25.9 C
Kochi
Tuesday, September 21, 2021

Daily Archives: 20th September 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
കാസര്‍ഗോഡ്:മുസ്ലിം ലീ​ഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനുമായി സിപിഎം. ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യുഎഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍കൊണ്ട് പന്താടുകയാണെന്ന് സിപിഎം ആരോപിച്ചു.ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ് യുഎഇ. ആ രാജ്യം അവരുടെ കോണ്‍സുലേറ്റിലേക്ക് അയച്ചതാണ് ഖുറാനും ഈന്തപ്പഴവും. ഇത് കേന്ദ്രസര്‍ക്കാറിന്റെ കസ്റ്റംസ് ക്ലിയറന്‍സ് ചെയ്തതുമാണ്. അതില്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ഈന്തപ്പഴത്തില്‍...
കർഷകരുടെയും പ്രതിപക്ഷത്തിൻ്റെയും എതിർപ്പുകൾക്കിടെ രണ്ട് കാർഷിക ബില്ലുകൾ ലോക്സഭയും രാജ്യസഭയും പാസാക്കി. ഘടകകക്ഷിയായ ശിരോമണി അകാലി ദളിൻ്റെ എതിർപ്പോ മന്ത്രി ഹർസിമ്രത് കൗറിന്‍റെ രാജിയോ ഒന്നും ഒരു പുനർചിന്തനത്തിന് കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചില്ല.കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ഓർഡിസൻസുകൾക്കും പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ലുകൾക്കുമെതിരെ രാജ്യമെങ്ങും വീണ്ടും കര്‍ഷകരുടെ രോഷം അണപൊട്ടുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വിളകള്‍ക്ക് ന്യായമായ...
തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊഴിയൂര്‍ തീരമേഖലയിലാണ് പണം വാങ്ങി രോഗമില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്ന പരാതിയുയര്‍ന്നത്.കുളത്തൂര്‍ പഞ്ചായത്ത് പിഎച്ച്‌സി പൊഴിയൂര്‍ എന്ന പേരില്‍ മെഡിക്കല്‍ ഓഫീസറുടെയും പിഎച്ച്‌സിയുടെയും വ്യാജ സീല്‍ പതിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിനെതിരെ പൊഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.https://www.facebook.com/kkshailaja/posts/3371285102959447 കോവിഡ് വ്യാപന പശ്ചാത്തലത്തില്‍...
കൊച്ചി: തിരുവോണ ബമ്പർ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമി എന്ന വ്യക്തിയെ. എറണാകുളത്താണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്റ്റ് വിറ്റത്. സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ചിന്നസ്വാമിയെന്ന് അജീഷ്  പറഞ്ഞു. കണ്ണൂരാണ് അജീഷ് കുമാറിന്റെ സ്വദേശമെങ്കിലും 20 വർഷത്തോളമായി എറണാകുളത്ത് സ്ഥിരതാമസമാണ്.ഇന്ന് ഉച്ചയോടെയാണ് തിരുവോണ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 12...
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. മരിച്ചത് ഡോ. എം എസ് ആബ്ദീനാണ്. രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇദ്ദേഹം ജോലി ചെയ്തിരുന്നത് തിരുവനന്തപുരം അട്ടക്കുളങ്ങര മണക്കാട് കെബിഎം ക്ലിനിക്കിലായിരുന്നു.കഴിഞ്ഞ ആഴ്ച വരെ സേവനം അനുഷ്ഠിച്ചിരുന്നു ആബ്ദീൻ. ശനിയാഴ്ച വരെ ആശുപത്രിയിൽ രോഗികളെ പരിശോധിച്ച ഇദ്ദേഹത്തിന് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു. സംസ്ഥാനത്ത് കൂടുതൽ ആരോഗ്യ...
