25 C
Kochi
Saturday, July 31, 2021

Daily Archives: 11th September 2020

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹം കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ധനമന്ത്രിക്കൊപ്പം ഇപി ജയരാജൻ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. മന്ത്രിയുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഇത് രണ്ടാം തവണയാണ് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 
പത്തനംതിട്ട: പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കും. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സർക്കാരിന് കൈമാറി. രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് അതീവ ഗൗരവത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്. സംസ്ഥാനത്ത് ഉടനീളം വഞ്ചിതരായവരുടെ പരാതികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സിബിഐക്കോ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ കേസ് കൈമാറാനാണ് സാധ്യത.അതേസമയം, പോപ്പുലർ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യസുത്രധാരൻ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശൂർ സ്വദേശിയാണെന്ന്...
ഇടുക്കി: പെട്ടിമുടി ദുരന്തത്തിന് കാരണം അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പെട്ടിമുടി പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ  അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാഴ്ചയായി പെയ്ത അതിതീവ്രമഴയാണ് ദുരന്ത കാരണം. ജൂലെെ 30 മുതല്‍ ഓഗസ്റ്റ് 10 വരെ ശരാശരി  24.26 സെന്‍റിമീറ്റര്‍ മഴ പെട്ടിമുടിയില്‍ പെയ്തതായാണ് കണ്ടെത്തല്‍. ആ മേഖലയിലെ തന്നെ ഏറ്റവും ശക്തമായ മഴയായാണ് ഇതിനെ കണക്കാക്കുന്നത്. പെട്ടിമുടിയിലെ ലയങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സിപിഎം പ്രവർത്തകയെ  പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ, മൃതദേഹം പുറത്തെടുക്കാൻ വന്ന പാറശാല പോലീസിനെ നാട്ടുകാർ തടഞ്ഞു. ആർഡിഒ എത്തിയ ശേഷമേ നീക്കാൻ അനുവദിക്കൂവെന്ന് പറഞ്ഞാണ്  നാട്ടുകാർ സംഭവസ്ഥലത്ത് പ്രതിഷേധം നടത്തിയത്. പാറശാല അഴകിക്കോണം സ്വദേശി ആശയാണ് മരിച്ചത്. 41 വയസായിരുന്നു. ഇവർ ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറാണ്. ആശയെ രണ്ടു ദിവസമായി കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. 
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ച അലൻ ശുഹൈബും താഹ ഫസലും ഇന്ന് ജയിൽ മോചിതരാകും. ഇരുവരുടേയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും കൊച്ചി എൻഐഎ കോടതിയിൽ ഹാജരാകും. അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും പുറത്തിറങ്ങുന്നത്. പാസ്‌പോർട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ആണ് കോടതി ജാമ്യം അനുവദിച്ചത്.കഴിഞ്ഞ വർഷം നവംബർ 1നാണ് പന്തീരാങ്കാവ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ...
ഡൽഹി: ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവെന്നാണ് പി ജെ ജോസഫ് ഹര്‍ജിയില്‍ പറയുന്നത്. 450 സംസ്ഥാന സമിതി അംഗങ്ങളിൽ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.ജോസ് കെ മാണിയെയാണ് കേരള കോണ്‍ഗ്രസ് എം ആയി പരിഗണിക്കാനാവുകയെന്ന്...
  1. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്: Steel Authority of India Limited  സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) ഭിലായിയിലെ ആശുപത്രികൾക്കായി സൂപ്പർ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് 2020 സെപ്റ്റംബർ 24 ന് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകാം.പ്രധാന തീയതികൾ:നേരിട്ടുള്ള അഭിമുഖം (ഇന്റർവ്യൂ) തിയ്യതി: 24 സെപ്റ്റംബർ 2020ഒഴിവുകളുടെ വിശദാംശങ്ങൾ:-സൂപ്പർ സ്പെഷ്യലിസ്റ്റ് (കാർഡിയോളജി) - 1...