25.9 C
Kochi
Wednesday, September 22, 2021

Daily Archives: 29th September 2020

കൊച്ചി:   കന്മദം എന്ന ചിത്രത്തിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ. കന്മദത്തിനു പുറമെ ജയറാം ചിത്രമായ പട്ടാഭിഷേകത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ‌്തിരുന്നു.ലോഹിതദാസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനും മഞ്ജുവാര്യർ നായികയുമായി അഭിനയിച്ച ചിത്രത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ മുത്തശ്ശിവേഷമായിരുന്നു ശാരദ നായർക്ക്.
ന്യൂഡൽഹി:   10 സംസ്ഥാനങ്ങളിലായി 54 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടാതെ ബീഹാറിലെ ഒരു പാർലമെന്ററി നിയോജകമണ്ഡലത്തിലും മണിപ്പൂരിൽ നിന്ന് രണ്ട് നിയമസഭ സീറ്റുകളിലും നവംബർ 7 ന് വോട്ടെടുപ്പ് നടത്തും. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും.തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ഛത്തീസ്‌ഗഢ്, ഗുജറാത്ത്, ഝാർഖണ്ഡ്, ഹരിയാന, കർണ്ണാടക, മധ്യപ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നിവയാണ്.അസം, കേരളം, തമിഴ്‌നാട്, ബംഗാൾ...
ന്യൂഡൽഹി:   പൊതു സുരക്ഷാനിയമം പ്രകാരം അമ്മയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തിയെ തടങ്കലിൽ വയ്ക്കുന്നത് ചോദ്യം ചെയ്ത ഇൽത്തിജ മുഫ്തിയുടെ ഹരജിയിൽ പ്രതികരണം അറിയിക്കാൻ സുപ്രീം കോടതി ജമ്മു കാശ്മീർ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.തടങ്കലിൽ കിടക്കുന്ന മെഹബൂബ മുഫ്തിയെ കാണാൻ ഇൽത്തിജയെയും അമ്മാവനെയും സുപ്രീം കോടതി അനുവദിച്ചു. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ മെഹബൂബ മുഫ്‌തി അധികാരികളോട് അഭ്യർത്ഥിക്കണമെന്ന് എസ് കെ കൌൾ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.ആർട്ടിക്കിൾ...
കൊൽക്കത്ത:   ദുർഗ്ഗാദേവിയായി പരമ്പരാഗത വസ്ത്രം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ബംഗാളി അഭിനേത്രിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ സാമൂഹികമാധ്യമത്തിൽ ഭീഷണികൾ നേരിടുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.ജോലിയ്ക്കായി ലണ്ടനിലേക്കു പോയ നുസ്രത്ത് ജഹാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് കൂടുതൽ സുരക്ഷ തേടിയിട്ടുണ്ട്. വരാനിരിക്കുന്ന ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് ലണ്ടനിലേക്ക് പോയത്. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള എംപിയായ നുസ്രത്ത് ജഹാൻ ബംഗാൾ...
തിരുവനന്തപുരം:   ചവറ, കുട്ടനാട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുകൾ ഇപ്പോൾ നടത്തുന്നില്ലെന്ന സംസ്ഥാനസർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. കൊവിഡ് വ്യാപനവും, സംസ്ഥാനനിയമസഭയുടെ കാലാവധിയും കണക്കിലെടുത്തുള്ള തീരുമാനം സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയായിരുന്നു.ചവറയും കുട്ടനാടും സിറ്റിംഗ് എംഎൽഎമാരായ വിജയൻ പിള്ള (സിഎംപി), തോമസ് ചാണ്ടി (എൻസിപി) എന്നിവരുടെ നിര്യാണത്തിലൂടെ ഒഴിവ് വന്ന മണ്ഡലങ്ങളാണ്.
