30 C
Kochi
Sunday, September 26, 2021

Daily Archives: 19th October 2020

ഇസ്ലാമാബാദ്:   ടിക്ടോക്കിന് ഏർപ്പെടുത്തിയിരുന്ന നിരോധനം പാകിസ്താൻ പിൻ‌വലിച്ചു. പ്രാദേശികമായിട്ടുള്ള നിയമങ്ങൾക്കനുസൃതമായി അതിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താമെന്ന് ടിക്ടോക് അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് നടപടിയെന്ന് പാകിസ്താൻ ടെലിക്കമ്മ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) വ്യക്തമാക്കി.നിരന്തരമായി അശ്ലീലം പ്രചരിപ്പിക്കുന്ന എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുമെന്ന് ടിക്ടോക് അധികാരികളിൽ നിന്ന് ഉറപ്പുലഭിച്ചതായും പിടിഎ പറഞ്ഞു.TikTok is being unlocked after assurance from management that they will block all accounts repeatedly involved in...
കൊൽക്കത്ത:   നവരാത്രി - ദസറ ആഘോഷങ്ങൾക്കിടയിൽ പശ്ചിമബംഗാളിലെ ദുർഗാപൂജ പന്തലുകളിൽ ആളുകൾക്ക് പ്രവേശനം അനുവദിക്കാൻ പാടില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ ദുർഗാപൂജ പന്തലുകളും ‘നോ എൻ‌ട്രി സോൺ' ആണെന്നാണ് കോടതി വിധിച്ചത്.ജസ്റ്റിസ്സുമാരായ സഞ്ജീബ് ബാനർജി, അരിജിത്ത് ബാനർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഉത്സവാവസരങ്ങളിൽ കൊറോണവൈറസ് വ്യാപനം തടയാനായി സംസ്ഥാനസർക്കാർ നടപടിയെടുത്തില്ലെന്നും ജസ്റ്റിസ്സുമാർ അഭിപ്രായപ്പെട്ടു.പൂജാപ്പന്തലുകൾ കണ്ടെയിന്റ്മെന്റ് സോണായി കണക്കാക്കപ്പെടുമെന്നും, ഈ ഉത്തരവുകൾ സംഘാടകർ പാലിക്കുന്നുണ്ടെന്ന് പോലീസ് അധികാരികൾ ഉറപ്പുവരുത്തണമെന്നും...
തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു വിധേയനാകാനിരിക്കേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ നിന്നു ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന്‌ മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിനു ശേഷമാണ്‌ നടപടി. വെള്ളിയാഴ്‌ച വരെ അറസ്റ്റ്‌ പാടില്ലെന്ന്‌ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.കിടത്തിച്ചികിത്സ ആവശ്യമില്ലെന്നാണ്‌ മെഡിക്കല്‍ ബോര്‍ഡ്‌ വിലയിരുത്തല്‍. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നു പറഞ്ഞ അദ്ദേഹത്തിന്റെ നടുവേദന ഗുരുതരമല്ലെന്നും വേദനസംഹാരികള്‍...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 5,022 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന്...
 'ലൈറ്റ്‌സ് ഓഫ് പാഷൻ' ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിയ ഈ ചിത്രത്തിന് ഐശ്വര്യ ശ്രീധർ നൽകിയ പേര് അങ്ങനെയാണ്. രാത്രിയിൽ മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ഒരു മരത്തിന്റെ അപൂർവ ചിത്രം ഒപ്പിയത്തിലൂടെ മുംബൈ മലയാളിയായ ഐശ്വര്യ ശ്രീധർ കയ്യെത്തിപ്പിടിച്ചത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ എന്ന മൂല്യമേറിയ ബഹുമതിയാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരിക്ക് ഈ അവാർഡ് ലഭിക്കുന്നത്. കഴിഞ്ഞവർഷം മഹാരാഷ്ട്രയിലെ ഭന്ദർദാര ഗ്രാമത്തിൽ...
