25.9 C
Kochi
Wednesday, September 22, 2021

Daily Archives: 11th September 2020

ന്യൂഡൽഹി:   ജെഇഇ-മെയിൻ ഫലം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ 24 വിദ്യാർത്ഥികൾ 100 ശതമാനം സ്കോർ നേടി.വിശദവിവരങ്ങൾക്ക് സന്ദർശിക്കുക.എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് പരീക്ഷ (ജെഇഇ-മെയിൻ) സെപ്റ്റംബർ 1 മുതൽ 6 വരെയാണ് നടന്നത്.
കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെഎൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് സംഘം ചോദ്യം ചെയ്തു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മേധാവിയാണ് ഇക്കാര്യം വ്യകത്മാക്കിയത്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിഷയമാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസിൽ ഇന്ന് രാവിലെയായിരുന്നു ചോദ്യം ചെയ്യൽ. എൻഫോഴ്സ്മെൻ്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും കെടി ജലീലിൽ നിന്നും മൊഴിയെടുത്തേക്കുമെന്നാണ് സൂചന.ഇന്നലെ വൈകിട്ട് തന്നെ മന്ത്രി ആലുവയിൽ എത്തിയിരുന്നു. രാവിലെ ആലുവയിൽ നിന്നും അരൂരിലെ തൻ്റെ സുഹൃത്തിൻ്റെ വീട്ടിലെത്തിയ മന്ത്രി ചോദ്യം ചെയ്യലിന് ശേഷം മലപ്പുറത്തേക്ക് തിരിച്ചു. നയതന്ത്രബാഗിലൂടെ മതഗ്രന്ഥങ്ങൾ വന്ന...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.14 മരണങ്ങളാണ്...
മലപ്പുറം:ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസന്വേഷണവുമായി സഹകരിക്കാമെന്ന് കമറുദ്ദീൻ അറിയിച്ചതായി ലീഗ് മധ്യസ്ഥൻ മാഹിൻ കല്ലട്ര. രമ്യമായി പരിഹരിക്കാമെന്ന് കമറുദ്ദീൻ അറിയിച്ചു. കമറുദ്ദീന്റെയും ഫാഷൻ ഗോൾഡ് ഉടമ പൂക്കോയ തങ്ങളുടെയും ആസ്തികൾ പരിശോധിക്കുകയാണ് ആദ്യ നടപടി. ഫാഷൻ ഗോൾഡിന്റെ ആസ്തികൾ വിലയിരുത്തുമെന്നും മാഹിൻ കല്ലട്ര വ്യക്തമാക്കി. ഫാഷൻ ഗോൾഡ് ആക്ഷൻ കമ്മറ്റിയുമായി ബന്ധപ്പെട്ടെന്നും കമറുദ്ദീന് ജാഗ്രതക്കുറവ് ഉണ്ടായതായും മാഹിൻ കല്ലട്ര പറഞ്ഞു. കമറുദ്ദീനെ ബന്ധുക്കൾ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സഹായിക്കാമെന്ന് അറിയിച്ച ബന്ധുക്കളുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ന്യൂയോര്‍ക്ക്:ലോകത്തെ കണ്ണീരിലാഴ്ത്തിയ, 102 മിനിറ്റ് നീണ്ടു നിന്ന ഭീകരാക്രമണത്തിന് ഇന്ന് 19 വയസ്സ് തികയുകയാണ്. 2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയെ ഏറ്റവും വലിയ കുരുതിക്കളമാക്കിയ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം നടന്നത്. സെപ്തംബർ 11ന് രാവിലെ 8:45നാണ്  19  അൽ ഖ്വയ്ദ തീവ്രവാദികൾ നാല് യുഎസ് പാസഞ്ചർ വിമാനങ്ങൾ ഹൈജാക്ക് ചെയ്യുന്നത്. ഇതിൽ രണ്ട് വിമാനങ്ങൾ മാൻഹട്ടനിലെ വേൾഡ് ട്രേഡ് സെന്ററിലെ ട്വിൻ ടവറുകളിൽ ചെന്നിടിച്ചു. മൂന്നാം വിമാനം പതിച്ചത്...
ഡൽഹി:ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതിനിടെ ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് പ്രതിരോധം സംബന്ധിച്ചുള്ള പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി. അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് റേഷന്‍,യൂണിഫോം വിതരണ വസ്തുക്കളുടെ ഗുണനിലവാരം, നിരീക്ഷണം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. എന്നാല്‍ ചില അംഗങ്ങള്‍ ലഡാക്ക് സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങളും സ്ഥിതിഗതികളും ഉന്നയിച്ചു.ബിജെപി നേതാവ് ജുവല്‍ ഓറമാണ് പ്രതിരോധത്തിനുള്ള പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍...
ഡൽഹി:ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ ഇന്ത്യ കൂപ്പുകുത്തി. 26 സ്ഥാനങ്ങൾ പിന്നിലേക്ക് പോയ ഇന്ത്യ ഇപ്പോൾ 105-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം  ഇന്ത്യ 79-ാം സ്ഥാനത്തായിരുന്നു. കാനഡയിലെ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ലോക സാമ്പത്തിക സ്വാതന്ത്ര്യം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.സിംഗപ്പൂരും ഹോങ്കോംഗുമാണ് ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നത്. പട്ടികയില്‍ 124-ാം സ്ഥാനത്തുള്ള ചൈനയേക്കാള്‍ മുന്നിലുണ്ടെന്നതാണ് ഇന്ത്യക്ക് ആശ്വാസം. ന്യൂസിലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ്, ഓസ്ട്രേലിയ, മൗറീഷ്യസ്,...
കൊച്ചി:രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ നൽകിയിരിക്കുന്നത്. പി ജെ ജോസഫിന്റെ ഹർജിയിലാണ് നടപടി. അടുത്ത മാസം ഒന്നിന് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധിയല്ല ഇതെന്ന് പി ജെ ജോസഫ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്.
ഡൽഹി:നീറ്റ് പരീക്ഷക്ക് ഞായറാഴ്ച എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നേരത്തെ, നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ്-ജെഇഇ പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നൽകിയ പുനപരിശോധന ഹർജികളാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്.നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾക്ക് നടത്താൻ ഓഗസ്റ്റ് 17ലെ വിധിയിലൂടെ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഈ വിധി...
ബ്യൂണസ് ഐറിസ്:അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് കളിക്കാം.കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ചിലിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുകയും ടൂർണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും സംഘാടകരെയും വിമർശിച്ചതിനുമായി മെസ്സിക്ക് മൂന്നു മാസത്തെ വിലക്കും 50,000 യുഎസ് ഡോളർ പിഴയും ലഭിച്ചിരുന്നു.ഇപ്പോൾ വിലക്കിന്റെ കാലാവധി അവസാനിച്ചതായുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എ.എഫ്.എ) വാദം ദക്ഷിണ അമേരിക്കൻ ഫുട്ബോൾ...