25.9 C
Kochi
Wednesday, September 22, 2021

Daily Archives: 1st September 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട്...
ഡൽഹി:പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യുട്യൂബ് വീഡിയോയ്ക്ക് ഡിസ്‌ലൈക്കുകളുടെ എണ്ണം കുത്തനെ കൂടി. നീറ്റ്-ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കെതിരെ തന്നെ  ഡിസ് ലൈക്ക് ക്യാംപെയിനുമായി തിരിഞ്ഞത് എന്നതാണ് കമന്‍റുകളില്‍ നിന്നും വ്യക്തമാകുന്നത്. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്കാണ് ഡിസ് ലൈക്ക് കൂടുന്നത്.വീഡിയോ അപ്‌ലോഡ് ചെയ്ത് 19 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ഡിസ്‌ലൈക്കുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. അതേസമയം, ലൈക്കുകൾ...
തിരുവനന്തപുരം:സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. തെളിവെടുപ്പിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.എന്‍.ഐ.എയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സഹായിക്കാനായി സിഡിറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ട്.രാവിലെ പത്തേകാലോടെയെത്തിയ സംഘം സി.സി.ടി.വി സര്‍വര്‍ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്.സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ളവരുടെ സെക്രട്ടേറിയറ്റ് സന്ദര്‍ശനം, ഇവര്‍ ഇവിടെ ചെലവഴിച്ച സമയം ഇതിലെല്ലാം തെളിവ് ലഭിക്കാനായാണ് വിശദമായ പരിശോധന. സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാങ്കേതിക...
ന്യൂഡല്‍ഹി:ആര്‍ബിഐയുടെ സര്‍ക്കുലര്‍ പ്രകാരം ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കാലാവധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. അതേസമയം, മൊറട്ടോറിയം കാലയളവില്‍ പലിശ എഴുതി തള്ളുന്നതിനെ കുറിച്ച് കേന്ദ്രം നിലപാട്  ഇന്ന് അറിയിക്കണമെന്ന്  സുപ്രീംകോടതി അറിയിച്ചിരുന്നു.എന്നാല്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും, ബാങ്കുകളുടെ സംഘടനകളുടെയും തീരുമാനം ആരാഞ്ഞ് പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ പിന്നീട് നിലപാട് അറിയിക്കാമെന്നാണ്...
തിരുവനന്തപുരം: തേമ്പാംമൂട് കൊലപാതകത്തില്‍ അടൂർ പ്രകാശിന്‍റെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെയാണ്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇപി ജയരാജന്‍. അടൂര്‍ പ്രകാശിനെ വിളിച്ച് ലക്ഷ്യം പൂര്‍ത്തീകരിച്ചു എന്ന് അവര്‍ പറഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങളെന്നും ജയരാജന്‍ പറഞ്ഞു.കേസിലെ പ്രതികളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പ്രതികളെല്ലാം കോണ്‍ഗ്രസ്സിന്‍റെ ഉന്നതനേതാക്കളുമായി അടുത്തബന്ധമുള്ളവരാണ്. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് കോണ്‍ഗ്രസ്സ്. കോണ്‍ഗ്രസ്സിന്‍റെ ചരിത്രം തന്നെ അതാണ്....
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിഞ്ഞ ശേഷം ഇന്ന് നേരിയതോതില്‍ വര്‍ധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില.ഗ്രാമിന് 5,000 കടന്ന് സർവകാല റെക്കോർഡ് ഇട്ട സ്വർണവില കുറച്ചുനാളുകളായി താഴേക്ക് ആണ്. പവന്‍ വില 42,000 രൂപയിലേയ്ക്ക് ഉയര്‍ന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതല്‍ 31വരെ തുടര്‍ച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്നശേഷമാണ് 200 രൂപയുടെ...
