25.9 C
Kochi
Tuesday, September 21, 2021

Daily Archives: 6th September 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍...
'പണം, പദവി' ഇതു രണ്ടും നേടിയെടുക്കാനാണ് രാഷ്ട്രീയത്തില്‍ കിടമത്സരം നടക്കുന്നത്. തനിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ അടിവേരോടെ പിഴുത് കളയുകയാണ് ഭരണകര്‍ത്താക്കളുടെ ആത്യന്തിക ലക്ഷ്യം. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിപ്പോള്‍ ഫാസിസ്റ്റ് വേരുകളുള്ള രാജ്യമാണെന്ന് നിസ്സംശയം പറയാം. മുസ്സോളിനിയും ഹിറ്റ്ലറുമാണ് ഇതിന്റെ തലതൊട്ടപ്പന്മാരെങ്കിലും അതിനെ കടത്തിവെട്ടുന്ന നിലപാടാണ് നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിക്ക്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഗുജറാത്ത് കലാപം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന് ചങ്കുറപ്പോടെ വിളിച്ചുപറഞ്ഞ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ്...
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എംപി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് ചുമതല മുസ്‍ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ഉന്നതാധികാര സമിതി യോഗത്തിന്റേതാണ് തീരുമാനം. ഇ.ടി മുഹമ്മദ് ബഷീർ എംപി ദേശീയതലത്തിലുള്ള ചുമതലകൾ വഹിക്കുമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് പുറത്ത് മറ്റ് പാർട്ടികളുമായി രാഷ്ട്രീയ സഖ്യമില്ല. നീക്കുപോക്കുകൾ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തീരുമാനിക്കുമെന്നും...
പത്തനംതിട്ട:ആറന്മുളയിൽ കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച് പ്രതി നൗഫൽ. ആസൂത്രിതമായിരുന്നു പീഡനമെന്ന് പൊലീസ് വ്യക്തമാക്കി. ആംബുലൻസിൽ രണ്ട് സ്ത്രീകളാണുണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലും മറ്റൊരാളെ പന്തളത്തെ കൊവിഡ് കെയർ സെന്ററിലും പ്രവേശിപ്പിക്കാനായിരുന്നു നിർദേശം. അടൂരിൽ നിന്ന് പന്തളം തൊട്ടടുത്തായിരുന്നിട്ടും കോഴഞ്ചേരിയിലേക്ക് വണ്ടി വിട്ട പ്രതി 18 കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീയെ കോഴഞ്ചേരിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി പന്തളത്തേക്ക് മടങ്ങുകയായിരുന്നു.അതേസമയം പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ വനിതാ...
തിരുവനന്തപുരം: ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിനെ വിളിച്ചത് മാർക്‌സിസം പഠിപ്പിക്കാനാണോ എന്ന് കെ മുരളീധരൻ എംപി. പാർട്ടി സെക്രട്ടറിയും രണ്ട് മക്കളും പല വിവാദങ്ങളിലും ഉൾപ്പെടുന്നു. ബിനീഷ് കോടിയേരി പാർട്ടി പ്രവർത്തകൻ കൂടിയാണ്.അനൂപ് മുഹമ്മദിന് കടം കൊടുക്കാൻ മാത്രം സാമ്പത്തികം പാർട്ടി സെക്രട്ടറിയുടെ മകനുണ്ടോ എന്നും മുരളീധരൻ ചോദിച്ചു.മോദിക്ക് എതിരെ പാർട്ടി നേതാക്കൾ ഒന്നും മിണ്ടുന്നില്ല. മകന്റെ പേര് കൂടി ആരോപിക്കപ്പെട്ടതിനാൽ കേന്ദ്ര ഏജൻസിയെ കൊണ്ട്...
ഡൽഹി:രാജ്യത്ത് അതിതീവ്രമായി കൊറോണ ബാധ പടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് രോഗികളുടെ എണ്ണം 90,000 പിന്നിട്ടതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. ഇന്നലെ മാത്രം 90,633 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,065 പേർ മരിക്കുകയും ചെയ്തു.ഇന്നത്തെ കണക്കുകൾ പ്രകാരം ഇതുവരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 41,13,812...
പത്തനംതിട്ട: ആറന്മുളയിൽ കൊവിഡ്‌ രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവർ ആയെന്നും ആര്  നിയോഗിച്ചുവെന്നും അന്വേഷിക്കണം. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ഡ്രൈവർ മാത്രം ഉണ്ടായത്  സംശയാസ്പതമാണ്. ആംബുലൻസിൽ പോലും രോഗികൾക്ക് പീഡനം എൽക്കേണ്ട സാഹചര്യമാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം  വേണം. കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാവണമെന്നും സർക്കാരും ആരോഗ്യ വകുപ്പും ഉത്തരം പറയണമെന്നും  ചെന്നിത്തല...
ഡൽഹി: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിയുടേത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ശാസ്ത്രീയമായ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവന അംഗീകരിക്കില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റായ പ്രസ്താവന നടത്തരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പ്രതികരിച്ചു.ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞത്. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക്...
ബംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി കർണാടക നിയമസഭ ഉപതെരഞ്ഞടുപ്പിൽ ബിജെപിയുടെ താരപ്രചാരക. 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കെ ആർ പേട്ട് മണ്ഡലത്തിൽ വീടുകയറിയിറങ്ങിയുള്ള പ്രചാരണത്തിൽ താരം സജീവമായിരുന്നു.യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമായ കെ സി നാരായണ ഗൗഡയായിരുന്നു ഇവിടെ ബിജെപി സ്ഥാനാർഥി. കെ ആർ പേട്ടിലെ വീടുകയറിയുള്ള പ്രചാരണത്തിൽ രാഗിണി ദ്വിവേദിയും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി...
അലഹബാദ്: കനയ്യ കുമാറിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹർജിയെന്ന് ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഹർജിക്കാരന് 25,000 രൂപ പിഴ വിധിക്കുകയും ചെയ്തു.കൊവിഡ് പ്രതിസന്ധിക്കിടയിലും കോടതി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പബ്ലിസിറ്റി നേടാൻ വേണ്ടി കോടതിയെ സമീപിച്ച ഹരജിക്കാരന്റെ നടപടിയെ കോടതി വിമർശിച്ചു. കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹരജിക്കാരനോട് 25,000 രൂപ...