Wed. Apr 24th, 2024
കൊല്ലം:

 
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എം പി നടത്തിയ വിവാദപ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ് നിയമനടപടിയ്ക്കൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാളെയാണ് വൈസ് ചാൻസലറായി നിയമിച്ചതെന്നായിരുന്നു പ്രേമചന്ദ്രൻ ആരോപിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസ് പ്രതികരിച്ചത്.

“കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമർശിച്ചതായി മനസ്സിലാക്കുവാൻ കഴിഞ്ഞു. വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എൻ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.” എന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്.

https://www.facebook.com/PAMuhammadRiyas/posts/1586977591504843