായി. 2.35 ലക്ഷം രൂപവിലവരുന്ന സവാളയാണ് നാലംഗസംഘം മോഷ്ടിച്ചത്. ഒക്ടോബർ 21നാണ് പൂനെയിലെ കർഷകന്റെ 58 കിലോ ചാക്ക് സവാള മോഷണം പോയതെന്ന് എന്‍ഐയെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. സവാള വില കുതിച്ചുയരുമ്പോഴാണ് ഇത്രയധികം വിലമതിക്കുന്ന സവാളചാക്കുകള്‍ മോഷ്ടിച്ചത്.രണ്ട് ലക്ഷം രൂപ വിലവരുന്ന 49 ചാക്കുകള്‍ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ളവ ഇവര്‍...
ദേശീയ രാഷ്ട്രീയത്തില്‍ നിർണ്ണായകമായ രാഷ്ട്രീയപ്പോരിന്  ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ബീഹാർ. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് അവസാനിക്കും. 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലം നവംബര്‍ 10ന് പുറത്തുവരും. ആദ്യ ഘട്ടത്തിൽ 16 ജില്ലകളിലായി 71 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ 15 ജില്ലകളിലായി 94 മണ്ഡലങ്ങളിലേക്കും മൂന്നാം ഘട്ടത്തിൽ 15 ജില്ലകളിലായി 78 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. 243 സീറ്റുകളില്‍ 38 സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്കായി സംവരണം...
 പത്തനംത്തിട്ട:പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് രോഗിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി നൗഫൽ കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട  പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ പോലീസ് സമർപ്പിച്ചത്. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെ എട്ട് വകുപ്പുകളാണ് നൗഫലിനെതിരെ ചുമത്തിയിരിക്കുന്നത്.സെപ്തംബർ അഞ്ചിനാണ് അർധരാത്രി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസ് ഡ്രൈവറായ പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കായംകുളം സ്വദേശിയായ നൗഫലിനെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പിടികൂടിയിരുന്നു. കേസിൽ 94 സാക്ഷികളാണുള്ളത്. പീഡനശേഷം പ്രതി നടത്തിയ കുറ്റസമ്മതം...
കണ്ണൂര്‍:സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കുട്ടമണിയുടെ കടമുറി ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തുന്ന എസ്ഐ അയ്യപ്പന്‍റെ (ബിജുമോനോന്‍) മാസ് സീന് കണ്ട് മലയാളികള്‍ എല്ലാം അമ്പരന്നിട്ടുണ്ട്. എന്നാല്‍, വിവാഹാലോചനകൾ തുടര്‍ച്ചയായി മുടക്കുകയാണെന്നാരോപിച്ച് അയല്‍വാസിയോട് പ്രതികാരം ചെയ്യാന്‍ കണ്ണൂര്‍ സ്വദേശി കടമെടുത്തത് എസ്ഐ അയ്യപ്പന്‍റെ അതേരീതി തന്നെ.തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ ചെറുപുഴ ഊമലയിലും അരങ്ങേറിയത്. 31കാരനായ ആൽബിന് വരുന്ന വിവാഹലോചനകൾ തുടർച്ചയായി അയൽക്കാരൻ മുടക്കുന്നു എന്നാരോപിച്ചായിരുന്നു അയല്‍വാസിയായ പുളിയർമറ്റത്തിൽ സോജിയുടെ  പലചരക്ക് ഇടിച്ചുനിരത്തിയത്....
 ഡൽഹി:ബെക്ക സൈനിക കരാര്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇന്തോ പസഫിക്ക് മേഖലയില്‍ സമാധാനം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ പറഞ്ഞു. ഗാൽവാൻ താഴ്‍വരയിലെ സംഭവത്തെ ശക്തമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുകയും ചെയ്തു.സമാധാനം തകർക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കരാര്‍ ഒപ്പുവെച്ച ശേഷം പറഞ്ഞു. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ചൈന ഭീഷണി ഉയർത്തുകയാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ലെന്നും പോംപിയോ...
 കൊച്ചി:നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് വീണ്ടും തിരിച്ചടി. മന്ത്രിമാരോട് വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മന്ത്രിമാർ ഹാജരാകണമെന്ന വിചാരണക്കോടതി നിർദേശം സ്റ്റേ ചെയ്യണം എന്ന സർക്കാർ ആവശ്യമാണ് കോടതി തള്ളിയത്. ഇതോടെ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലിനും നാളെ വിചാരണക്കോടതിയിൽ ഹാജരാകാൻ കോടതി നിർദ്ദേശം നൽകി.2015ലാണ് കേസിനാസ്പദമായ കയ്യാങ്കളി സഭയിൽ നടക്കുന്നത്. മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ അടക്കം ആറ് എംഎൽഎമാർക്കെതിരെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേസ് അവസാനിപ്പിക്കാൻ കോടതി അപേക്ഷ നൽകി....
 തിരുവനന്തപുരം:കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് സിപിഎം പോളിറ്റ് ബ്യുറോ. സിബിഐക്ക് നൽകിയ പൊതു സമ്മതം എടുത്തുകളയാനാണ് തീരുമാനം. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് തീരുമാനം. നിയമ പരിശോധനയ്ക്ക് ശേഷം ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കും. കേന്ദ്ര കമ്മിറ്റിയിൽ പോലും ഇനിയൊരു വിശദമായ ചര്‍ച്ച ഇക്കാര്യത്തിൽ ആവശ്യമില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. അടുത്ത മാസം നാലാം തീയതി നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.മഹാരാഷ്ട്ര, ഛത്തീസ്ഖഡ്,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം...
കോഴിക്കോട്: കക്കാടം പൊയില്‍ വാളംതോട് കുരിശുമലയില്‍ വിനോദസഞ്ചാരത്തിനെത്തിയ  യുവാക്കൾ കുരിശിനെ അധിക്ഷേപിച്ചു എന്ന വിവാദത്തെ തുടർന്ന് ക്രിസ്തീയ സംഘടനകളുടെ നേതൃത്വത്തിൽ കാവൽ സമരം. താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലാണ് കുരിശുമലയിൽ നടന്ന കാവൽ സമരം ഉദ്ഘാടനം ചെയ്തത്. കെസിവൈഎം താമരശ്ശേരി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.വിനോദസഞ്ചാരത്തിനെത്തിയ യുവാക്കൾ കുരിശിൽ കയറി ഇരിക്കുന്നതും, കുരിശിന് ചുറ്റും യുവാക്കൾ നൃത്തം വെക്കുന്ന ദൃശ്യവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.  ഇതാണ് ക്രിസ്തീയ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.സംഭവത്തെ തുടർന്ന് സോഷ്യൽ...