30 C
Kochi
Sunday, September 26, 2021

Daily Archives: 5th October 2020

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചത്. എന്നാൽ എൻഐഎ എടുത്ത കേസ്സുകൾ നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാനാവില്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതിയായ സ്വപ്നയെ ജൂലൈ എട്ടിന് ബെംഗളൂരുവിൽ വെച്ചാണ് അറസ്റ്റുചെയ്തത്.
സ്റ്റോൿഹോം:   വൈദ്യശാസ്ത്രത്തിനുള്ള 2020ലെ നോബൽ സമ്മാനം മൂന്ന് ശാസ്ത്രജ്ഞർക്ക് സംയുക്തമായി ലഭിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ജെ ആൾട്ടർ, ചാൾസ് എം റൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കിൾ ഹോട്ടൻ എന്നിവരാണ് പുരസ്കാരം കരസ്ഥമാക്കിയത്. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിനാണ് പുരസ്കാരം.BREAKING NEWS: The 2020 #NobelPrize in Physiology or Medicine has been awarded jointly to Harvey J. Alter, Michael Houghton and Charles M. Rice...
കൊച്ചി:   262 എഴുത്തുകാരുടെ 262 ഹൈക്കു കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് വേരുകളുടെ രണ്ടാമത്തെ പുസ്തകം 'വേരുകൾ -2 ' നടിയും നിർമ്മാതാവുമായ റിമ കല്ലിങ്കൽ പ്രകാശനം നിർവഹിച്ചു. കേരളത്തിൽ ഇതാദ്യമായാണ് 250 ൽ അധികം എഴുത്തുകാരുടെ കവിതകൾ ഒരൊറ്റ പുസ്തകത്തിൽ അച്ചടിച്ച് വരുന്നത്. ആദ്യ പുസ്തകത്തിൽ 200 പേരുടെ കവിതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.2013ൽ തുടങ്ങിയ വേരുകൾ ഫേസ്‌ബുക്ക് കൂട്ടായ്‌മ ഒരു കൂട്ടം യുവ എഴുത്തുകാരുടെ പരിശ്രമഫലമായാണ് ഇന്നും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും...
ന്യൂഡൽഹി:   ജിഎസ്‌ടി നഷ്ടപരിഹാര വിഷയത്തിൽ കേന്ദ്രത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം തിങ്കളാഴ്ച വിമർശിച്ചു.“കേന്ദ്രം വാഗ്ദാനം ചെയ്യുന്ന അർത്ഥശൂന്യമായ രണ്ട് നിബന്ധനകൾ നിരസിക്കുന്നതിൽ സംസ്ഥാനങ്ങൾ ഉറച്ചുനിൽക്കുകയും, കേന്ദ്രം പണം കണ്ടെത്തി, വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് നിർബന്ധം പിടിക്കുകയും വേണം,” ചിദംബരം പറഞ്ഞു. ട്വിറ്റർ വഴിയാണ് ചിദംബരം ഈ പ്രസ്താവന നടത്തിയത്.ഇന്ന് ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിന്റെ ഫലം കേന്ദ്രസർക്കാർ നിയമവും അതിന്റെ വാഗ്ദാനങ്ങളും...
തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷ് ഫോൺ തനിക്കു നൽകിയെന്ന യൂണിടാക് എംഡിയുടെ പ്രസ്താവന അപകീർത്തിയുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രസ്താവന പിൻ‌വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന് ചെന്നിത്തല വക്കീൽ നോട്ടീസ്സയച്ചു. രണ്ടാഴ്ചയ്ക്കകം മാപ്പ് പറയാനും അല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നുമാണ് നോട്ടീസിൽ.സന്തോഷ് ഈപ്പൻ തനിക്കെതിരെ ആരോപണം നടത്തിയതിനു പിന്നിൽ സിപി‌എം ആണെന്നും ചെന്നിത്തല പറഞ്ഞു.ലൈഫ് മിഷൻ ക്രമക്കേടിലെ സിബിഐ അന്വേഷണത്തിനെതിരെ...
ബെംഗളൂരു:   കർണ്ണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെയും സഹോദരൻ ഡികെ സുരേഷിന്റെയും വസതികളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തി.ഏകദേശം 15 സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്. ബെംഗളൂരു റൂറലിൽ നിന്നുള്ള എംപിയാണ് ഡികെ സുരേഷ്.മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സിബിഐ റെയ്ഡിൽ അമർഷം രേഖപ്പെടുത്തി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രതികാര രാഷ്ട്രീയം പിന്തുടരാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
തൃശ്ശൂർ:   കുന്നംകുളത്ത് സി പി എം പ്രവർത്തകൻ കുത്തേറ്റു മരിച്ചു. സിപി‌എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പേരാലിൽ സനൂപ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി ചിറ്റിലക്കാടാണ് സംഭവം നടന്നത്. സനൂപിന്റെ സുഹൃത്തുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്.ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
കല്പറ്റ:   വയനാട്ടിലേക്കുള്ള ആനക്കാം പൊയിൽ - കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം.പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പാതയുടെ നിർമ്മാണം. 650 കോടി രൂപയാണ് ഇതിന് കിഫ്ബിയിൽ നിന്നും ചെലവഴിക്കുന്നത്. കൊങ്കൺ റെയിൽ‌വേ കോർപ്പറേഷനാണ് നിർമ്മാണപ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. മൂന്നുവർഷം കൊണ്ട് ഇത് പൂർത്തിയാകും.ഈ പാത നിലവിൽ വന്നാൽ താമരശ്ശേരി ചുരം ഒഴിവാക്കി വയനാട്ടിലെത്താം. പുതിയ പാത വയനാട്ടിലേക്കുള്ള ദൂരം കുറയ്ക്കും. ഈ പാത...