25 C
Kochi
Tuesday, August 3, 2021

Daily Archives: 11th September 2020

കോഴിക്കോട്:കോഴിക്കോട് സ്വർണ്ണക്കടത്ത് കേസിൽ 1.84 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീട്, അപ്പാർട്ട്‌മെന്റ്, ഭൂമി, സ്ഥിര നിക്ഷേപം എന്നിവയാണ് ഇഡി കണ്ടുകെട്ടിയത്. ട്വിറ്റർ അക്കൗണ്ടിലൂടെ എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് നടപടി. എന്നാൽ ആരുടെ സ്വത്താണ് കണ്ടുകെട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ല.https://twitter.com/dir_ed/status/1304355292222611456സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടെ ജുവലറികളിലും മറ്റും വലിയ തോതില്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
വാഷിംഗ്‌ടൺ: ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനം തടയാൻ ആളുകളെ വെടിവെച്ച് കൊല്ലുാന്‍ ഉത്തരവിട്ടിരിക്കുകയാണെന്ന ആരോപണവുമായി അമേരിക്ക. ചൈനയില്‍ നിന്ന് എത്തുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണെന്ന് കൊറിയയിലെ യുഎസ് കമാൻഡർ റോബര്‍ട്ട് അബ്രഹാം പറഞ്ഞു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണെങ്കിലും ഉത്തരകൊറിയയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.എന്നാല്‍, സൈനികര്‍ക്കടക്കം കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും ഉത്തരകൊറിയ മൂടിവെക്കുകയാണെന്നും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. രോഗവ്യാപനം തടയുന്നതിനായി ജനുവരിയില്‍ ചൈനയുമായുള്ള അതിര്‍ത്തി ഉത്തരകൊറിയ അടച്ചിരുന്നു.അതിര്‍ത്തി അടച്ചതോടെ കള്ളക്കടത്ത് വര്‍ധിച്ചെന്ന് യുഎസ്...
തിരുവനന്തപുരം:ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. സർക്കാർ  തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കത്ത് കിട്ടുന്ന മുറയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന സർവകക്ഷി യോഗത്തിന്റെ വികാരം പെട്ടെന്ന് തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഇനി ആവശ്യമില്ലെന്ന് താൻ നേരത്തെ വ്യക്തമാക്കിയിരുന്നതായും ടിക്കാറാം മീണ പറഞ്ഞു. ആവശ്യമെങ്കിൽ തന്റെ അഭിപ്രായവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ...
ഡൽഹി:കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ. സീറ്റുകള്‍ ഒഴിച്ചിടുകയോ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി. കേരളത്തില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള എന്‍.ആര്‍.ഐ. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്നും കോടതി നിർദ്ദേശിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് എന്‍.ആര്‍.ഐ. വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്.ഇത് കൂടാതെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്നവര്‍ ബാങ്ക് ഗ്യാരന്റി നല്‍കേണ്ടെന്ന സർക്കാർ ഉത്തരവിൽ അന്തിമ തീരുമാനം കോടതി അറിയിച്ചില്ല. ബാങ്ക് ഗ്യാരന്റി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കോടതിയുടെ...
കൊച്ചി:കൊവിഡ് മരുന്ന് രണ്ടാംഘട്ട പരീക്ഷണത്തിന് കൊച്ചി ആസ്ഥാനമായ കമ്പനിയ്ക്ക് ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യയുടെ അനുമതി. മരുന്നുഗവേഷണ സ്ഥാപനമായ പിഎൻബി വെസ്‌പെർ ലൈഫ് സയൻസ് എന്ന സ്ഥാപനത്തിനാണ് അനുമതി ലഭിച്ചത്. ഒന്നാംഘട്ട പരീക്ഷണത്തിൽ മനുഷ്യരിൽ ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് തയാറെടുക്കുന്നത്. അറുപതുദിവസത്തിനകം ഇത് പൂ‍ർത്തിയാക്കും.പൂനെ ബിഎംജെ മെഡിക്കൽ കോളജിൽ ചികിൽസയിലുളള  നാല്‍പത് കൊവിഡ് രോഗികളിൽ മരുന്ന് പരീക്ഷിക്കും. ലോകത്ത് കൊവിഡ് രോഗികളിൽ വാക്സിനേഷൻ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പിഎൻബി വെസ്‌പെർ...
കൊച്ചി:പന്തീരങ്കാവ് യുഎപിഎ കേസിൽ കഴിഞ്ഞ പത്ത് മാസമായി തടവിൽ കഴിയുകയായിരുന്ന അലനും താഹയും മോചിതരായി. സന്തോഷമുണ്ട് എന്ന് മാത്രമാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോർട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ജാമ്യം.കഴിഞ്ഞ വർഷം നവംബർ 1നാണ് പന്തീരങ്കാവ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്.അതേസമയം അലന്‍റെയും താഹയുടെയും...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസും ഇടത്‌ മുന്നണിയും തമ്മില്‍ തെരഞ്ഞെടുപ്പ്‌ സഖ്യത്തിന് വഴി തുറക്കുന്നു‌. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടത്‌ മുന്നണിയുമായുള്ള സഖ്യം അനിവാര്യമാണെന്ന്‌ സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനായി നിയമിക്കപ്പെട്ട അധിര്‍ രഞ്‌ജന്‍ ചൗധരി പറഞ്ഞു. എല്ലാ ടിഎംസി വിരുദ്ധ, ബിജെപി വിരുദ്ധ ശക്തികളും ഒന്നിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം.കോണ്‍ഗ്രസുമായി ചേര്‍ന്ന്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്കിടയിലെ രാഷ്ട്രീയ ധാരണകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്‌. ഇപ്പോള്‍...
മുംബൈ:ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയുടെയും സഹോദരൻ ഷൊവിക് ചക്രവർത്തിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഇരുവരുടെയും ജാമ്യാപേക്ഷ മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി മുൻപ് തള്ളിയിരുന്നു.നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം നടിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് എന്‍സിബി അറിയിച്ചിരുന്നു. എന്നാൽ കുറ്റം സമ്മതിക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണസംഘം സമ്മർദ്ദം ചെലുത്തിയെന്ന് റിയ കോടതിയിൽ...
ചെന്നൈ:നികുതി വെട്ടിപ്പ് കേസിൽ സംഗീതജ്ഞൻ എആർ റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നൽകിയ അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്. യു കെ ആസ്ഥാനമായ ലിബ്ര മൊബൈൽസ് റിങ് ടോൺ കംപോസ് ചെയ്ത് നൽകിയതിൻറെ പ്രതിഫലം റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നൽകിയതെന്നും ഇത് നികുതിവെട്ടിക്കാനായിരുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.3.5 കോടി രൂപയാണ് ഇത്തരത്തിൽ എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വകമാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. 2010 ലാണ് എആര്‍ റഹ്മാന്‍ ലിബ്ര മൊബൈൽസിന് വേണ്ടി റിങ് ടോണ്‍ കമ്പോസ് ചെയ്തത്....
തിരുവനന്തപുരം:ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ. സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സഹിതം അപേക്ഷിക്കാവുന്നതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കും. മൂന്നു ലക്ഷം മുതല്‍ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക.വായ്പാ തുകയുടെ...