30 C
Kochi
Sunday, September 26, 2021

Daily Archives: 22nd October 2020

 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ...
'മാറ്റങ്ങളുടെ മാർപ്പാപ്പ' എന്നാണ് മാധ്യമങ്ങൾ പലകുറി ഫ്രാൻസിസ് മാർപ്പാപ്പയെ വിശേഷിപ്പിച്ചിട്ടുള്ളത്.  ശൈലിയിലും വിശ്വാസങ്ങളിലും പ്രവൃത്തികളിലും തീരുമാനങ്ങളിലുമെല്ലാം തന്റെ മുൻഗാമികളെക്കാൾ വ്യത്യസ്തത പുലർത്തുന്ന വ്യക്തിയാണ് ആഗോള കത്തോലിക്കാ സഭയുടെ  266-ആമത് തലവൻ എന്നതിൽ തർക്കമില്ല. സ്വവർഗ്ഗ വിവാഹ ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷ വേണമെന്ന  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.  സ്വവര്‍ഗ ബന്ധങ്ങള്‍ പാപമാണെന്ന മുന്‍ഗാമികളുടെ നിലപാടാണ് ഇതോടെ തിരുത്തപ്പെട്ടത്. 'ഫ്രാൻസിസ്കോ' എന്ന ഡോകുമെന്ററിയിലാണ് എൽജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണെന്നും അവർക്കും...
ഫ്‌ളോറിഡ:ലോകപ്രശസ്‌ത മാന്ത്രികനും യുക്തിവാദ പ്രസ്ഥാനങ്ങളുടെ പ്രണേതാവുമായിരുന്ന ജെയിംസ്‌ റാന്‍ഡി (92) അന്തരിച്ചു. കണ്‍കെട്ടുവിദ്യയെ താന്ത്രികവിദ്യയും ആത്മീയതയുമായി ബന്ധപ്പെടുത്തി, അന്ധവിശ്വാസങ്ങള്‍ പരത്തുന്നതിനെതിരേ ശക്തമായ നിലപാടെടുത്ത അദ്ദേഹം 'വിസ്‌മയക്കാരന്‍ റാന്‍ഡി'(അമേസിംഗ്‌ റാന്‍ഡി) എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.മനുഷ്യാതീതമായ കാര്യങ്ങളെയും കപടശാസ്‌ത്രത്തെയും പ്രോത്സാഹിപ്പിക്കുന്ന ആത്മീയനേതാക്കളെയും ആള്‍ദൈവങ്ങളെയും തുറന്നു കാട്ടാന്‍ മാജിക്കിനെ ഫലപ്രദമായി ഉപയോഗിച്ചതിലൂടെയാണ്‌ അദ്ദേഹം ശ്രദ്ധേയനായത്‌. ശാസ്‌ത്രാതീതമായി ഒന്നുമില്ലെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത അദ്ദേഹം മെന്റലിസം പോലുള്ള ആധുനിക ട്രെന്‍ഡുകളെയും വിശദീകരിച്ചിരുന്നു.തികഞ്ഞ യുക്തിവാദിയായ അദ്ദേഹം കമ്മിറ്റി...
കോഴിക്കോട്:അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ ഇഡിയുടെ അന്വേഷണം പുരോഗമിക്കവെ കെ എം ഷാജി എംഎൽഎയുടെ വീട്ടില്‍ കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തി.  എൻഫോഴ്സ്മെൻെറ് ഡയറക്ടറേറ്റി​ന്‍റെ നിര്‍ദേശപ്രകാരം നഗരസഭാ ഉദ്യോഗസ്ഥർ എം.എൽ.എയുടെ വീടും സ്ഥലവും അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. കോഴിക്കോട്​ മലാപ്പറമ്പിലുള്ള വീടും സ്ഥലവുമാണ് അളന്നത്​.അതേസമയം, കോഴക്കേസിൽ കെ എം ഷാജി എംഎൽഎയെ ഇഡി നവംബര്‍ 10ന് ചോദ്യം ചെയ്യും. ഇന്നലെ കെ എം ഷാജി ഉള്‍പ്പെടെ 30ലധികം പേർക്കു...
തിരുവനന്തപുരം: കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ. ഇന്ന് ചേർന്ന നിർണ്ണായക എൽഡിഎഫ് യോഗത്തിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം മറ്റ് ഘടകകക്ഷികൾ അംഗീകരിക്കുകയായിരുന്നു. അതേസമയം, സിറ്റിംഗ് സീറ്റിൽ ആശങ്ക നിലനിൽക്കുന്നതായി എൻസിപി അറിയിച്ചു. എന്നാൽ, അത് പിന്നീട് ചർച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ, പാലാ സീറ്റിൽ ധാരണയുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു.അതേസമയം, ഇടതുമുന്നണിയിൽ ചേരാനുള്ള കേരള കോൺഗ്രസ്സ് ജോസ് വിഭാഗത്തിന്റെ തീരുമാനം യുഡിഎഫിന്റെ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന്...
