Thu. May 2nd, 2024

ഡൽഹി:

ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ ഇന്ത്യ കൂപ്പുകുത്തി. 26 സ്ഥാനങ്ങൾ പിന്നിലേക്ക് പോയ ഇന്ത്യ ഇപ്പോൾ 105-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം  ഇന്ത്യ 79-ാം സ്ഥാനത്തായിരുന്നു. കാനഡയിലെ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ലോക സാമ്പത്തിക സ്വാതന്ത്ര്യം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സിംഗപ്പൂരും ഹോങ്കോംഗുമാണ് ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നത്. പട്ടികയില്‍ 124-ാം സ്ഥാനത്തുള്ള ചൈനയേക്കാള്‍ മുന്നിലുണ്ടെന്നതാണ് ഇന്ത്യക്ക് ആശ്വാസം. ന്യൂസിലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ്, ഓസ്ട്രേലിയ, മൗറീഷ്യസ്, ജോര്‍ജിയ, കാനഡ, അയര്‍ലന്‍ഡ് ന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു രാജ്യങ്ങള്‍.

162 രാജ്യങ്ങളുടെ നയങ്ങളും സ്ഥാപനങ്ങളും വിശകലനം ചെയ്താണ് സാമ്പത്തിക സ്വാതന്ത്ര്യ സൂചിക റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വ്യക്തിപരമായി തിരഞ്ഞെടുക്കുന്നതിനുള്ള ഘട്ടങ്ങള്‍, വിപണികളില്‍ പ്രവേശിക്കുന്നതിനുള്ള കഴിവ്, സ്വകാര്യ ഉടമസ്ഥതയിലുള്ള സ്വത്തിന്റെ സുരക്ഷ, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളാണ് വിശകലനം ചെയ്യുക.

By Arya MR