Daily Archives: 29th October 2020
ഇംഗ്ലിഷ്–ഇന്ത്യൻ ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിമിഷ സജയൻ. 'ഫുട്പ്രിന്റ്സ് ഓൺ വാട്ടർ' എന്ന ചിത്രത്തിൽ നിമിഷയ്ക്കൊപ്പം ബോളിവുഡ് താരം ആദിൽ ഹുസൈനും അഭിനയിക്കുന്നുണ്ട്. നിമിഷ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.ലെന, ബ്രിട്ടീഷ് താരം അന്റോണിയോ അകീൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നഥാലിയ ശ്യാം ആണ് സംവിധായിക. നഥാലിയയുടെ സഹോദരി നീത ശ്യാമാണ് തിരക്കഥ എഴുതുന്നത്. ചിത്രം 2021 ലാണ് റിലീസ് ചെയ്യുന്നത്.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും...
ഡൽഹി:ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം തേടി കെയുഡബ്ല്യുജെ സുപ്രീം കോടതിയെ സമീപിച്ചു. ഉത്തർപ്രദേശിൽ ഹർജി നൽകാനുള്ള സാഹചര്യമില്ലെന്നും സിദ്ധിഖ് കാപ്പനെ കാണാൻ അഭിഭാഷകനെ പോലും അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ജയിലിൽ സിദ്ദിഖ് കാപ്പന്റെ ജീവൻ അപകടത്തിലാണെന്നും ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8474 പേർ രോഗമുക്തി നേടി. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.6037 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ രോഗ ഉറവിടം...
തിരുവനന്തപുരം:പാര്‍ട്ടി പുനഃസംഘടനയിലുള്ള അതൃപ്തി തുറന്നടിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങൾ ഒളിച്ചുവെക്കാൻ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ദേശീയതലത്തിൽ പ്രവർത്തിക്കുന്നതിനിടെ തന്റെ അനുവാദമില്ലാതെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതായും ആരോപിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി കീഴ് വഴക്കങ്ങൾ ലംഘിച്ചാണ് പുനഃസംഘടന നടന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. എന്നാൽ പൊതു പ്രവർത്തനം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.ബിജെപിയിലെ പ്രമുഖ നേതാക്കളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരെ തഴഞ്ഞ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതിൽ തന്നെ പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
നൈസ്:
ഫ്രാൻസിൽ അക്രമി പള്ളിയിൽ അതിക്രമിച്ചു കയറി യുവതിയുടെ തല അറത്തു. മറ്റ് രണ്ട് പേരെ വധിക്കുകയും ചെയ്തു. ഫ്രാൻസിലെ നൈസ് എന്ന സിറ്റിയിലെ ക്രിസ്തീയ ദേവാലയത്തിനുള്ളിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. പോലീസ് അക്രമിയെ പിടികൂടി. ഇതിന് പിന്നിൽ തീവ്രവാദികളാണെന്നാണ് സിറ്റി മേയർ ക്രിസ്ത്യൻ എസ്ട്രോസി കുറിച്ചത്.സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. യുവതിയുടെ തല അറത്തുമാറ്റപ്പെട്ട നിലയിലാണ് കണ്ടതെന്ന് പോലീസ് വൃത്തവും നാഷണൽ പാർട്ടി...
പട്ന:
ബീഹാറിൽ വോട്ട് പെട്ടി നിറയ്ക്കാൻ 'ഗോമാതാ സംരക്ഷണ' തന്ത്രവുമായി സിപി(ഐ)എമ്മും. തങ്ങൾക്ക് വോട്ട് ചെയ്താൽ പശുക്കൾക്ക് ഭക്ഷണവും ആധുനിക വിധി പ്രകാരമുള്ള ചികിത്സയും, സംരക്ഷണവും ഉറപ്പുവരുത്തുമെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വാഗ്ദാനം. ബീഹാറിലെ സിപി(ഐ)എമ്മിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പുതിയ വാഗ്ദാനം പാർട്ടി നടത്തിരിയിക്കുന്നത്.എന്നാൽ, പാർട്ടിയുടെ പുതിയ വാഗ്ദാനത്തിനെതിരെ കടുത്ത പരിഹാസമാണ് ട്വിറ്ററിൽ ഉയരുന്നത്. ബീഫ് നിരോധിച്ചതിന് കേരളത്തിൽ ബീഫ് ഫെസ്റ്റിവൽ നടത്തിയ പാർട്ടിയാണിപ്പോൾ നയം മാറ്റി പശുക്കൾക്ക് സംരക്ഷണം ഉറപ്പ് നൽകാമെന്ന്...
തിരുവനന്തപുരം:കെഎസ്ആര്‍ടിസി ആവിഷ്കരിച്ച ഡബിള്‍ ഡെക്കര്‍ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിന്തുണ. 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കല്‍ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന നഗരയില്‍ സര്‍വ്വീസ് നടത്തിയ ഡബിള്‍ ഡക്കര്‍ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്. എട്ട് മണിക്കൂറിന് 4000 രൂപ വാടക നല്കിയാല് 50 കിലോ മീറ്റര്‍ ദൂരത്തില്‍ ഈ സര്‍വീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകള്‍ക്ക് അധിക വാടകകൂടി നല്‍കണം....
ചെന്നൈ:സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി രജനീകാന്ത്. ആരോഗ്യനില സൂക്ഷിക്കണമെന്ന് ഡോക്ടർമാരുടെ നിർദേശമുണ്ടെന്നും ഡിസംബർ വരെ കാത്തിരിരിക്കണമെന്നും താരം ആരാധകരോട് പറഞ്ഞു. കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രം പാർട്ടി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറിയേക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു കത്ത് താരത്തിന്റെ ഓഫീസിൽ നിന്ന് പുറത്തുവന്നിരുന്നു. തുടർന്ന് ഇതിൽ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ ശരിയാണെന്ന് രജനീകാന്ത് വ്യക്തമാക്കി. രജനീ മക്കൾ മണ്ഡ്രവുമായി കൂടിയാലോചിച്ച് ഉചിതമായ സമയം നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബംഗളുരു:ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് നടപടി. ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ബിനീഷിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ബംഗളൂരുവിലെ സോണൽ ഓഫീസിൽ ചോദ്യം ചെയ്യലിനായി ബിനീഷ് ഹാജരായിരുന്നു. കേസിൽ ജയിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതിനു പിന്നാലെയാണ് ബിനീഷിനെയും ചോദ്യം ചെയ്തത്. അതിന് പിന്നാലെ ബിനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.അതീവ...
കൊച്ചി:കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതി. സ്വപ്ന സുരേഷിന്റെ കൈവശമുണ്ടായിരുന്ന കള്ളപ്പണം ലോക്കറിൽ വെച്ചത് ശിവശങ്കറിന്റെ അറിവോടുകൂടിയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇത് കൂടാതെ സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട നയതന്ത്ര ബാഗ് വിട്ട് കിട്ടാന്‍ എം ശിവശങ്കര്‍ കസ്റ്റംസ് ഓഫീസറോട് സംസാരിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നു. 21 തവണ സ്വര്‍ണം കടത്തിയതിലും ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നുവെന്ന് മെമ്മോയില്‍ പരാമര്‍ശമുണ്ട്.എറണാകുളം മുനിസിപ്പൽ സെഷൻസ് കോടതി ഒരാഴ്ചത്തേക്കാണ്...