Daily Archives: 15th October 2020
മുംബൈ:
ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവായ വസ്ത്രാലങ്കാര വിദഗ്ദ്ധ ഭാനു അഥൈയ അന്തരിച്ചു. 91 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം.ജോൺ മോളോയ്ക്കൊപ്പമാണ് റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധിയിലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അക്കാദമി അവാർഡ് നേടിയത്. 2012 ൽ അഥൈയ തന്റെ ഓസ്കാർ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിലേക്ക് തിരികെ ഏല്പിച്ചു.
മലയാളത്തിലെ മഹാകവികളുടെ നീണ്ട പട്ടികയില്‍ ഇത്രയും കാലം നമ്മോടൊപ്പം ഉണ്ടായിരുന്ന ഏക കവിയായായിരുന്നു അക്കിത്തം അച്യുതന് നമ്പൂതിരി. മാനവികതാവാദവും അഹിംസാവാദവും അന്തർധാരയായ അക്കിത്തത്തിന്റെ കവിതകൾ മനുഷ്യ സങ്കീർത്തനത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. ക്രാന്തദര്‍ശിത്വത്തില്‍ ഊന്നിയ അക്കിത്തതിന്റെ കവിതകള്‍ എന്നും കാലത്തോട് സംവദിക്കുന്നതായിരുന്നു. തന്റെ മനഃസാക്ഷിക്കനുസരിച്ച് കാലത്തോട് പ്രതികരിച്ച അക്കിത്തം മനുഷ്യന്റെ കരുത്ത് കരയാനുള്ള അവന്റെ ശേഷിയിലാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു.'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം,ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ്ച്ചെലവാക്കവേ...
കൊല്ലം:
കൊല്ലം അഞ്ചൽ കോട്ടുക്കൽ ക്യഷി ഫാമിലെ കാന്റിനു സമീപം സ്പോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് കൈക്കു സരമായി പരിക്കേറ്റു. ക്യഷിഫാമിലെ തൊഴിലാളിയായ വേണുവിനാണ് പരുക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശാസ്ത്രക്രിയക്കു വിധേയമാക്കി കോട്ടുക്കലില്‍ ജില്ലാ പഞ്ചായത്തിന്റെ ഫാമില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.ഫാമിനുളളിലെ ക്യാൻറ്റീനിന് സമീപം സൂക്ഷിച്ചിരുന്ന കുമ്മായം വാരുന്നതിനിടെയാണ് സ്ഫോടനം. സ്ഫോടക വസ്തു കുമ്മായത്തില് ഒളിപ്പിച്ച നിലയിലായിരുന്നു. വേണു എന്ന തൊഴിലാളി ഇതെന്താണെന്നറിയാതെ കൈയ്യിലെടുത്ത്...
കൊച്ചി:
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എം. ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ മുൻകൂർ ജാമ്യം തേടി ശിവശങ്കർ നൽകിയ ഹർജിയിലാണ് നടപടി. മൂന്നു പ്രതികൾക്കെതിരെ ഇ.ഡി നൽകിയ അന്തിമ റിപ്പോർട്ടിൽ തന്നെ പ്രതി ചേർത്തിട്ടില്ലെന്നും...
തൃശൂര്‍:ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ എട്ടോടെയാണ് അന്ത്യം. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.ഭാരതീയ തത്ത്വചിന്തയുടെയും ധാർമികമൂല്യങ്ങളുടെയും മനുഷ്യസ്നേഹത്തിന്റെയും സവിശേഷമുദ്രകൾ വഹിക്കുന്ന നിരവധി കവിതകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. എട്ടുപതിറ്റാണ്ട് നീണ്ട കാവ്യജീവിതത്തിന് ശേഷമാണ് ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരന് ഓര്‍മ്മയാകുന്നത്.1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ...
ന്യൂഡൽഹി:
തന്റെ രാജ്യത്തെ സൈനികരോട് യുദ്ധത്തിനു തയ്യാറാവാൻ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്. രാജ്യത്തോട് തികച്ചും കൂറുകാണിക്കണം എന്നും ഷി ജിന്‍പിങ് സൈനികരോടു പറഞ്ഞതായി വാർത്തകളുണ്ട്.ഗുവാങ്ഡോങ്ങിലെ ഒരു സൈനിക ക്യാമ്പ് സന്ദർശിക്കുന്നതിനിയാണ് ഷി ജിന്‍പിങ് സൈനികരോട് അവരുടെ മനസ്സും ഊർജ്ജവും മുഴുവനും ഉപയോഗിച്ചുകൊണ്ട് ഒരു യുദ്ധത്തിനു തയ്യാറെടുക്കാനും അതീവജാഗ്രത വെച്ചുപുലർത്താനും ആവശ്യപ്പെട്ടത്.