25.9 C
Kochi
Tuesday, September 21, 2021

Daily Archives: 25th September 2020

ദില്ലി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജ് ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള അപേക്ഷാ ഫോമുകൾ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കി.രജിസ്റ്റർ ചെയ്തവർക്കും, ദില്ലി സർവകലാശാലയുടെ, മെറിറ്റ് അല്ലെങ്കിൽ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തവർക്കും ബിരുദാനന്തരബിരുദ കോഴ്‌സുകൾക്കുള്ള അപേക്ഷ നൽകാവുന്നതാണ്.വിശദവിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക.ഒന്ന്രണ്ട്ഓൺലൈനായി അപേക്ഷിക്കുക.
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 6,477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.22 മരണങ്ങളാണ്...
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ സ്വയം കേസെടുത്ത് അന്വേഷണം തുടങ്ങിയത് സര്‍ക്കാരിനേറ്റ കനത്ത  പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പദ്ധതിയിലെ അഴിമതി പുറത്തുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മുഖ്യമന്ത്രി പറയുന്ന കള്ളങ്ങള്‍ ഓരോ ദിവസവും പൊളിയുകയാണ്. ഈ സാഹചര്യത്തില്‍ രാജിവച്ച് പുറത്തുപോകുന്നതാണ് അന്തസ്സെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. അതേസമയം, ആറ് മാസം കേരളത്തിലെ...
ഡൽഹി: കേന്ദ്ര സർക്കാർ ഇപ്പോൾ പാസാക്കിയ കര്‍ഷകനിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി. വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച് ഷെയര്‍ ചെയ്ത ട്വീറ്റിലൂടെയാണ് രാഹുൽ ഗാന്ധി വീണ്ടും കർഷക ബില്ലിനെതിരെ സംസാരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടിയെ ബില്ലുകളുമായി രാഹുല്‍ താരതമ്യപ്പെടുത്തുകയും ചെയ്തു.'അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. ഇപ്പോള്‍ അവതരിപ്പിച്ച കര്‍ഷകനിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കും', എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. ഭാരത് ബന്ദിനെ അനുകൂലിക്കുന്നതായും...
ഡൽഹി: വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാര്‍ അടുത്തഘട്ട ഉത്തേജന പാക്കേജ് ഉടനെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എക്കാലത്തെയും തളര്‍ച്ചയിലായ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.മുമ്പ് പ്രഖ്യാപിച്ച  പിഎം ഗരീബ് കല്യാണ്‍ യോജന, ആത്മനിര്‍ഭര്‍ ഭാരത് എന്നീ രണ്ട് പാക്കേജുകളുമായി  താരതമ്യപ്പെടുത്തുമ്പോള്‍ നേരിട്ട് ധനവിഹിതം പൊതുവിപണിയിലെത്തിക്കുന്ന പദ്ധതികള്‍ക്കാകും മുന്‍ഗണന നല്‍കുക. താരതമ്യപ്പെടുത്തുമ്പോള്‍ നേരിട്ട് ധനവിഹിതം പൊതുവിപണിയിലെത്തിക്കുന്ന പദ്ധതികള്‍ക്കാകും മുന്‍ഗണന നല്‍കുക.ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴില്‍, കാര്‍ഷിക വികസന പദ്ധതികള്‍, സൗജന്യ ഭക്ഷണ...
കോട്ടയം: ബാർക്കോഴ കേസിൽ കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടത് മുന്നണി വെളിപ്പെടുത്തൽ കെഎം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെഎം മാണി അഴിമതിക്കാരനല്ല എന്നറിയാമായിരുന്നു. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷീൻ വരെയുണ്ടെന്ന അടക്കമുള്ള ആരോപണങ്ങൾ രാഷ്ട്രീയ ആരോപണങ്ങൾ മാത്രമായിരുന്നു എന്നുമാണ് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ പറയുന്നത്. അങ്ങനെയെങ്കിൽ, കെഎം മാണിയുടെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയാൻ തയ്യാറാകണമെന്നാണ് ഉമ്മൻചാണ്ടി ആവശ്യപ്പെടുന്നത്.കെഎം മാണി ജീവിച്ചിരുന്നപ്പോൾ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു....
 വനിത പ്രസിദ്ധീകരിച്ച ഫീച്ചറിനെതിരെ നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശന രാജേന്ദ്രനും. വനിത മാസിക പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വസ്തുതാവിരുദ്ധവും പൈങ്കിളി പ്രയോഗങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നത്. 'വനിതയില്‍ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകള്‍'; എന്ന തലക്കെട്ടോടെയാണ്‌  തങ്ങളുടെ വിയോജിപ്പുകൾ  താരങ്ങൾ അക്കമിട്ട് തുറന്ന് എഴുതിയിരിക്കുന്നത്.റോഷനും ദര്‍ശനയും പറയാത്ത പല കാര്യങ്ങളും അവര്‍ പറഞ്ഞതായി അഭിമുഖത്തിലുണ്ടെന്നാണ് റോഷന്‍ ചൂണ്ടിക്കാണിക്കുന്നത്. 'ബെസ്റ്റെസ്റ്റ് ഫ്രെന്റ്' എന്നും മറ്റുമുള്ള പൈങ്കിളി...
തിരുവനന്തപുരം:ലൈഫ് മിഷനിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്.സി.ആർ.എ സെക്ഷന്‍ 35 പ്രകാരമാണ് കേസ്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍ കേന്ദ്രാനുമതി ഇല്ലാതെ ഫണ്ട് കൈപറ്റിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായാണ്...
കോഴിക്കോട്: ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിപ്പിക്കുമെന്ന് ജില്ലാ കളക്ടർ  സാംബശിവ റാവു.  മല്‍സ്യബന്ധന തുറമുഖങ്ങള്‍, മാര്‍ക്കറ്റുകള്‍, തിരക്കുളള ടൗണുകള്‍ എന്നിവിടങ്ങളിൽ ഓരേ സമയം  പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ധ്രുതകർമ സേനയ്ക്കായിരിക്കും ഇതിന്‍റെ ചുമതല.  ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ടെസ്റ്റുകളുടെ എണ്ണവും വർധിപ്പിക്കും. രോഗലക്ഷണമില്ലാത്തവർക്ക് വേണ്ടി കൂടുതൽ എഫ്എൽടിസികൾ തുടങ്ങും. വീട്ടിൽ സൗകര്യങ്ങളില്ലാത്തവരെയാണ് ഇവിടെ പ്രവേശിപ്പിക്കുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു.
 കാസർഗോഡ്:മഞ്ചേശ്വരം എംഎൽഎ  എം സി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പുതിയ അന്വേഷണ സംഘം. കാസർകോട് എസ്പി ഡി ശിൽപ്പ, കൽപ്പറ്റ എഎസ്‍പി വിവേക് കുമാർ, ഐആര്‍ ബറ്റാലിയൻ കമൻഡന്‍റ് നവനീത് ശർമ  എന്നിവരാണ് പ്രത്യേക പൊലീസ് സംഘത്തിലുള്ളത്. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനാണ് മേല്‍നോട്ട ചുമതല നൽകിയിരിക്കുന്നത്.അതേസമയം കേസിൽ കമറുദ്ദീനെതിരെ ഏഴ് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തിരുന്നു. ചന്തേര സ്റ്റേഷനിൽ ആറ്...