വാഷിങ്ടൺ:പോര്‍ട്ട്‌ലന്‍ഡ് പ്രക്ഷോഭത്തെ ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും കൊമ്പുകോർത്തു. 'ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ്' പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയ വലതുപക്ഷക്കാരെ ട്രംപ് രാജ്യസ്‌നേഹികൾ എന്ന് വിശേഷപ്പിച്ചതാണ് വാക്ക്പോരിന് തുടക്കമിട്ടത്. അക്രമങ്ങള്‍ക്കെല്ലാം കാരണം ഡെമോക്രാറ്റിക് മേയറാണെന്നും ട്രംപും കുറ്റപ്പെടുത്തി.കൂടാതെ, ബൈഡന് രാജ്യം നയിക്കാനറിയില്ലെന്നും ട്രംപ് പരിഹസിച്ചു. എന്നാല്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം ആളിക്കത്തിക്കാനാണ് പ്രസിഡന്റ് ട്രംപ് ശ്രമിക്കുന്നതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ജോ ബൈഡൻ തിരിച്ചടിച്ചു. പ്രക്ഷോഭം രൂക്ഷമായ കെനോഷയില്‍...
ഡൽഹി: ഫേസ്​ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട്​ സംബന്ധിച്ച്​ പുതിയ വെളിപ്പെടുത്തലുകൾ വന്നതിനുപിന്നാലെ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ ​ രാഹുൽ ഗാന്ധി.ഫേസ്​ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിന്റെ  ഇടപെടലുകളാണ്​ രണ്ടാം തവണയും വാൾ സ്ട്രീറ്റ് ജേണൽ പുറത്തുകൊണ്ടുവന്നത്​.'ഇന്ത്യയുടെ ജനാധിപത്യവും സാമൂഹിക ഐക്യവും തകർക്കുന്ന ഫേസ്​ബുക്കിൻെറയും വാട്​സ്​ആപ്പിൻെറയും നടപടികൾ അന്താരാഷ്​ട്ര മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരിക്കുന്നു.ഒരു വിദേശകമ്പനിയെയും നമ്മുടെ ദേശീയ  കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുത്​. ഇത്​ അടിയന്തിരമായി അന്വേഷിക്കണം, കുറ്റം കണ്ടെത്തിയാൽ ശിക്ഷിക്കണം' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.ഫേസ്​ബുക്ക്​ ജീവനക്കാരുടെ കൂട്ടായ്​മയിൽ നേരത്തെ അങ്കി ദാസ്​ പോസ്​റ്റ് ചെയ്​ത...
ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം ഡോ. കഫീല്‍ ഖാനെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ അലഹബാദ്‌ ഹൈക്കോടതി. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന്‌ കോടതി ഉത്തരവിട്ടു. കഫീല്‍ ഖാന്റെ മാതാവ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷ നിയമം (എന്‍എസ്‌എ) ചുമത്തിയത്‌ നിയമവിരുദ്ധമാണെന്ന്‌ കോടതി നിരീക്ഷിച്ചു. 2019 ഡിസംബര്‍ 13ന്‌  അലിഗഢ്‌ മുസ്ലിം സര്‍വകലാശാലയില്‍ സിഎഎക്കെതിരായ ഒരു പരിപാടിയില്‍ നടത്തിയ...
കോട്ടയം:കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് അനുകൂലമായതോടെ ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള  നീക്കവുമായി ജോസ് കെ മാണി. അവിശ്വാസ പ്രമേയത്തിലും, രാജ്യസഭാ തിരഞ്ഞെടുപ്പിലും വിപ്പ് ലംഘിച്ച പിജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ കാണും.അതേസമയം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിക്കെതിരെ ഡല്‍ഹി ഹെെക്കോടതിയില്‍ ഇന്ന് തന്നെ അപ്പീല്‍ നല്‍കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ  അറിയിച്ചു. ഇതിനിടെ, യുഡിഎഫിന്‍റെ നിര്‍ണായക യോഗം ഈ മാസം 3ന് ചേരുന്നുണ്ട്....