30 C
Kochi
Sunday, October 24, 2021

Daily Archives: 22nd September 2020

തിരുവനന്തപുരം:സംസ്ഥാനത്ത് 4125 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382 പേർ നിലവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിൽ 38574 സാമ്പിൾ പരിശോധിച്ചു. 3007 പേർ രോഗമുക്തി നേടി.ഇന്ന് 19 കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 572 ആയി. കൊവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിയിലെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. തലസ്ഥാനത്ത്...
ന്യൂഡല്‍ഹി:സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബിൽ പാസാക്കിയത്. ബിൽ പാസാക്കുന്നതിലൂടെ സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിർവഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങൾക്ക് മാത്രമാണ് ഈ ഭേദഗതിയെന്നും കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ബാങ്കുകളെ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പി.എം.സി ബാങ്ക് അഴിമതി പോലുള്ള...
കോട്ടയം:അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തിരെഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം സ്‍പീക്കര്‍ക്ക് പരാതി നല്‍കി. കേരള കോണ്‍ഗ്രസ് (എം) വിപ്പ് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പരാതി ഡോ. എന്‍. ജയരാജ് എംഎല്‍എയാണ് സ്പീക്കര്‍ക്ക് കൈമാറിയത്. ഈ മാസം ആറിന് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്  ഇരുവരെയും അയോഗ്യരാക്കണമെന്ന പരാതി നല്‍കിയത്. കഴിഞ്ഞ  മാസം 24 നാണ്...
കൊച്ചി:കൊച്ചി വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദനമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പള്ളത്താംകുളങ്ങര ബീച്ചിനു സമീപം നടുറോഡിലാണ് മൃതദേഹം കാണപ്പെട്ടത്. മുനമ്പം സ്വദേശി പ്രണവ് ആണ് മരണപ്പെട്ടത്. 23 വയസ്സായിരുന്നു. പുലർച്ചെ നാലരയോടെ മത്സ്യ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടത്. തലയ്ക്കും കൈയ്ക്കും അടിയേറ്റിട്ടുണ്ട്.ട്യൂബ് ലെെറ്റുകളും, വലിയ വടികളും ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് നിന്ന് മരക്കമ്പും ട്യൂബ് ലൈറ്റിന്‍റെ പൊട്ടിയ കഷണങ്ങളും കണ്ടെത്തി. പ്രണവിനെ പുലർച്ചെ സുഹൃത്തുക്കൾ വീട്ടിൽ...
മുംബെെ: മുതിർന്ന സിനിമാതാരവും മറാത്തി നാടകകലാകാരിയുമായിരുന്ന ആശാലത വാ​ബ്​ഗനോക്കർ കോവിഡ് ചികിത്സയിലിരിക്കേ അന്തരിച്ചു. 79 വയസ്സായിരുന്നു. ഒരു ടെലിവിഷൻ  ഷോയുടെ ചിത്രീകരണത്തിനിടെയാണ് ആശാലതയ്ക്ക് സുഖമില്ലാതാകുന്നത്. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയും പിന്നീട് കോവി‍ഡ് സ്ഥിരീകരിക്കുകയുമായിരുന്നു.ഷൂട്ടിങിൽ പങ്കെടുത്ത  ഇരുപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദി, മറാത്തി ഭാഷകളിലായി നൂറിലധികം സിനിമകളിൽ ആശാലത വേഷമിട്ടു. അഹിസ്ത അഹിസ്ത, വോ സാത്ത് ദിൻ, അങ്കുഷ്, നമക് ഹലാൽ, ഷൗക്കീൻ, യാദോൻ കി കസം തുടങ്ങിയവയാണ് ആശലത അഭിനയിച്ച...
കൊല്ലം:കൊല്ലം കൊട്ടിയം സ്വദേശിനിയായ റംസിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നതതല ശ്രമം നടക്കുന്നുവെന്ന് ആക്ഷൻ കൗൺസില്‍. റംസി മരിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും കേസന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആരോപണം. വഞ്ചനാകുറ്റം ഉല്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഉടന്‍ സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗൺസിലിന്‍റെ ആവശ്യം. പെൺകുട്ടിയെ ഗർഭച്ഛിദ്രം ഉള്‍പ്പടെ നടത്തുന്നതില്‍ ലക്ഷ്മി പ്രമോദ് ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ...
മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന മയക്കുമരുന്ന് കേസില്‍ നടി ദീപികാ പദുക്കോണിന്റെ മാനേജർ കരിഷ്മ  പ്രകാശിനെ നാര്‍കോട്ടിക്‌സ് ബ്യൂറോ ചോദ്യം ചെയ്യും.കരിഷ്മ ജോലി ചെയ്യുന്ന ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി 'ക്വാന്‍'ന്റെ മേധാവി ദ്രുവ് ചിട്‌ഗോപേകറിനേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇവര്‍ക്കൊപ്പം സുശാന്തിന്റെ മാനേജരായ ശ്രുതി മോദി, മുന്‍ ടാലന്റ് മാനേജറായ ജയ സാഹ എന്നിവരോടും അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച നാര്‍കോട്ടിക്‌സ് ബ്യൂറോ ജയ സാഹയെ നാല് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ...
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് തേടുന്നതിന് ഉള്‍പ്പെടെ കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യർത്ഥിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സ്ഥാനാർത്ഥികൾക്ക് മാത്രമല്ല. പ്രവർത്തകർക്കും ഇതാണ് ചട്ടം. അഭ്യർത്ഥനയും വോട്ടർ സ്ലിപ്പും ഉൾപ്പടെ പുറത്ത് വച്ച് പോകണം. ഇതിന് പുറമേ വോട്ടെടുപ്പ് സമയത്ത് ഒരേ സമയം ബൂത്തില്‍ മൂന്ന് പേരെ മാത്രമെ അനുവദിക്കുകയുള്ളൂ. നേരത്തെ ഇത്...
കൊച്ചി:സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക്  എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. എല്ലാ ദിവസവും സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് സ്വപ്നയെ കസ്റ്റഡിയില്‍ വിട്ടത്.അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് എടുത്ത കേസില്‍ മറ്റൊരു പ്രതിയായ സന്ദീപ് നായര്‍ക്കും ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം നല്‍കിയത്.  
കൊച്ചി: നടന്‍ വിനായകനെതിരായ പഴയ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി. എന്നാല്‍ താനുമായി ബന്ധപ്പെട്ട കേസില്‍ സംഘപരിവാര്‍ മുതലെടുപ്പ് നടത്തുന്നത് അനുവദിച്ച് കൊടുക്കാനാവില്ലെന്നും പ്രസ്തുത നടനെതിരെയുള്ള ജാതി വംശീയ അധിക്ഷേപങ്ങൾക്കെതിരെ എക്കാലവും താൻ ഉണ്ടാകുമെന്നും മൃദുല ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണ്ണ രൂപം:https://www.facebook.com/mruduladevi.sasidharan/posts/1791762034313502