25 C
Kochi
Tuesday, September 21, 2021

Daily Archives: 7th September 2020

മലയാളത്തിന്റെ മഹാനടന് ആശംസകൾ നേരാൻ ചലച്ചിത്ര-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഒന്നിച്ചെത്തി.അവരുടെ എല്ലാം ആശംസകളിൽ നിന്ന്  വ്യത്യസ്തനാക്കുകയാണ് പെൻസിൽ ആശാൻ എന്ന  ചിത്രകാരന്റെ ആശംസകൾ. മമ്മൂട്ടിയുടെ 49 കഥാപാത്രങ്ങൾ വരച്ചാണ് അദ്ദേഹം മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നത്.'കഴിഞ്ഞ 49 വർഷമായി നമ്മളെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാളാശംസകൾ. എന്റെ പ്രിയപ്പെട്ട 49 കഥാപാത്രങ്ങളെ വരച്ചതാണ്.ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക്‌ പോകുമ്പോൾ യാതൊരു ആവർത്തനവും തോന്നാതെ പരിപൂർണമായും മറ്റൊരു...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2246 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും പത്രക്കുറിപ്പില്‍ പറയുന്നു. 12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന്...
ന്യൂഡെല്‍ഹി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോകള്‍ക്ക്‌ സാമൂഹിക മാധ്യമങ്ങളില്‍ 'ലൈക്കി'നേക്കാള്‍ 'ഡിസ്‌ലൈക്കു'കളുടെ എണ്ണം കൂടുന്നത്‌ ബിജെപി നേതൃത്വത്തെ വിഷമിപ്പിക്കുന്നു. ഇന്ന്‌ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച്‌ വിശദീകരിക്കുന്നതിനു വിളിച്ചുചേര്‍ത്ത ഗവര്‍ണര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്‌ഘാടന പ്രസംഗത്തിന്റെ വീഡിയോയിലും ഡിസ്‌ലൈക്കിനാണ്‌ മുന്‍തൂക്കം. ലൈവ്‌ സ്‌ട്രീമിന്‌ 11000 ലൈക്കുകള്‍ ലഭിച്ചപ്പോള്‍ ഡിസ്‌ലൈക്കുകളുടെ എണ്ണം 12000 ആയിരുന്നു. തുടര്‍ന്ന്‌ ഡിസ്‌ലൈക്കുകളുടെ എണ്ണം വര്‍ധിച്ചു.ആഗസ്‌റ്റ്‌ 30ന്‌ നരേന്ദ്ര മോദി നടത്തിയ മന്‍ കി ബാത്ത്‌...
മലയാളത്തിന്‍റെ പ്രിയ നടന്‍ മമ്മൂട്ടി ഇന്ന് 69ാം പിറന്നാള്‍ നിറവിലാണ്. ചലച്ചിത്ര ലോകവും ആരാധകരും മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. മമ്മൂട്ടിയുടെ ഉറ്റസുഹൃത്തും നടനുമായ സലിം കുമാർ  മമ്മൂക്കക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നു.സലിം കുമാറിന്റെ ആശംസ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.'"66"ഇത്‌ ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു.ഇപ്പോൾ "69"ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ് ഇനി ഇത് "96" ഇങ്ങിനെയും "99"ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു...
എറണാകുളം :വരും മാസങ്ങളിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതർക്കിടയിലും കർശന റിവേഴ്സ് ക്വാറന്‍റെെന്‍ ഏർപ്പെടുത്തുമെന്നും ചികിൽസാ സൗകര്യം വർദ്ധിപ്പിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ. ശരാശരി 350 - 400 വരെ രോഗികൾ ജില്ലയിൽ ഉണ്ടാകാൻ സാധ്യതയുളളതിനാൽ എല്ലാ മേഖലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.ഓഗസ്റ്റ് മാസത്തിൽ പ്രതീക്ഷിച്ച രോഗവ്യാപന കണക്ക് 97.8 ശതമാനം കൃത്യമായിരുന്നു. ഇതിനനുസരിച്ചുള്ള...
