30 C
Kochi
Sunday, September 26, 2021

Daily Archives: 6th October 2020

സ്റ്റോൿഹോം:   ഊർജ്ജതന്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർ സംയുക്തമായി നേടി. തമോഗർത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് പുരസ്കാരം. ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ റോജർ പെൻറോസ്, ജർമ്മൻ ശാസ്ത്രജ്ഞൻ റെയിൻ‌ഹാർഡ് ജെൻ‌സെൽ, അമേരിക്കൻ ശാസ്ത്രജ്ഞ ആൻഡ്രിയ ഗേസ് എന്നിവരാണ് പുരസ്കാരം നേടിയത്.BREAKING NEWS: The Royal Swedish Academy of Sciences has decided to award the 2020 #NobelPrize in Physics with one half to Roger Penrose and...
തൃശ്ശൂർ:   കുന്നംകുളത്ത് സിപി‌എം നേതാവിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. സനൂപിനെ കുത്തിക്കൊന്ന കേസ്സിലെ മുഖ്യപ്രതി നന്ദൻ ആണ് അറസ്റ്റിലായത്. ഇയാൾ തൃശ്ശൂരിൽ ഒളിവിൽ കഴിയുകയായിരുന്നു.ഇയാൾക്കുവേണ്ടി പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ കേസ്സിൽ ഉൾപ്പെട്ട മറ്റു മൂന്നുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല.ഞായാറാഴ്ച രാത്രിയാണ് സനൂപിനെ അക്രമികൾ കുത്തിക്കൊന്നത്. സനൂപിന്റെ സുഹൃത്തുക്കൾക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു.
ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോയ നാലുപേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ഒരു മലയാളമാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. കേരള പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകം സെക്രട്ടറിയും അഴിമുഖം വെബ്‌‌പോർട്ടൽ പ്രതിനിധിയുമായ സിദ്ദിഖ് കാപ്പനും, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, ആലം, മസൂദ് അഹ്‌മദ് എന്നിവരുമാണ് അറസ്റ്റിലായത്.മഥുരയ്ക്ക് സമീപത്തുവെച്ചാണ് അറസ്റ്റുചെയ്തത്. ഹാഥ്‌രസ്സിലെ നിരോധനാജ്ഞ ലംഘിക്കാനും സമാധനാന്തരീക്ഷം തകർക്കാനും ശ്രമിച്ചു എന്നാണ് ഇവരുടെ പേരിൽ...
മുംബൈ:   ഹാഥ്‌രസ്സിൽ മാനഭംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. അഭിനേത്രിയായ കങ്കണ റാണാവത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുകയും, ഹാഥ്‌രസ്സിലെ ഇരയുടെ കുടുംബത്തെ ദൈവത്തിന്റെ കാരുണ്യത്തിൽ വിടുകയും ചെയ്തുവെന്നാണ് സാ‌മ്‌നയിൽ പറയുന്നത്.കേസിൽ ആരും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് ഉത്തർപ്രദേശ് സർക്കാരിനെതിരെ ശിവസേന രൂക്ഷവിമർശനം ഉന്നയിച്ചു. ബലാത്സംഗക്കേസിൽ ഇരയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും സർക്കാർ സിബിഐ അന്വേഷണമാണ് ശുപാർശ...
തിരുവനന്തപുരം:   പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് ഐഫോൺ നൽകിയെന്ന പ്രസ്താവന യൂണീടാക് ഉടമ സന്തോഷ് ഈപ്പൻ തിരുത്തി. അപകീർത്തികരമായ പ്രസ്താവനയ്ക്കെതിരെ ചെന്നിത്തല, സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ്സയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷ് ഈപ്പൻ പ്രസ്താവന തിരുത്തിയത്.സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതിയായ സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകിയിരുന്നെന്നും അത് സ്വപ്ന ആർക്കൊക്കെ കൊടുത്തുവെന്ന് അറിയില്ലെന്നുമാണ് സന്തോഷ് ഈപ്പൻ വിജിലൻസിനു മൊഴി നൽകിയത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്...
തൃശ്ശൂർ:   കുന്നംകുളത്ത് സിപിഐഎം നേതാവ് സനൂപ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. നന്ദൻ, സതീഷ്, അഭയരാജ്, ശ്രീരാഗ് എന്നിവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പോലീസിന് മൊഴി നൽകി. ആക്രമണം നടത്തിയത് ബിജെപി - ബജ്‌റംഗ്‌ദൾ പ്രവർത്തകരാണെന്ന് മന്ത്രി എ സി മൊയ്ദീൻ പറഞ്ഞു.ഞായറാഴ്ച രാത്രിയാണ് സനൂപ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സനൂപിന്റെ കൂട്ടുകാർക്കും പരിക്കേറ്റിരുന്നു.