30 C
Kochi
Sunday, September 26, 2021

Daily Archives: 1st October 2020

ന്യൂഡൽഹി:   വടക്കുകിഴക്കൻ ദില്ലിയിലെ അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.Former JNU student Umar Khalid (in file pic) has been arrested by the Crime Branch in connection with his alleged role in the violence of Northeast Delhi. He has been remanded to 3-day custody. pic.twitter.com/mIbum9sgkS — ANI (@ANI)...
ന്യൂഡൽഹി:   കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും സഹോദരി പ്രിയങ്കയെയും ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച യമുന എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം കസ്റ്റഡിയിലെടുത്തു. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദർശിക്കാൻ ഹാഥ്‌രസ്സിൽ പോയതായിരുന്നു ഇരുവരും.ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188ാം വകുപ്പു പ്രകാരമാണ് വയനാട് എംപി കൂടെയായ രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്തത്.
ന്യൂഡൽഹി:   ഉത്തർപ്രദേശിലെ ബൽറാംപൂർ ഗ്രാമത്തിൽ രണ്ട് യുവാക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കിയ 22 കാരിയായ ദളിത് യുവതി ബുധനാഴ്ച മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചു.ചൊവ്വാഴ്ച തന്റെ ഗ്രാമത്തിനടുത്തുള്ള ഒരു കോളേജിൽ പ്രവേശനം തേടി പോയിരുന്ന കുട്ടി വൈകുന്നേരം വരെ വീട്ടിൽ തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങൾ തിരയുന്നതിനിടെ കയ്യിൽ ഗ്ലൂക്കോസ് ഡ്രിപ്പ് പിടിപ്പിച്ച് പെൺകുട്ടി ഒരു ഓട്ടോറിക്ഷയിൽ മടങ്ങിയെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.പെൺകുട്ടിയുടെ നില വഷളായതിനെത്തുടർന്ന് കുടുംബാംഗങ്ങൾ അവളെ അടുത്തുള്ള ആശുപത്രിയിലേക്കും പിന്നീട്...
കോഴിക്കോട്:   വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയെടുത്ത പ്രതിയെ സഹായിച്ചു എന്നതിന്റെ പേരിൽ കോൺഗ്രസ് നേതാവിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ആര്യാടൻ ഷൌക്കത്തിനെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കോഴിക്കോട് യൂണിറ്റ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ബുധനാഴ്ച രാവിലെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.വിദ്യാഭ്യാസ തട്ടിപ്പുകേസിൽ പ്രതിയായ സിബി വയലിലിന്റെ മൊഴിയുടെ അട്സ്ഥാനത്തിലാണ് ഷൌക്കത്തിനെ ചോദ്യം ചെയ്തത്. മേരിമാത എജ്യുക്കേഷണൽ ട്രസ്റ്റ് എന്ന കമ്പനിയുടെ പേരിൽ സിബി വയലിൽ വിദേശരാജ്യങ്ങളിൽ എംബിബിഎസ്...
തിരുവനന്തപുരം:   വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണം കടത്തിയ കേസിൽ എൽഡി‌എഫ് കൌൺസിലറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.കോഴിക്കോട് കൊടുവള്ളി നഗരസഭ കൌൺസിലർ കാരാട്ട് ഫൈസലിനെയാണ് കൊച്ചിയിലെ കസ്റ്റംസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് പുലർച്ചെ തിരച്ചിൽ നടത്തിയിരുന്നു. ഇയാളെ ഉച്ചയ്ക്ക് കൊച്ചിയിലേക്കു കൊണ്ടുപോകും.സ്വർണ്ണക്കടത്ത് കേസ്സുമായി ബന്ധപ്പെട്ട് സ്വർണ്ണവ്യാപാരകേന്ദ്രമായ കൊടുവള്ളിയിൽ മുൻപ് ദേശീയ അന്വേഷണ ഏജൻസിയും തെരച്ചിൽ നടത്തിയിരുന്നു.