ന്യൂഡൽഹി:   അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. സംഘടനയുടെ ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. ഇന്ത്യയിൽ എട്ടു വർഷത്തെ സേവനത്തിനു ശേഷമാണ് പ്രവർത്തനം അവസാനിപ്പിക്കാൻ അവർ നിർബ്ബന്ധിതരായത്. ഓർഗനൈസേഷന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ സമീപകാല നീക്കം 150 ഓളം ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെടുത്തുന്നത്.വിദേശ സംഭാവന നിയന്ത്രണ നിയമം (Foreign Contribution Regulation Act എഫ്‌സി‌ആർ‌എ) ലംഘിച്ചുവെന്നാരോപിച്ച് 2019 നവംബർ 5 ന് സമർപ്പിച്ച സെൻട്രൽ...
തിരുവനന്തപുരം:   സംസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതിനായി മുഖ്യമന്ത്രിയ്ക്ക് കത്തുനൽകും.സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ വേണം. രോഗവ്യാപനത്തിന്റെ ഗുരുതരസ്ഥിതി ജനങ്ങളെ അറിയിക്കണം. ഇപ്പോൾ നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കണം. രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതി തുടർന്നാൽ ഇനിയുള്ള ദിവസങ്ങളിൽ ഗുരുതരപ്രത്യാഘാതം ഉണ്ടാവുമെന്നും ഐ എം എ മുന്നറിയിപ്പ് നൽകുന്നു.രോഗവ്യാപനം രൂക്ഷമാവുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകരുടെ സ്ഥിതി കൂടെ കണക്കിലെടുത്താണ് ആരോഗ്യ...
ന്യൂഡൽഹി:   ഉത്തർപ്രദേശിലെ ഹാഥ്‌രസ്സിൽ കൂട്ടബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരിയായ ദലിത് യുവതി ഇന്നു രാവിലെ മരിച്ചു. സെപ്റ്റംബർ 14 ന് ഒരു കൃഷിയിടത്തിലേക്ക് പോയ യുവതിയെ നാല് പുരുഷന്മാർ ബലാത്സംഗം ചെയ്യുകയായിരുന്നു.ഗുരുതരാവസ്ഥയിലായ യുവതിയെ പിറ്റേന്ന് അലിഗഡിലെ ഒരു ആശുപത്രിയിലും പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതായി കാണപ്പെടാത്തതിനെ തുടർന്ന് തിങ്കളാഴ്ച എയിംസിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിയിൽ വെന്റിലേറ്ററിലായിരുന്നു. ബലാത്സംഗത്തിനിരയാക്കിയ ശേഷം അക്രമികൾ യുവതിയെ കൊല്ലാനും ശ്രമിച്ചിരുന്നു.നാല് പ്രതികളെയും പോലീസ്...
മുംബൈ: ഭാരത രത്‌ന ജേതാവും ഇന്ത്യയിലെ നിത്യഹരിത ഗായികയുമായ ലത മങ്കേഷ്കറിന്റെ 91-ാം ജന്മദിനത്തോടനുബന്ധിച്ച്, മഹാരാഷ്ട്ര സർക്കാർ മുംബൈയിൽ മാസ്റ്റർ ദീനനാഥ് മങ്കേഷ്കർ സർക്കാർ സംഗീത കോളേജ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി ഉദയ് സാമന്താണ് ഇക്കാര്യം പ്രസ്താവിച്ചത്.പ്രശസ്ത ഗായകരായ ലത മങ്കേഷ്കർ, ആശ ഭോസ്ലെ, മീന ഖാദിക്കർ, ഉഷ മങ്കേഷ്കർ, സംഗീതസംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ എന്നിവരുടെ പിതാവായിരുന്നു പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കർ.ഇന്ത്യയിൽ, അന്താരാഷ്ട്ര നിലവാരമുള്ള ആദ്യത്തെ സംഗീത കോളേജായിട്ടാണ് ഇത്...
ഇടുക്കി:   ഇടുക്കി വെള്ളത്തൂവലിൽ വിഷമദ്യം കഴിച്ച് രണ്ടുപേർ ഗുരുതരാവസ്ഥയിൽ. ഇരുവരേയും കോലഞ്ചേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും വാർത്തയുണ്ട്.മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ ഹോം സ്റ്റേ നടത്തിപ്പുകാരാണെന്ന് പോലീസ് പറയുന്നു.