25 C
Kochi
Tuesday, September 21, 2021

Daily Archives: 15th September 2020

ഡൽഹി:ഫേസ്ബുക്കിന്റെ ബിജെപി ചായ്‌വാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം. ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കും വാട്സാപ്പും കണ്ണടയ്ക്കുകയാണെന്നുള്ള വാള്‍ സ്ട്രീറ്റ് ജേർണലിന്റെ ലേഖനം പുറത്തുവന്നതോടെയാണ് ഈ വിഷയം ചൂടേറിയ വിവാദത്തിന് വഴിയൊരുക്കുന്നത്. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് രാജ്യത്തെ ഫേസ്ബുക്കിന്റെ കച്ചവട സാധ്യതകളെ ബാധിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി അങ്കി ദാസ് കമ്പനിയുടെ യോഗത്തിൽ പറഞ്ഞതായാണ് ആ അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്തത്. ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ലെന്നതിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 89 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അതേസമയം, 2532 പേർ രോഗമുക്തി നേടി.തിരുവനന്തപുരം 656, മലപ്പുറം 348,...
കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിചാരണ നാളെ തുടങ്ങും. മാധ്യമങ്ങൾക്ക് വിചാരണ നടപടികളുടെ റിപ്പോർട്ടിംഗ് വിലക്കിയാണ് കോട്ടയം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ അപേക്ഷ അംഗീകരിച്ചാണ്  മാധ്യമങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്.വിചാരണാ നടപടികള്‍ തുടങ്ങുന്ന ആദ്യ ദിവസമായ നാളെ ഇരയായ കന്യാസ്ത്രീയുടെ മൊഴിയായിരിക്കും കോടതി രേഖപ്പെടുത്തുകയെന്നാണ് വിവരം. കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് ഒന്നര വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിൽ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്ന...
കൊല്ലം:കൊട്ടിയം സ്വദേശിനിയായ റംസിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് നടി ജാമ്യാപേക്ഷ സമർപ്പിച്ചത്. സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് നടി ഒളിവിൽ പോയത്. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. കേസിൽ പ്രതി ഹാരിസ് റിമാൻഡിലാണ്....
തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ സംഘടനകളുെടെ  പ്രതിഷേധം ശക്തമാകുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്‍റെയും യുവമോര്‍ച്ചയുടെയും പ്രതിഷേധം അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു.എറണാകുളത്ത് എബിവിപിയും, മഹിളാ മോര്‍ച്ചയും മാര്‍ച്ച് നടത്തി....
ന്യൂഡെല്‍ഹി:കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടത് 38 വമ്പന്മാര്‍. വിജയ് മല്യയും നീരവ് മോഡിയും മെഹുല്‍ ചോസ്കിയും ഇതില്‍ ഉള്‍പ്പെടുന്നു. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം പാര്‍ലമെന്‍റില്‍ അറിയിച്ചത്.സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ സിബിഐ കേസെടുത്ത 38 പേര്‍ 2015 ജനുവരി ഒന്ന് മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണ് വിദേശത്തേക്ക് മുങ്ങിയത്. ഇവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചതായും സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു.20 പേര്‍ക്കെതിരെ...
കൊച്ചി:തിരുവനന്തപുരം വിമാനനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായി എൻഐഎ. കേസിലെ മുഖ്യ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്നാണ് തെളിവുകൾ വീണ്ടെടുത്തത്. വാട്സ്ആപ് ചാറ്റുകൾ അടക്കം വീണ്ടെടുത്തെന്നും 2000 ജിബി ഉണ്ടെന്നും എൻഐഎ അറിയിച്ചു. പ്രതികൾ  നടത്തിയ ഫോൺ സംഭാഷണങ്ങൾ, വിവിധ ചാറ്റുകൾ , ഫോട്ടോകൾ അടക്കമുള്ളവ വീണ്ടെടുത്തിട്ടുണ്ട്.സി- ഡാക്കിലും ഫോറൻസിക് ലാബിലുമായി നടത്തി പരിശോധനയിലാണ് മായ്ച്ചുകളഞ്ഞ ചാറ്റുകൾ അടക്കം വീണ്ടെടുത്ത്. ഡിജിറ്റ‌ൽ തെളിവുകൾ   മുഖ്യ തെളിവാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വിശദമായി...
കൊച്ചി:തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി ആർ രവിയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ ജസ്റ്റിസ് ടി ആർ രവി ഇന്ന് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതായി അറിയിച്ചു. കേസ് പുതിയ ബെഞ്ചിന് കൈമാറുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് ഉടൻ തീരുമാനമെടുക്കും.അതേസമയം തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയത് സംസ്ഥാന സര്‍ക്കാരിന്‍റെ ടെണ്ടര്‍ തുക കുറഞ്ഞുപോയതുകൊണ്ടാണെന്ന്...
ന്യൂഡെല്‍ഹി: ഡെല്‍ഹി നിയമസഭയുടെ പീസ് ആന്‍റ് ഹാര്‍മണി കമ്മിറ്റിയുടെ ഹിയറിംഗിന് ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ ഹാജരായില്ല. പാര്‍ലമെന്‍ററി സമിതിക്ക് മുമ്പാകെ വിശദീകരണം നല്‍കിയിരുന്നത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്ന് നിയമസഭ സമിതിക്ക് നല്‍കിയ കുറിപ്പില്‍ ഫേസ്ബുക്ക് അറിയിച്ചു. ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിയെടുക്കാതെ സംരക്ഷിച്ചു എന്ന പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നിയമസഭ സമിതി ഫേസ്ബുക്ക് പ്രതിനിധികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.പാര്‍ലമെന്‍റ് ഇടപെട്ട വിഷയമായതിനാല്‍ ഡെല്‍ഹി നിയമസഭ സമിതി പരാതിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഫേസ്ബുക്ക് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളെ...
കൊച്ചി:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി എസ് കെ മിശ്ര അറിയിച്ചു. ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ ടി ജലീലിനെ ഇഡി രണ്ട് ദിവസം ചോദ്യം ചെയ്തതായി റിപോർട്ടുകൾ. വ്യാഴാഴ്ച രാത്രി 7.30നാണ് ജലീൽ എൻഫോഴ്സ്മെന്റ് ഓഫീസിൽ ആദ്യം എത്തിയത്. 11 മണി വരെ ഓഫീസിൽ തുടർന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന്...