തിരുവനന്തപുരം:കോവിഡ്‌ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്‌പ്രിംക്ലര്‍ കമ്പനി 1.8 ലക്ഷം പേരുടെ ഡേറ്റ ചോര്‍ത്തിയതായി വിദഗ്‌ധസമിതി. കരാറിനു മുമ്പ്‌ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത്‌ വീഴ്‌ചയാണെന്നും സര്‍ക്കാര്‍ നിയോഗിച്ച ഐടി വിദഗ്‌ധരടങ്ങിയ സമിതി കണ്ടെത്തി.നിയമസെക്രട്ടറിയുടെയോ ആരോഗ്യവകുപ്പിന്റെയോ അഭിപ്രായം തേടിയില്ല. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വര്‍ണക്കടത്തുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി  എം. ശിവശങ്കര്‍ നേരിട്ടു തീരുമാനമെടുക്കുകയായിരുന്നു.വ്യക്തികളുടെ പ്രാഥമിക രോഗവിവരങ്ങള്‍ കമ്പനിക്കു കിട്ടിയിട്ടുണ്ടാകും. പനി, തലവേദന,...
കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തീർപ്പാക്കി. അറസ്റ്റിനുള്ള സാധ്യത മുൻനിർത്തിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻഐഎ അറിയിച്ചതോടെയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്.കേസില്‍ ഇതുവരെ 11 തവണയായി അന്വേഷണ ഏജന്‍സികള്‍ നൂറു മണിക്കൂറിലേറെ ചോദ്യംചെയ്തതായി ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിനെ ഒക്ടോബര്‍...
ന്യൂഡെല്‍ഹി: ബിഹാറില്‍ നിതീഷ്‌ കുമാറിലൂടെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനും ഭരണസ്വാധീനം പ്രകടമാക്കാനും കണ്ണഞ്ചിപ്പിക്കുന്ന മോഹനവാഗ്‌ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഭരണത്തിലേറിയാല്‍ 19 ലക്ഷം പേര്‍ക്ക്‌ തൊഴിലും സൗജന്യ കൊവിഡ്‌ പ്രതിരോധമരുന്നുമാണ്‌ 'സങ്കല്‍പ്പ്‌ പത്ര' എന്ന പേരു നല്‍കിയിരിക്കുന്ന പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങള്‍. ഐക്യജനതാദള്‍ നേതാവ്‌ നിതീഷ്‌ തന്നെയാണ്‌ എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.മൂന്നു ലക്ഷം പുതിയ അധ്യാപക നിയമനങ്ങള്‍, ബിഹാറിനെ ഐടി ഹബ്ബാക്കി 10 ലക്ഷം തൊഴിലവസരങ്ങള്‍, ഒരു കോടി വനിതകളെ...
പത്തനംതിട്ട:സാമ്പത്തികത്തട്ടിപ്പു കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ പോലിസ്‌ കേസെടുത്തു. പേപ്പര്‍ കോട്ടണ്‍ മിക്‌സ്‌ നിര്‍മ്മാണ കമ്പനിയില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ്‌ 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്‌. ആറന്മുള സ്വദേശി ഹരികൃഷ്‌ണന്‍ നല്‍കിയ പരാതിയില്‍ അഞ്ചാംപ്രതിയാണു കുമ്മനം.കോട്ടണ്‍ മിക്‌സ്‌ ബാനര്‍ കമ്പനിയില്‍ പാര്‍ട്‌ണറാക്കാമായിരുന്നു എന്നായിരുന്നു വാഗ്‌ദാനം. നേരിട്ടു കണ്ടപ്പോള്‍ നല്ല സംരംഭമാണെന്ന്‌ വിശ്വസിപ്പിക്കാന്‍ കുമ്മനം ശ്രമിക്കുകയും ചെയ്‌തു. മിസോറം ഗവര്‍ണറായസമയത്താണ്‌ പണം നല്‍കിയതെന്ന്‌ പരാതിയില്‍ പറയുന്നു.35...
 തിരുവനന്തപുരം:കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്. താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു.ഈ മാസം ആദ്യമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ബന്ധുക്കൾക്ക് നൽകിയത്. പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്.മോർച്ചറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരന് വീഴ്ച്ച പറ്റിയതായാണ് ആർ എം ഒ യുടെ റിപ്പോർട്ടിൽ...