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖ്, ഭാമ എന്നിവരുടെ കൂറുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തുവന്നത്. സിനിമാരംഗത്തുള്ളവർ നടിക്ക്‌ പിന്തുണയുമായി വീണ്ടും "അവൾക്കൊപ്പം' ഹാഷ്‌ടാഗുമായി സമൂമാധ്യമങ്ങളിൽ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്‌. നടി പാർവ്വതി തിരുവോത്ത്‌, രേവതി, റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ്‌ അബു തുടങ്ങിയവർ നടിക്ക്‌ പിന്തുണയുമായി എത്തി. സു​ഹൃ​ത്തെ​ന്ന് ക​രു​തി​യ ഒ​രാ​ള്‍ കൂ​റു​മാ​റി​യ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് താ​നെ​ന്ന് പാ​ർ​വ​തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.https://www.facebook.com/OfficialParvathy/posts/3382134821901037 'ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് ചില സഹപ്രവര്‍ത്തകര്‍ അവള്‍ക്കെതിരെ...
​ഡ​ൽ​ഹി:എ​ൻ.​കെ.പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് കോ​വി​ഡ്.ഞാ​യ​റാ​ഴ്ചാ​ണ് എം​പി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ലാ​ണ് അദ്ദേഹം.ശ​നി​യാ​ഴ്ച യു​ഡി​എ​ഫ് എം​പി​മാ​രോ​ടൊ​പ്പം പ്രേ​മ​ച​ന്ദ്ര​ൻ എം​പി വാ​ർ​ത്താ​സ​മ്മേ​ളനം ന​ട​ത്തി​യി​രു​ന്നു.അ​തേ​സ​മ​യം കൂ​ടു​ത​ൽ എം​പി​മാ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്സ​ഭ​യു​ടെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട് ഉ​ണ്ട്.ബു​ധ​നാ​ഴ്ച​യോ​ടെ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് നീ​ക്കം. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.എം​പി​മാ​രു​ടെ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി​യാ​ണ് കേ​ന്ദ്ര​നീ​ക്കം. ലോ​ക്സ​ഭ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യ മൂ​ന്ന് എം​പി​മാ​ർ​ക്ക് പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.ഈ...
ഡൽഹി: വിവാദമായ കാർഷിക  ബില്ലുകളിൽ രണ്ടെണ്ണം പ്രതിപക്ഷ ബഹളത്തിനിടെ  രാജ്യസഭയിൽ  പാസാക്കി.ശബ്ദ വോട്ടോടെ ആണ് ബില്ല് പാസ്സാക്കിയത്.കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ നാടകീയ രംഗങ്ങളും അരങ്ങേറി.ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചെയറിന് മുന്‍പില്‍ ഡെറിക് ഒബ്രിയാന്‍ ബില്ലിന്‍റെ കോപ്പി വലിച്ചുകീറി.ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് ബില്ലെന്ന് കെ കെ രാഗേഷ് എം പി പറഞ്ഞു. ബില്‍ കര്‍ഷകര്‍ക്ക് നല്ലതാണെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷി അകാലിദള്‍ എന്തിനാണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് കോണ്‍ഗ്രസ്...
കൊച്ചി: ബിജെപിയുടെ സമരമുഖങ്ങളിൽ പ്രത്യക്ഷപ്പെടാതെ ശോഭാ സുരേന്ദ്രൻ. കെ ടി ജലീലിനെതിരായ സമരങ്ങൾ ബിജെപി ശക്തമാക്കുമ്പോഴും ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയാവുകയാണ്. ശോഭാ സുരേന്ദ്രൻ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും പറഞ്ഞൊഴിയുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായ ശേഷം ബിജെപി ഏറ്റെടുത്ത പ്രധാനപ്പെട്ട വിഷയമാണ് സ്വർണക്കടത്ത് കേസ്. പല ജില്ലകളിലും സ്ത്രീകളടക്കം സമരരംഗത്ത് സജീവമായി പങ്കെടുക്കുന്നുണ്ട്. എന്നാൽ ബിജെപിയുടെ സമരമുഖങ്ങളിൽ ശ്രദ്ധേയ...