30 C
Kochi
Sunday, September 26, 2021

Daily Archives: 18th October 2020

ന്യൂഡല്‍ഹി:കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ആദ്യഘട്ടത്തിൽ രോഗ നിയന്ത്രണം സംസ്ഥാനത്ത് സാധ്യമായിരുന്നു. പന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് കേരളം ഇപ്പോള്‍ വലിയ വില നൽകുന്നതെന്നാണ് മന്ത്രിയുടെ വിമര്‍ശനം. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ‘സൺഡേ സംവാദ്’ പരിപാടിയിലാണ് ഈ വിമര്‍ശനം ഉള്ളത്.കൊവിഡിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഉൾപ്പെടെ കേന്ദ്രമന്ത്രി വിശദീകരിക്കുന്ന പരിപാടിയാണ് ‘സൺഡേ സംവാദ്’. ഇതിൽ ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് കേന്ദ്രമന്ത്രി കേരളത്തെ വിമർശിച്ചത്. ആദ്യഘട്ടത്തില്‍...
തിരുവനന്തപുരം:കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് ബാധിതരാണ് കേരളത്തില്‍ ഇതുവരെ മരിച്ചത്. 96,000 പേര് ഇതു വരെ ചികിത്സയിലുണ്ട്.ടെസ്റ്റുകള്‍ നടത്താതെ രോഗ വ്യാപനം മറച്ചുവയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ത്യയില്‍ കേരളം ഒന്നാമതായി കഴിഞ്ഞുവെന്നും ചെന്നിത്തല ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാത്തത് മൂലം കൃത്യമായ രോഗവിവരങ്ങള്‍  ലഭിക്കുന്നുമില്ല. കേരളത്തില്‍ നടക്കുന്ന കൊവിഡ് മരണങ്ങളില്‍ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയില്‍...
തിരുവനന്തപുരം:എം ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പകർപ്പ് പുറത്ത്. കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാന്‍ സ്വപ്ന പലവട്ടം സമീപിച്ചിരുന്നു, എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സഹായവും സ്വപ്നക്ക് നല്‍കിയിട്ടില്ലെന്നും എം ശിവശങ്കര്‍ മൊഴിനല്‍കി.2016 മുതൽ സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കോൺടാക്ട് പോയിന്റ് താനാണെന്നും മൊഴി പകർപ്പിൽ പറയുന്നു. അതേസമയം, 2017ൽ ക്ലിഫ് ഹൗസിൽ സ്വപ്‌നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത് ഓർമയില്ലെന്നും എം ശിവശങ്കർ വെളിപ്പെടുത്തിയതായി എൻഫോഴ്‌സ്‌മെന്റ്...
തിരുവനന്തപുരം:മുൻ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസിന്‍റെ അന്വേഷണ റിപ്പോർട്ട്.  കെഎം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് നേതാക്കളും പിസി ജോർജ്ജും ഗൂഢാലോചന നടത്തിയെന്നാണ് കേരളാ കോൺഗ്രസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അടക്കം അറിവുണ്ടായിരുന്നു എന്നും  റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.മാണിയേയും കേരളാ കോൺഗ്രസ് പാർട്ടിയേയും വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രത്തിലൂടെ മുഖ്യമന്ത്രി...
തിരുവനന്തപുരം:യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചതായി യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസ്സന്‍ അറിയിച്ചു. ജ്വല്ലറി തട്ടിപ്പ് കേസില്‍ പ്രതിയായ എംസി കമറുദ്ദീന്‍ എംഎല്‍എയെ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. സി.റ്റി അഹമ്മദലിയാണ് പുതിയ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍. കോട്ടയത്ത് ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫാണ് ചെയര്‍മാന്‍. ജോസ് വിഭാഗത്തിലെ സണ്ണി തക്കേടമായിരുന്നു കോട്ടയെത്തെ മുന്‍ ചെയര്‍മാന്‍.ജില്ലാ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെ പേരുകള്‍ ചുവടെതിരുവനന്തപുരം – ചെയര്‍മാന്‍ – അഡ്വ.പി.കെ.വേണുഗോപാല്‍ കണ്‍വീനര്‍...
പത്തനംതിട്ട:   മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്ത (89) അന്തരിച്ചു. അർബുദരോഗത്തെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ‌വെച്ചാണ് അന്തരിച്ചത്. 2007 മുതൽ മാർത്തോമ സഭയുടെ പരമാധ്യക്ഷനാണ്.സഭയുടെ ഉന്നതസ്ഥാനത്ത് പതിമൂന്നു വർഷം പൂർത്തിയാക്കിയിരുന്നു. പാലക്കുന്നത്ത് തറവാട്ടിൽ 1931 ജൂൺ 27 നാണ് അദ്ദേഹം ജനിച്ചത്. കോഴഞ്ചേരിയിലും ആലുവയിലും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ബെംഗളൂരുവിൽ നിന്ന് തിയോളജി ബിരുദം കരസ്ഥമാക്കി. 1957 ൽ ശെമ്മാശപട്ടവും കശീശ പട്ടവും...
കല്പറ്റ:   കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നാളെ മുതൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ വയനാട് സന്ദർശിക്കാനാണ് എത്തുന്നത്. വയനാട്ടിലെ വിവിധ മേഖലകളിലെ കൊറോണവൈറസ് ബാധയുടെ സാഹചര്യം അവലോകനം ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.ഒക്ടോബർ 19 ന് ഗാന്ധി ഡൽഹിയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പ്രത്യേക വിമാനത്തിൽ എത്തും. അവിടെ നിന്ന് റോഡ് മാർഗം മലപ്പുറം കളക്ടറേറ്റ് സന്ദർശിച്ച് കൊറോണവൈറസ് ബാധയെക്കുറിച്ചുള്ള അവലോകന യോഗത്തിൽ...