25.9 C
Kochi
Tuesday, September 21, 2021

Daily Archives: 3rd September 2020

ന്യൂഡല്‍ഹി:   ആം ആദ്‌മി പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതില്‍ ഖേദിക്കുന്നതായി പ്രശാന്ത്‌ ഭൂഷണ്‍. അണ്ണ ഹസാരയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയത്‌ ബിജെപിയും ആര്‍എസ്‌എസ്സുമായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു. അന്ന്‌ അത്‌ സൂക്ഷ്‌മമായി തിരിച്ചറിയാന്‍ കഴിയാതെ പോയതിലാണ്‌ ഖേദം.ഇന്ത്യ എഗയിന്‍സ്‌റ്റ്‌ കറപ്‌ഷന്‍ പരോക്ഷമായി നരേന്ദ്ര മോദിയുടെ വിജയത്തിന്‌ സഹായകമായി. കാരണം അത്‌ കോണ്‍ഗ്രസ്സിനെയാണ്‌ തകര്‍ത്തത്‌. ഇതോടെ കോണ്‍ഗ്രസ്സിനേക്കാള്‍ നമ്മുടെ രാജ്യത്തിനും ജനാധിപത്യത്തിനും സംസ്‌കാരത്തിനും വലിയ ഭീഷണിയായി മാറിയ ബിജെപിക്കും മോദിക്കും അധികാരത്തിലെത്താന്‍ കഴിഞ്ഞു....
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അതേസമയം, 1950 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത്.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164...
ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ സർവാധികാരിയായിരുന്ന ഒരു ന്യായാധിപനാണ് കഴിഞ്ഞദിവസം പടിയിറങ്ങിയത്. അപവാദങ്ങളും വിവാദങ്ങളും ബാക്കിനിർത്തിയായിരുന്നു ആ പടിയിറക്കം. സുപ്രീംകോടതിയുടെ സമീപകാല ചരിത്രത്തില്‍ ഇത്രയും വാര്‍ത്താശ്രദ്ധ നേടിയ മറ്റൊരു ജഡ്ജിയില്ല. പുറപ്പെടുവിച്ച വിധികളിലെല്ലാം ഒളിഞ്ഞിരുന്ന രാഷ്ട്രീയക്കറ തന്നെയാണ് ജസ്റ്റിസ് അരുൺ മിശ്രയെ വിമർശനങ്ങൾക്ക് പാത്രമാക്കിയത്. 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അരുൺ മിശ്രയുടെ സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം. നീണ്ട ആറ്...
ഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷൻ ട്രാക്കിന് സമീപമുള്ള ചേരികൾ മൂന്നുമാസത്തിനുള്ളിൽ ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി. ബുധനാഴ്ച വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 48,000 ചേരികൾ ഉടൻ ഒഴിപ്പിക്കണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചേരികൾ മൂന്ന് മാസത്തിനകം ഒഴിക്കണമെന്നുള്ള അന്തിമ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.ചേരികൾ നീക്കം ചെയ്യുന്നതിനെതിരെ ഇടക്കാല ഉത്തരവുകളൊ സ്റ്റേയോ ഉണ്ടായാലും അംഗീകരിക്കില്ലെന്നും അരുൺ മിശ്ര ഉൾപ്പെടെ ബെഞ്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ 140 കിലോമീറ്റർ...
തിരുവനന്തപുരം:വെഞ്ഞാറമ്മൂട് ഇരട്ടക്കൊല ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിന്റെ ഉന്നത നേതാക്കന്മാർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നും കോടിയേരി പറഞ്ഞു. ഹഖിന്‍റെയും മിഥിലാജിന്‍റെയും വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.കൊലപാതകത്തിന് പിന്നാലെ കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത്. ഗുണ്ടാ ഗ്യാങുകൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് പറഞ്ഞ് കോൺഗ്രസിന്റെ അക്രമം മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. രണ്ട് പേരെയാണ് ഒരേ സമയം കൊലപ്പെടുത്തിയത്. പരിശീലനം ലഭിച്ച ആളുകൾക്കല്ലാതെ ഇത്തരത്തിൽ കൊല നടത്താനാകില്ല....
