24 C
Kochi
Tuesday, September 21, 2021

Daily Archives: 10th September 2020

തിരുവനന്തപുരം:നിരവധി സ്വർണ്ണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും പിടികിട്ടാപ്പുളളിയുമായ കോഴിക്കോട് ഒളവണ്ണ സ്വദേശി രഞ്ജിത്തും സംഘവും പിടിയിലായി. വിതുര പൊലീസാണ് ഇവരെ പിടികൂടിയത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് പിടിയിലായിരിക്കുന്നത്. മുപ്പതിലേറെ കേസുകളിൽ പ്രതികളാണ് ഇവർ. ടി പി വധക്കേസ് പ്രതി കൊടി സുനിയുമായി ചേർന്നുളള ആക്രമണക്കേസിലും പ്രതിയാണ് രഞ്ജിത്.സ്വർണ്ണക്കടത്ത്, ഹവാല, കുഴൽപണം കടത്ത്, ഭീഷണിപ്പെടുത്തി പണംതട്ടൽ, വധശ്രമം എന്നിങ്ങനെ നിരവധി കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. കോഴിക്കോട് ഡിസിപിയിൽ നിന്നും...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 12 മരണങ്ങളാണ് ഇന്ന്...
ന്യൂഡല്‍ഹി:കൊവിഡ് മഹാമാരിക്കിടെ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നടത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. എന്നാല്‍, കൊവിഡ് പ്രതിസന്ധിക്കിടെ സമ്മേളനം മാറ്റിവെയ്ക്കുകയാണെങ്കില്‍ അത് ചരിത്രപരമാകുമെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം, പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേള ഒഴിവാക്കിയതില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ഓം ബിര്‍ള വ്യക്തമാക്കി.  പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിക്കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്.കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ചോദ്യോത്തരവേള ഒഴിവാക്കാന്‍ തീരുമാനിച്ചത്. രേഖാമൂലമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാകും. ശൂന്യവേള മുപ്പത്...
 ടൂറിസത്തെ ഒരു വ്യവസായമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. മറ്റ് വ്യവസ്ഥാപിത വ്യവസായങ്ങളെക്കാള്‍ കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഏറ്റവും വലിയ വരുമാന സ്രോതസ്സായി നിലകൊള്ളുകയും ചെയ്യുന്നതാണ് കേരളത്തിലെ ടൂറിസം മേഖല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ജിഡിപിയുടെ 10 മുതൽ 12 ശതമാനം വരെയാണ്  ടൂറിസം മേഖല സംഭാവന ചെയ്യുന്നത്. സംസ്ഥാനത്തെ മൊത്തം തൊഴിലിൽ 23.5 ശതമാനവും ടൂറിസവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ...
മലപ്പുറം:സാമ്പത്തിക തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിരെ മുസ്ലിം ലീഗിന്റെ അച്ചടക്ക നടപടി. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് കമറുദ്ദീനെ മാറ്റിയതായി മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു. കാസർഗോട്ടെ മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. നിക്ഷേപകരുടെ പണം ആറുമാസത്തിനുള്ളിൽ തിരിച്ചു കൊടുക്കണമെന്നും ഈ മാസം 30 നകം കമറുദ്ദീന്റെ ആസ്തിബാധ്യതകൾ പാർട്ടിയെ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ എംഎൽഎക്കെതിരെ പാർട്ടിതല നടപടിക്കും ശുപാർശ നൽകി.നിക്ഷേപതട്ടിപ്പുകേസിൽ ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി മധ്യസ്ഥനാകുമെന്നും നേതാക്കൾ അറിയിച്ചു. ബാധ്യത...
ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷസ്ഥിതി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാർ ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. നിലവിൽ റഷ്യ- ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗം മോസ്കോവിൽ തുടരുകയാണ്. അതിനാൽ വൈകിട്ട് ആറ് മണിയോടെയാണ് നിർണ്ണായക ഇന്ത്യ ചൈന കൂടിക്കാഴ്ച നടക്കുന്നത്. ഉച്ചയ്ക്ക് നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പാകിസ്ഥാൻറെയും മന്ത്രിമാർ പങ്കെടുത്തിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിർത്തി തർക്കം തീർക്കാൻ റഷ്യ കാണിക്കുന്ന താൽപര്യത്തിൻറെ കൂടി സൂചനയാണ്...
തിരുവനന്തപുരം:റദ്ദാക്കിയ സ്പെഷൽ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍. ആവശ്യം ഉന്നയിച്ച് മന്ത്രി ജി സുധാകരൻ റയിൽവേ മന്ത്രിക്ക് കത്തെഴുതി. കേരളത്തിലോടുന്ന തീവണ്ടികളുടെ സ്‌റ്റോപ്പുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കത്തിനിടെയാണ് കേരളത്തിന്‍റെ ആവശ്യം. ജനശതാബ്ദി അടക്കമുള്ള സ്പെഷൽ ടെയിനുകൾ റദ്ദാക്കാനുള്ള റയിൽവേ ബോർഡ് തീരുമാനം പുനപരിശോധിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.കൊവിഡ് കാരണം ദീർഘ ദൂര ബസ് സർവീസുകൾ ഉൾപ്പെടെ ഇല്ലെന്നും ജനങ്ങളുടെ ഏക യാത്രാമാർഗം അടയ്ക്കരുതെന്നും മന്ത്രി ജി സുധാകരൻ കേന്ദ്രത്തിനയച്ച കത്തിൽ...
ഡൽഹി:ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിന് പിന്നാലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം യു.കെയില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ 17 നഗരങ്ങളിലാണ് കൊവിഡ് വാക്‌സിനായുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്തിവന്നിരുന്നത്.രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തേ അനുമതി നേടിയ...
മുംബെെ:   മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അപമാനിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി കങ്കണ റനൗട്ടിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ച സംഭവത്തിൽ ഉദ്ദവ് താക്കറെയെ ട്വിറ്ററിലൂടെ കങ്കണ വെല്ലുവിളിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ന് എന്റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. ഓഫീസ് പൊളിച്ചതിനെതിരെ കങ്കണ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി 22 ലേക്ക് മാറ്റി. അതേസമയം, ശിവസേനയ്ക്ക് രാഷ്ട്രീയമായി മറുപടി...
ഡൽഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡിനെ ചെറുതായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. എല്ലാവരും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനാൽ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാർ പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ദ്രുതപരിശോധനയില്‍ നെഗറ്റീവായാലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തണമെന്നാണ് പുതിയ നിർദ്ദേശം.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 95,735 പുതിയ കൊവിഡ് രോഗികൾ. ഒരു ലക്ഷത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ  ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. 1,172 പേരാണ് ഇന്നലെ മാത്രം  കൊവിഡിനെ തുടർന്ന്...