Sat. Jul 27th, 2024

ഡൽഹി:

ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതിനിടെ ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് പ്രതിരോധം സംബന്ധിച്ചുള്ള പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി. അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് റേഷന്‍,യൂണിഫോം വിതരണ വസ്തുക്കളുടെ ഗുണനിലവാരം, നിരീക്ഷണം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. എന്നാല്‍ ചില അംഗങ്ങള്‍ ലഡാക്ക് സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങളും സ്ഥിതിഗതികളും ഉന്നയിച്ചു.

ബിജെപി നേതാവ് ജുവല്‍ ഓറമാണ് പ്രതിരോധത്തിനുള്ള പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരും പങ്കെടുത്ത അംഗങ്ങളില്‍ ഉള്‍പ്പെടുന്നു.  കഴിഞ്ഞ വര്‍ഷം സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുന്നത്.

By Arya MR