കൊച്ചി: നഗരത്തിലെ കുഴഞ്ഞുമറിഞ്ഞ ഗതാഗതപ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളില്‍ വഴിത്തിരിവ്‌. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗതാഗതസംവിധാനം നവീകരിക്കുന്നതിന്‌ തുടക്കമിട്ടു. കൊച്ചി സ്‌മാര്‍ട്ട്‌ മിഷന്റെ ഭാഗമായി നടത്തുന്ന ഇന്റലിജന്റ്‌ ട്രാഫിക്ക്‌ മാനെജ്‌മെന്റ്‌ സിസ്റ്റം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയൊ കോണ്‍ഫറന്‍സിലൂടെ ഉദ്‌ഘാടനം ചെയ്‌തു.ട്രാഫിക്ക്‌ സിഗ്നലുകളില്‍ വാഹനത്തിരക്ക്‌ അനുസരിച്ച്‌ സ്വയം പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്‌റ്റിവേറ്റഡ്‌ സിഗ്നല്‍ സിസ്റ്റം, കാല്‍നടക്കാര്‍ക്ക്‌ റോഡ്‌ മുറിച്ചു കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കന്‍ സിഗ്നല്‍ സിസ്റ്റം, വേഗനിയന്ത്രണ നിരീക്ഷണത്തിനുള്ള...
കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ്‌ വെള്ളിയാഴ്‌ച വരെ ഹൈക്കോടതി തടഞ്ഞു. ശിവശങ്കറിനെതിരേ ചുമത്തിയ കേസില്‍ വെള്ളിയാഴ്‌ചക്കകം കസ്‌റ്റംസ്‌ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ്‌ ഉത്തരവ്‌.കേസില്‍ വിശദമായി വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയക്കളിയിലെ കരുവാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്‌. കസ്‌റ്റംസ്‌ തന്നെ ക്രിമിനലിനെപ്പോലെയാണ്‌ പരിഗണിക്കുന്നത്‌. ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനും മുമ്പില്‍ ഹാജരാകാമെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.കസ്റ്റംസ്‌...
 ലോകമെമ്പാടും ഉറ്റുനോക്കുന്ന ഒന്നാണ് നവംബർ മൂന്നിന് നടക്കുന്ന യുഎസ് പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വന്‍ ശക്തരെന്ന നിലയില്‍ അറിയപ്പെടുന്ന അമേരിക്കയിൽ കൊവിഡ് മഹാമറിക്കിടയിലും നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ലോകത്തിന്റെ സാമ്പത്തിക വളർച്ചയെയും നിലനിൽപ്പിനെയും ബാധിക്കുന്നതിനാൽ നിർണായകം തന്നെയാണ്. ഇത് കൂടാതെ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകജനതയെ ഒന്നാകെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനങ്ങൾക്ക് വലിയ പ്രസക്തിയാണുള്ളത്. ഈ ഒരു ഘട്ടത്തിൽ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും വിജയിക്കുമോ അതോ എതിരാളിയായ ഡെമോക്രാറ്റ് സ്ഥാനാർത്ഥി...
തിരുവനന്തപുരം:ബാർ കോഴ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഊരും പേരും ഉടയോനും ഇല്ലാത്ത റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം ജനാധിപത്യവിശ്വാസികൾ ഉൾക്കൊണ്ടിട്ടില്ല. ഇതു മറികടക്കാനാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. ബാർ കോഴ കേസിൽ കെ എം മാണി നിരപരാധിയാണെന്നാണ് ആദ്യം മുതലേയുള്ള നിലപാട്. താൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണു മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. മാണിക്കെതിരെ സമരം...
 തിരുവനന്തപുരം:വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് എം ശിവശങ്കർ. നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച  അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനെന്ന വ്യാജേന കൊണ്ടുപോയതെന്നും, ഇതുവരെ 90 മണിക്കൂറോളം ചോദ്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അറിയാവുന്ന എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സ്വർണ്ണക്കടത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ പറഞ്ഞു. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യേപക്ഷേ ഹെെക്കോടതി...