കൊച്ചി:   കൊറോണ വൈറസ് എന്ന രോഗബാധകാരണം സംഭവിച്ച ലോക്ക്ഡൌൺ സമയത്ത് ധാരാളം കാര്യങ്ങൾ ചെയ്യാനും നമ്മുടെ എല്ലാ സമയവും ലക്ഷ്യങ്ങൾ കൈവരിക്കാനും നമ്മിൽ പലരും ആഗ്രഹിച്ചിട്ടുണ്ടാവും. ശ്രമിച്ചുവെങ്കിലും അവയെല്ലാം നിർവഹിക്കാൻ എല്ലാവർക്കും കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ എല്ലാം കൂടി ചെയ്ത ഒരാൾ കേരളത്തിലുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് പറയുന്നു.എം‌ഇ‌എസ് കോളേജിലെ രണ്ടാം വർഷ എം‌എസ്‌സി ബയോകെമിസ്ട്രി വിദ്യാർത്ഥിനിയായ ആരതി രഘുനാഥ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 350 ഓൺലൈൻ കോഴ്‌സുകൾ പൂർത്തിയാക്കി....
ന്യൂഡൽഹി: ഹാഥ്‌രസ്സിൽ നടന്ന ഭീകരമായ സംഭവത്തിൽ രാജ്യത്തെ ജനങ്ങൾ ദുഃഖിതരാണെന്നും ക്രോധാകുലരാണെന്നും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. ‘ഹാഥ്‌രസ്സിലെ നിർഭയ’മരിച്ചതല്ല, മറിച്ച് ക്രൂരരും വിവേകശൂന്യരുമായ സർക്കാരും അതിന്റെ ഭരണകൂടവും അവളെ കൊല്ലുകയാണ് ചെയ്തതെന്ന് സോണിയ പറഞ്ഞു.ഈ അനീതിക്കെതിരെ രാജ്യം സംസാരിക്കുമെന്നും രാജ്യം ഭിന്നിപ്പിക്കാനും ഭരണഘടന ലംഘിക്കാനും ബിജെപിയെ അനുവദിക്കില്ലെന്നും ഒരു വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു.“ഈ സംഭവം നമ്മുടെ സമൂഹത്തെ ബാധിക്കുന്ന ഒന്നാണ്. ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നത് ഒരു...
മുംബൈ:   മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ ഒക്ടോബർ 31 വരെ ലോക്ക്ഡൌൺ നീട്ടി.ഒക്ടോബർ 5 മുതൽ 50% ആളുകളെ അനുവദിച്ചുകൊണ്ട് ഹോട്ടലുകൾ, ഫുഡ് കോർട്ടുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.തിരക്ക് കുറയ്ക്കുന്നതിനായി ഒക്ടോബർ 1 മുതൽ രണ്ട് ലേഡീസ് സ്‌പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ എട്ട് അധിക സർവീസുകൾ മുംബൈയിൽ നടപ്പിലാക്കാൻ സെൻട്രൽ റെയിൽവേ ഒരുങ്ങുന്നു. ഇതുകൂടാതെ, ഡബ്ബാവാലകളെ ലോക്കൽ...
തിരുവനന്തപുരം:   ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ ഹൈക്കോടതിയിൽ ഹരജി നൽകി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ ഏജൻസിയുടെ അന്വേഷണത്തിനെതിരെയാണ് ഹർജി നൽകിയത്. സിബിഐ ചുമത്തിയ വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ 35 ആം വകുപ്പും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന) വകുപ്പും നിലനിൽക്കില്ലെന്നാണ് സർക്കാർ നൽകിയ ഹർജിയിൽ പറയുന്നത്.ഈ കേസിൽ സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന...
ന്യൂഡൽഹി:   മാരകമായ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 24 ന് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ കേന്ദ്രം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളുടെ അഞ്ചാമത്തെ സെറ്റാണിത്. അൺലോക്ക് 5.0 മാർഗ്ഗനിർദ്ദേശങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നേക്കും.കണ്ടെയ്‌‌ൻ‌മെന്റ് സോണിനു പുറത്തുള്ള സിനിമാതീയേറ്ററുകൾ‌, മൾ‌ട്ടിപ്ലക്‌സുകൾ‌ എന്നിവ ഒക്ടോബർ‌ 15 മുതൽ‌ 50 ശതമാനം ആളുകളെ ഉൾക്കൊള്ളിക്കുന്ന തരത്തിൽ വീണ്ടും തുറക്കാൻ‌ അനുവദിച്ചിരിക്കുന്നു.സിനിമാഹാളുകൾക്ക് പുറമെ കായികതാരങ്ങളുടെ പരിശീലനത്തിനായി...