തിരുവനന്തപുരം:തിരുവനന്തപുരം പാങ്ങോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി നേരിട്ടത് അതിക്രൂരമായ പീഡനവും മർദ്ദനവുമെന്ന് എഫ്ഐആര്‍ റിപ്പോർട്ട്. കേസിൽ  കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കൈകളും കാലുകളും കെട്ടിയിട്ട് വായില്‍ തോര്‍ത്ത് തിരുകിക്കയറ്റി പല തവണ പീഡിപ്പിച്ചതായും ദേഹോപദ്രവമേൽപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.ക്വാറന്‍റീന്‍ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നല്‍കി.  മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണി...
കുശിനഗര്‍:ഉത്തര്‍പ്രദേശില്‍ സ്കൂള്‍ അധ്യാപകനെ വെടിവെച്ച് കൊന്ന ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പൊലീസ്‌ സാന്നിധ്യത്തില്‍ ജനക്കൂട്ടം തല്ലിക്കൊന്നു. കുശിനഗറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.ഗോരഖ്‌പൂര്‍ സ്വദേശിയാണ്‌ കൊല്ലപ്പെട്ട ആളെന്ന് പൊലീസ് പറഞ്ഞു. ഒരു സ്‌കൂട്ടറിലെത്തി അധ്യാപകനായ സുധീര്‍ കുമാര്‍ സിംഗിനെ വീട്ടില്‍ വെച്ച്‌ വെടിവെച്ചുകൊന്ന ശേഷം വീടിന്‍റെ ടെറസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പൊലീസ്‌ സ്ഥലത്തെത്തി കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ‌വഴങ്ങാതെ ജനക്കൂട്ടത്തിന്‌ നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് ടെറസില്‍ നിന്ന്...
തിരുവനന്തപുരം:ഫോണിലൂടെയുള്ള കൊവിഡ് പ്രചരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൊവിഡ് വൈറസിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങൾക്ക് മതിയായ ബോധവത്ക്കരണം ലഭിച്ചുകഴിഞ്ഞസാഹചര്യത്തിൽ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവപൂർവം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പറയുന്നു.കേരള ബ്ലൈൻഡ് അസോസിയേഷന് വേണ്ടി സെക്രട്ടറി സമർപ്പിച്ച പരാതിയിലാണ് നടപടി.  കഴിഞ്ഞ ഏഴ് മാസമായി കൊവിഡ് വൈറസിനെതിരായ പ്രചാരണം രാജ്യത്തെമ്പാടും നടക്കുന്നതായി പരാതിയിൽ പറയുന്നു. ഇതിന്റെ...
തിരുവനന്തപുരം:ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് രോഗം കുറയുന്നുവെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമര്‍ശമത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിയുടെ അവകാശവാദങ്ങള്‍ ശാസ്ത്രവിരുദ്ധമെന്നും, അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഐഎംഎ പറഞ്ഞു.കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. പത്തനംതിട്ട ഹോമിയോപതി ഡി.എം.ഒ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഹോമിയോ പ്രതിരോധമരുന്ന് കഴിച്ചവരില്‍ കുറച്ച് പേര്‍ മാത്രമേ...
തിരുവനന്തപുരം:തെക്ക്-കിഴക്ക് അറബിക്കടലിൽ  ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. അതിനാല്‍ കേരളത്തിൽ അതിശക്‌തമായ മഴക്ക്‌ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് തൃശ്ശൂർ, മലപ്പുറം,കോഴിക്കോട് ജില്ലകളിലും, ചൊവ്വാഴ്ച തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,മലപ്പുറം എന്നീ ജില്ലകളിലും  അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  24 മണിക്കൂറിൽ 115.6 മി.മി  മുതൽ 204.4 മി മീ  വരെ മഴ ലഭിക്കും. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.ഇന്നും നാളെയും  എറണാകുളം...