25.9 C
Kochi
Tuesday, September 21, 2021

Daily Archives: 18th September 2020

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം- 926, കോഴിക്കോട്- 404, കൊല്ലം- 355, എറണാകുളം- 348, കണ്ണൂര്‍- 330,...
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നുദിവസം കനത്ത മഴയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ടുമാണ് പ്രഖ്യാപിച്ചത്. ബംഗാൾ ഉള്‍ക്കടലില്‍ ന്യൂനമർദം ഉടലെടുക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും...
ചെന്നെെ:കൊവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിനെതിരെ നടന്‍ സൂര്യ നടത്തിയ പരാമർശത്തില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ സൂര്യയുടെ പ്രസ്താവന അനാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് സമയത്തും സേവനം നടത്തുന്ന കോടതിയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടികാട്ടി. കോടതിക്കെതിരെ പ്രസ്താവന നടത്തിയ സൂര്യക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സുബ്രഹ്മണ്യം ചീഫ് ജസ്റ്റിന് കത്ത് അയച്ചിരുന്നു. പിന്നാലെ നടനെതിരെ നടപടി എടുക്കരുതെന്നാവശ്യപ്പെട്ട് ആറ്...
ന്യൂഡല്‍ഹി:കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായ വില ലഭിക്കുന്ന ബില്ലാണ് പാര്‍ലമെന്റ് പാസാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക ബില്ലുകളെപ്പറ്റി തെറ്റായ വിവരങ്ങളാണ് പ്രചരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.അരിയും ഗോതമ്പും സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കില്ലെന്ന പ്രചാരണവും തെറ്റാണ്. ഇത് പച്ചക്കള്ളമാണെന്നും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ബീഹാറില്‍ നിര്‍മിച്ച റെയില്‍വേ പാലം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ വീഡിയോ...
കൊച്ചി: സ്വർണക്കടത്ത് കേസിൽ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്ക്. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എൻഐഎ വ്യക്തമാക്കി. ഉന്നത വ്യക്തികളെ ചോദ്യം ചെയ്യണമെന്നും എൻഐഎ.കേസിൽ 12 പ്രതികളുടെ റിമാൻഡ് നീട്ടാനായി എൻഐഎ കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് നിർണായക പരാമർശങ്ങൾ. ഇതുവരെ എൻഐഎ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ആവശ്യമാണ്.അതേസമയം നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു....
യുഎഇ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം പതിപ്പിന് നാളെ യുഎഇയില്‍ തുടക്കമാകും. അബുദാബിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമ്പോള്‍ എം എസ് ധോണിയാണ് ചെന്നെെ സൂപ്പര്‍ കിങ്സിനെ നയിക്കുക. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല.മുംബെെ ഇന്ത്യന്‍സും ചെന്നെെ സൂപ്പര്‍ കിങ്സും തമ്മില്‍ നാളെ...
നോയിഡ: പേ​മെ​ന്‍റ് ആ​പ്പ് പേ​ടി​എ​മ്മി​നെ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും ഒഴിവാക്കി. ഗൂ​ഗി​ളി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പേ​ടി​എ​മ്മി​ന്‍റെ പേ​മെ​ന്‍റ് ആ​പ്പ് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ നീക്കം ചെയ്തിട്ടുള്ളത്, പേ​ടി​എം മ​ണി, പേ​ടി​എം മാ​ള്‍ എ​ന്നി​വ ഇ​പ്പോ​ഴും ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​ണ്. അ​തേ സ​മ​യം ആ​പ്പി​ള്‍ ആ​പ്പ് സ്റ്റോ​റി​ല്‍ ഇ​പ്പോ​ഴും പേ​ടി​എം ല​ഭി​ക്കു​ന്നു​ണ്ട്.
തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 12ന് ശ്രീറാം നേരിട്ട് കോടതിയില്‍  ഹാജരാകണം. മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും ശ്രീറാം കോടതിയില്‍ ഹാജരായിട്ടില്ല. രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.മദ്യലഹരിയിൽ അമിതവേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു അദ്ദേഹം. 2019 ഓഗസ്റ്റ് മൂന്നാം...
കൊച്ചി: കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടി എന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് പോലീസിന് നിർദ്ദേശം നൽകി. ദുരന്തനിവാരണ നിയമപ്രകാരം കേസ്സെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.കോവിഡ്​ മാർഗ നിർദേശങ്ങൾ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന്​ ഹൈകോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു.മാസ്​ക്​ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള സർക്കാർ മാർഗനിർദേശങ്ങൾ അനുസരിക്കാതെയുള്ള സമരങ്ങൾ അനുവദിക്കരുതെന്ന്​ ഹൈകോടതി സർക്കാറിനോട്​ നിർദേശിച്ചു. ഇക്കാര്യങ്ങൾ രാഷ്​ട്രീയ പാർട്ടികൾ പാലിക്കുന്നുണ്ടെന്ന്​ സർക്കാർ ഉറപ്പു...
തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ച കേസില്‍  രണ്ട് പേര്‍ അറസ്റ്റില്‍. വി.യു വിനീത്, ജയജിത് എന്നിവരെയാണ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിയായ വി യു വിനീത് ദേശാഭിമാനിയിലെ താത്കാലിക ജീവനക്കാരനാണ്. കുണ്ടറ സ്വദേശിയായ ജയജിത്ത് മെഡിക്കൽ ഷോപ്പ് നടത്തുകയാണ്. ഇരുവരുടെയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. മനോരമ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമൻ നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.  ഒരു മാസത്തെ അന്വേഷണത്തിനു ശേഷം ഐടി ആക്ട് അടക്കമുള്ള...