Tue. Jul 15th, 2025
തിരുവനന്തപുരം:

 
സ്ത്രീകളെ അവഹേളിച്ച് യൂട്യൂബ് വീഡിയോ ഇറക്കിയ വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരും ഒളിവിലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഈ കേസ്സിലെ പുരോഗതി കോടതി ആരാഞ്ഞപ്പോഴാണ് അവർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചത്. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യം കോടതി നിരസിച്ചിരുന്നു.

മൂവരുടേയും അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് കോടതിയിൽ അറിയിച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ഭാഗ്യലക്ഷ്മി എന്നിവർ അയാളുടെ താമസസ്ഥലത്ത് പോയി കയ്യേറ്റം ചെയ്തിരുന്നു. മർദ്ദിച്ചുവെന്നും ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ചുവെന്നും കാട്ടി അയാൾ കൊടുത്ത പരാതിയിലാണ് തമ്പാനൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.