25.9 C
Kochi
Wednesday, September 22, 2021

Daily Archives: 26th September 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.21 മരണങ്ങളാണ് ഇന്ന്...
ഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ട്രെയിന്‍ തടയല്‍ സമരങ്ങള്‍ നടക്കുന്നതിനിടെയാണ് 28 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത്. അതേസമയം, ട്രെയിനുകള്‍ റദ്ദാക്കിയ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ട്രെയിന്‍ തടയല്‍ സമരം 29വരെ തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്. കാര്‍ഷിക ബില്‍ പഞ്ചാബിയിലേക്ക് തര്‍ജ്ജമ ചെയ്ത് കര്‍ഷകര്‍ക്കിടയിൽ വിതരണം ചെയ്തു.കോൺഗ്രസാണ് കർഷകർക്ക് ഇടയിൽ കർഷക ബില്ലിനെക്കുറിച്ച് തെറ്റായ ധാരണ പരത്തിയതെന്ന പ്രധാനമന്ത്രിയുടെ വാദം തെറ്റാണെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമതി...
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസിൽ നടി ദീപികാ പദുകോണിനെ നർക്കോട്ടിക്സ് ബ്യുറോ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മുംബൈ എൻസിബി ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ. അഞ്ചു മണിക്കൂറോളമാണ് ദീപികയെ ചോദ്യം ചെയ്തത്. നടി  ശ്രദ്ധാ കപൂറിനെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നുണ്ട്. നടിമാർ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സൂചന കിട്ടിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. ദീപികയെ എൻസിബി പ്രത്യേക അന്വേഷണ സംഘവും മറ്റുള്ളവരെ മുംബൈയിലെ ഉദ്യോഗസ്ഥരുമാണ് ചോദ്യം...
തൃശൂർ: അനില്‍ അക്കര എംഎല്‍എയ്ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി. നേരിട്ടും അല്ലാതെയും എംഎല്‍എയ്ക്ക് നിരന്തരം ഭീഷണി വന്നുകൊണ്ടിരിക്കുന്നതിനാൽ പോലീസ് സുരക്ഷ വേണമെന്ന് ആവശ്യം ഉന്നയിച്ച് ടിഎൻ പ്രതാപൻ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തുനല്‍കി.ലൈഫ് മിഷനുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പുറത്തുകൊണ്ടുവന്നത് സ്ഥലം എംഎല്‍എയായ അനില്‍ അക്കരയാണ്. ഏറ്റവും ഒടുവില്‍ സിബിഐയ്ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇപ്പോൾ വന്ന സിബിഐ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരെ ചോദ്യം ചെയ്യാനുമുള്ള സാധ്യതയുണ്ട്. ഈ...
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ പ്രസിഡന്റായി നിയമിച്ചു. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് വൈസ് പ്രസിഡന്റ്. രാജീവ് ചന്ദ്രശേഖർ എംപിയും ടോം വടക്കനുമാണ് പാർട്ടിയുടെ ദേശീയ വക്താക്കൾ. യുവമോർച്ചയുടെ ദേശീയ അധ്യക്ഷനായി തേജ്വസി സൂര്യ നിയമിതനായി. ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. റാം മാധവ്, മുരളീധർ റാവു എന്നിവർക്ക് സെക്രട്ടറി പദവി നഷ്ടമായി.12 ദേശീയ ഉപാധ്യക്ഷൻമാർ,...
മുംബൈ: താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യവസായി അനിൽ അംബാനി. ചൈനീസ് ബാങ്കുകളില്‍ നിന്ന് 700 മില്യൺ ഡോളര്‍ വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് യു.കെയിലെ കോടതിയിൽ നടക്കുന്ന വിചാരണയിലാണ് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് അനിൽ അംബാനി വാചാലനായത്. തനിക്കിപ്പോൾ ആകെ ഒരു കാർ മാത്രമേയുള്ളുവെന്നും വക്കീൽ ഫീസ് നൽകിയത് ആഭരണങ്ങൾ വിറ്റാണെന്നും അനിൽ അംബാനി കോടതിയിൽ പറഞ്ഞു.തനിക്ക് ലളിത ജീവിതശൈലിയാണുള്ളതെന്നും ഇതിനുള്ള പണം പോലും ഭാര്യയും കുടുംബവുമാണ് നല്‍കുന്നതെന്നും മറ്റ് വരുമാന മാര്‍ഗങ്ങളൊന്നും...
കൊച്ചി: പാലാരിവട്ടം പാലാത്തിൻ്റെ പുനർനിർമ്മാണജോലികൾ തിങ്കളാഴ്ച ആരംഭിക്കും. പാലത്തിന്റെ പുനര്നിര്മ്മാണത്തെ സംബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായനിർമ്മാണ കമ്പനി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.പാലത്തിലെ ടാറ് ഇളകി മാറ്റുന്ന ജോലിയാവും ആദ്യം ചെയ്യുക. പാലം പുന‍ർ നിർമ്മാണത്തിൻ്റെ സമയക്രമം ഇന്ന് തീരുമാനിക്കും. . പൊതുജനവികാരവും സ‍ർക്കാർ നിർദേശവും കണക്കിലെടുത്താണ് പാലം പുന‍ർനിർമ്മാണം അടിയന്തരമായി ആരംഭിക്കാൻ ഊരാളുങ്കൽ സൊസൈറ്റി തീരുമാനിച്ചത്.മെട്രോമാൻ ഇ.ശ്രീധരനാണ് പാലം പുനർനിർമ്മാണത്തിൻ്റെ മേൽനോട്ടച്ചുമതല. തൻ്റെ നേതൃത്വത്തിൽ പറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് ശ്രീധരൻ...
കൊല്ലം: മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയെയും പോലീസുകാരെയും വീടുകയറി ആക്രമിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ശ്യാം രാജിന്റെ ഭീഷണി. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടില്‍ അകാരണമായി പോലീസ് കയറുന്നുവെന്നും തിരിച്ച് അതേ നാണയത്തില്‍ പ്രതികരിക്കുമെന്നും ശ്യാം രാജ് പറഞ്ഞു.കെടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ്...
 കല്‍പ്പറ്റ:വയനാട് ജില്ലയില്‍ എസ്എസ്എല്‍സി പാസായ 1400ഓളം ആദിവാസി വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തില്‍ നിന്ന് പുറത്തേക്ക്. ജില്ലയില്‍ 2009 ആദിവാസി വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പാസായത്. എന്നാല്‍ ജില്ലയില്‍ നീക്കിവെച്ചരിക്കുന്നത് 529 പ്ലസ് വണ്‍  സീറ്റുകള്‍ മാത്രം. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അവശേഷിക്കുന്ന കുട്ടികള്‍ പഠനം അവസാനിപ്പിക്കേണ്ടിവരും.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ടെന്ന് ആദിവാസി ഗോത്ര മഹാസഭ ചീഫ് കോ ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ പറയുന്നു. വയനാട്ടിലെ ആദിവാസികള്‍...
ചെന്നൈ: അന്തരിച്ച ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്‍റെ ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങ്. എസ്പിബിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ സിനിമ മേഖലയിൽ നിന്നും ആരാധകവൃന്ദത്തിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്.ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവരൊക്കെ എത്തിയിരുന്നു. ഇന്നലെ കോടമ്പാക്കത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. കൊവിഡ്...