വടക്കാഞ്ചേരി:വടക്കാഞ്ചേരി ഫ്ളാറ്റ് വിവാദത്തിൽ അനിൽ അക്കര എംഎൽഎയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം. അനിൽ അക്കര സാത്താന്റെ സന്തതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ വിമര്‍ശിച്ചു. പദ്ധതിയിൽ നിന്ന് കമ്മീഷൻ ലഭിക്കാത്തതാണ് അനിൽ അക്കര എംഎൽഎയെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം, താന്‍ സാത്താന്‍റെ സന്തതിയെന്ന ബേബി ജോണിന്‍റെ പരാമര്‍ശത്തോടെ സ്വന്തം മുഖം കണ്ണാടിയിൽ നോക്കണമെന്നായിരുന്നു അനില്‍ അക്കരയുടെ മറുപടി.വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണം മുടക്കുന്നത് സ്ഥലം എംഎൽഎയായ അനിൽ അക്കരയാണെന്ന്...
കോട്ടയം:കേരള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ. മാണി വിഭാഗത്തിന് ലഭിച്ചതിനെതിരെ തിങ്കളാഴ്ച റിട്ട് ഹര്‍ജി നല്‍കുമെന്ന് പി.ജെ ജോസഫ്. കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ താൻ തന്നെയാണെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ.മാണി പാർട്ടി ചെയർമാനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടില്ല. ചിഹ്നം നോക്കിയല്ല ജോസ് കെ. മാണി വിഭാഗത്തിനെതിരെ യുഡിഎഫ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.ചെയര്‍മാന്‍ അല്ലാത്ത ആള്‍ക്ക് വിപ്പ് കൊടുക്കാന്‍ അധികാരമില്ല....
ന്യൂഡല്‍ഹി:മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് സുപ്രീം കോടതി. പിഴപ്പലിശയും മൊറോട്ടോറിയവും ഒരുമിച്ച് പോകില്ലെന്നും കോടതി പറഞ്ഞു. മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് വിദശീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകള്‍ രണ്ടു മാസത്തേയ്ക്ക് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.വായ്പ എടുത്തവര്‍ക്കെതിരെ രണ്ടുമാസം ബലംപ്രയോഗിച്ചുളള നടപടികള്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേസില്‍...
ഹൈദരാബാദ്:വിവാദങ്ങള്‍ക്കൊടുവില്‍, വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിന്‌ തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ടി രാജ സിംഗിന്‌ ഒടുവില്‍ ഫേസ്‌ ബുക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. രാജ സിംഗുമായി ബന്ധപ്പെട്ട അഞ്ച്‌ ഫേസ്‌ ബുക്ക്‌ പ്രൊഫൈലുകളും ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും നീക്കം ചെയ്‌തു. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നത്‌ തടയണം എന്ന ഫേസ്‌ബുക്കിന്റെ നയം അനുസരിച്ചാണ്‌ നടപടിയെന്ന്‌ കമ്പനി എക്‌സിക്യൂട്ടീവ്‌ അറിയിച്ചു.രാജ സിംഗിനെ ഫേസ്‌ബുക്കില്‍ വിലക്കുന്നത്‌ കമ്പനിയുടെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവായ അങ്കി സിംഗ്‌ ഇടപെട്ട്‌...
കൊളംബോ:ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന  കപ്പലിന് തീപിടിച്ചു. കുവൈത്തില്‍നിന്ന് പാരദീപിലേക്ക്  വരികയായിരുന്ന ന്യൂ ഡയമണ്ട് എന്ന കപ്പലാണ് ശ്രീലങ്കന്‍ കടലില്‍ വച്ച് കത്തിയത്.വലിയ അപകടമാണുണ്ടായതെന്നും തീ അണയ്ക്കാന്‍ ശ്രമം തുടങ്ങിയെന്നും ശ്രീലങ്കന്‍ നാവികസേന അറിയിച്ചു. ഒരു ഹെലികോപ്റ്ററും രണ്ട് കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടു.ശ്രീലങ്കൻ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് നിലവിൽ കപ്പലിൻ്റെ സ്ഥാനം. 2.70 ലക്ഷം ടൺ ക്രൂഡോയിൽ ചരക്കുകപ്പലിൽ ഉണ്ടെന്നാണ് ശ്രീലങ്കൻ...