30 C
Kochi
Sunday, September 26, 2021

Daily Archives: 14th October 2020

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്‌ചാർജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തില്‍ രോഗതീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഈ നടപടി.രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികൾക്ക് ആദ്യ പോസിറ്റീവായി പത്താമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവായാല്‍ ഡിസ്‌ചാർജ് ചെയ്യും. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്‌ചാർജ് ചെയ്യും.ഗുരുതര കൊവിഡ്...
തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചുവെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. കൊവിഡ് മൂലം 20 പേരാണ് ഇന്നു മരിച്ചത്. 36 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.എറണാകുളം 793, മലപ്പുറം 1013, കോഴിക്കോട് 661, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, തൃശൂര്‍ 581, കണ്ണൂര്‍ 303, പാലക്കാട് 364, കോട്ടയം 350, പത്തനംതിട്ട 169, കാസർകോട് 224, ഇടുക്കി 114, വയനാട് 84 എന്നിങ്ങനെയാണ്...
കോട്ടയം:ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിടുമ്പോൾ 38 വർഷം നീണ്ട ബന്ധമാണ് ഉപേക്ഷിക്കുന്നത്. യുഡിഎഫിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് നേരിടേണ്ടി വന്നതെന്നും ആത്മാഭിമാനം അടിയറവ് വെച്ച് മുന്നോട്ട് പോകാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുന്നണി മാറ്റം. യാതൊരു ഉപാധികളും ഇല്ലാതെയാണ് എൽഡിഎഫിലേക്ക് പോകുന്നതെന്നാണ് ജോസ് കെ മാണി പറയുന്നത്. എന്നാൽ സീറ്റുകളുടെ കാര്യത്തിൽ ഇടത് മുന്നണി മാന്യമായി ഇടപെടുമെന്നാണ് കരുതുന്നതെന്ന് വാർത്താസമ്മേളനത്തിൽ പറയുകയും ചെയ്തു. പാലാ ഉൾപ്പടെ പന്ത്രണ്ട് സീറ്റുകൾ നിയമസഭ തിരഞ്ഞെടുപ്പിൽ...
തിരുവനന്തപുരം:   ആരോഗ്യവകുപ്പിലെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്. കൊവിഡ് ഡ്യൂട്ടി അടക്കം സക്കാർ അമിതസമ്മർദ്ദം ചെലുത്തുന്നതിൽ പ്രതിഷേധിച്ചാണിത്. അധികജോലികളിൽ നിന്ന് നാളെ മുതൽ വിട്ടുനിൽക്കാനാണ് തീരുമാനം. കൊവിഡ് ഇതര പരിശീലനവും ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സൂം മീറ്റിങ്ങുകളും ബഹിഷ്കരിക്കാനാണ് തീരുമാനം. എന്നാൽ, പ്രതിഷേധം കൊവിഡ് ഡ്യൂട്ടികളെ ബാധിക്കില്ലെന്ന് കെജി‌എം‌ഒഎ അറിയിച്ചു.
തിരുവനന്തപുരം:   ജോസ് കെ മാണിയുടെ ഇടതുപക്ഷപ്രവേശനത്തെ വിമർശിച്ച് മുൻ ‌മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡി‌എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. നാലു ദശാബ്ദത്തോളം യു ഡി എഫിന്റെ ഭാഗമായിരുന്ന കെ എം മാണി സാർ യുഡി‌എഫിന്റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിൽക്കുകയും ഇടതുമുന്നണിക്കെതിരെ തോളോടുതോൾ ചേർന്നുനിന്ന് വീറോടെ പോരാടുകയും ചെയ്തുവെന്നും ഇത്തരമൊരു തീരുമാനം മാണിസാർ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും എടുക്കുമായിരുന്നില്ലെന്നും അദ്ദേഹം...
തിരുവനന്തപുരം:   മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റ് കേസ്സിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സിലെ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് അടിയന്തിരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് ഹർജി നൽകിയത്.ഇന്ന് എൻഫോഴ്സ്മെന്റിനു മുന്നിൽ ഹാജാരാവാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിന് സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനാലാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. ഇന്ന് ശിവശങ്കർ എൻഫോഴ്സ്മെന്റിനു മുന്നിൽ ഹാജാരാവില്ല. മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയതിനാൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ...
കോട്ടയം: എല്‍ഡിഎഫില്‍ ചേരുന്നതിന്‍റെ ഭാഗമായി ജോസ് കെ മാണി  രാജ്യസഭ എം പി സ്ഥാനം രാജിവെയ്ക്കും.“വിജയത്തിനും പരാജയത്തിനും ഒപ്പം നിന്ന മാണി സാറിനെയും മാണി സാറിന്റെ രാഷ്ട്രീയത്തേയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് അപമാനിച്ചത്. കോൺഗ്രസ്സിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരള കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നത്. നിങ്ങൾക്കറിയാം, പാലായിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായ ചതി. അതോടൊപ്പം ഞങ്ങളുടെ എംഎൽഎമാർ നിയമസഭയ്ക്ക് അകത്ത് നേരിടേണ്ടിവന്ന അപമാനവും അവഗണനയും, ഇതൊക്കെ യു ഡി...
കോട്ടയം: എന്‍സിപി എല്‍‍ഡിഎഫില്‍ തുടരുമെന്ന് മാണി സി.കാപ്പന്‍. പാലാ സീറ്റ് മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ല, ഇടതുപക്ഷത്ത് അടിയുറച്ച് നില്‍ക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇനി ഇടതുപക്ഷത്തേക്കെന്ന ജോസ്.കെ. മാണിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അതേസമയം, പാലാ ജോസ് കെ.മാണിക്ക് കൊടുത്താല്‍ എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പൻ പറഞ്ഞിരുന്നതായി യുഡിഎഫ് കൺവീനർ എം.എം.ഹസന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെയാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് മുങ്ങുന്ന കപ്പലാണ്....
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇനി ഇടതുപക്ഷത്ത്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനം. മതേതരനിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രമെന്ന് ജോസ് കെ.മാണി പ്രഖ്യാപിച്ചു. എംപി സ്ഥാനം രാജി വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നും ജോസ് പറഞ്ഞു.പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. എന്നാല്‍, മുന്നണി മാറ്റം ഉപാധികളില്ലാതെയാണ്.ഇടതുമുന്നണിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജോസ് കെമാണി വ്യക്തമാക്കി.38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും...
കോട്ടയം:   രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി ഇന്നു രാവിലെ പതിനൊന്നു മണിക്ക് വാർത്താസമ്മേളനം നടത്തും. ഇടതുമുന്നണിയുമായുള്ള സഹകരണത്തെക്കുറിച്ച് വിശദീകരിക്കും. കേരള കോൺഗ്രസ് ജോസ് പക്ഷത്തിന്റെ പാർലമെന്ററി പാർട്ടി യോഗം ഇന്നു രാവിലെ 9 മണിക്ക് നടക്കും.ഇടതുമുന്നണിക്കൊപ്പം നിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ലക്ഷ്യം. അതിൽ പാല സീറ്റ് ആണ് പ്രധാനം. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച രാജ്യസഭ എം പി സ്ഥാനം ജോസ് കെ മാണി രാജിവെച്ചേക്കും.ഇടതുമുന്നണി...