25 C
Kochi
Wednesday, September 22, 2021

Daily Archives: 5th September 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗ ബാധ. 61 ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേര്‍ മരിച്ചു. തലസ്ഥാന ജില്ലയിൽ തന്നെയാണ് ഏറ്റവും അധികം രോഗ ബാധിതരുള്ളത്.24 മണിക്കൂറിൽ 40162 സാമ്പിൾ  പരിശോധിച്ചു. 21800 ആക്ടീവ് കേസുകളുണ്ട്. കോഴിക്കോട് റീജണൽ പബ്ലിക് ഹെൽത്ത് ലാബിനോട് ചേർനന്ന് പുതിയ ലാബ് നാളെ ഉദ്ഘാടനം ചെയ്യും. ആർടിപിസിആർ വിഭാഗം പ്രവർത്തിക്കും. 33...
തിരുവനന്തപുരം:ബിനീഷ് കൊടിയേരിയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബിനീഷ് കൊടിയേരി ബംഗളൂരുവില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചുവെന്ന് ഫിറോസ് ആരോപിച്ചു. ബംഗളൂരുവില്‍ 2015ല്‍ ആരംഭിച്ച കമ്പനിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.മയക്കുമരുന്ന് കേസിലെ പ്രതികള്‍ ഇടപാടുകള്‍ നടത്തിയിരുന്നത് ഗോവയിലാണെന്ന് മൊഴിനല്‍കിയിരുന്നു. ഗോവയില്‍ വിദേശികളുമായാണ് അവര്‍ ഇടപാടുകള്‍ നടത്തുന്നതെന്നും അവര്‍ മയക്കുമരുന്ന് വാങ്ങുന്നത് അവരുടെ കറന്‍സിയിലാണെന്നും ഫിറോസ് പറഞ്ഞു. ഇത്തരത്തിൽ കിട്ടുന്ന കറൻസികൾ ഇന്ത്യൻ രൂപയിലേക്ക് മാറ്റുന്നതിനാണ് ബിനീഷ്...
പത്തനംതിട്ട:വകയാർ പോപ്പുലർ ഫിനാൻസിന് എതിരേയുള്ള സാമ്പത്തിക തിരിമറിയിൽ പണം കിട്ടാനായി കോന്നി പോലീസിൽ പരാതി നൽകിയവരുടെ എണ്ണം മൂവായിരമായി. വകയാർ ആസ്ഥാനമായുള്ള പോപ്പുലർ ഫിനാൻസിന്റെ ശാഖകളിൽ പണം നിക്ഷേപിച്ചവരിൽ അധികവും വിരമിച്ച അധ്യാപകരും, പുറംനാട്ടിൽനിന്ന് വന്ന മലയാളികളുമാണ്. പോപ്പുലറിന്റെ സ്ഥാപകൻ ഇണ്ടിക്കാട്ടിൽ ടി.കെ.ദാനിയേൽ അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ പരിചയത്തിലാണ് വിരമിച്ച അധ്യാപകർ പലരും പെൻഷൻതുകയും ആനുകൂല്യങ്ങളും പോപ്പുലറിൽ നിക്ഷേപിച്ചത്.ദാനിയേലിന്റെ മരണംവരെ പലിശ കൃത്യമായി ഇവർക്ക് ലഭിച്ചതായി ഇവർ പറയുന്നു. മകൻ തോമസ് ദാനിയേലും ഭാര്യ പ്രഭയും മക്കളും...
കൊച്ചി:യാത്രാനിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമ്പോൾ 60 രൂപക്ക് പകരം 50 രൂപയാകും ഇനി മെട്രോയിലെ പരമാവധി ചാർജ്ജ്. കൊച്ചി മെട്രോ വൺ കാർഡ് ഉടമകൾക്ക് പത്ത് ശതമാനം ഡിസ്‍ക്കൗണ്ടുമുണ്ട്. അവധിദിന, വാരാന്ത്യ പാസ്സുകൾക്കും 15 മുതൽ 30 രൂപ വരെ ഇളവ് നൽകും. പുതുക്കിയ നിരക്കുകൾ പ്രകാരം ടിക്കറ്റെടുത്ത് ആദ്യ അഞ്ച് സ്റ്റേഷനുകൾക്ക് 20 രൂപയും, തുടർന്നുള്ള പന്ത്രണ്ട് സ്റ്റേഷൻ വരെ 30 രൂപയും, പിന്നീടുള്ള 12...
കൊച്ചി:സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍നിന്നെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഫോണിൽ ചിത്രീകരിച്ച മൊഴിയാണ് പുറത്തുപോയത്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുളള മൊബൈലില്‍ നിന്നാണ് മൊഴിപ്പകര്‍പ്പിന്റെ ചിത്രം പുറത്തായത്.ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരെ സ്വപ്ന നൽകിയ മൊഴി മാത്രമാണ് പുറത്തായത്. മൊഴി ചോര്‍ന്നതിന്റെ പേരില്‍ അന്വേഷണസംഘത്തില്‍നിന്ന് മാറ്റിനിര്‍ത്തിയ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍എസ്ദേവിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടാണ് ഐബി നല്‍കിയിരിക്കുന്നത്. എന്‍എസ് ദേവിന്റെ ആവശ്യപ്രകാരമാണ് ഇക്കാര്യത്തില്‍ അന്വേഷണം...
ഡൽഹി:ലൈഫ് മിഷൻ പദ്ധതിയിലേക്ക് സഹായം നൽകിയ റെഡ് ക്രെസന്റ് സന്നദ്ധ സംഘടനയല്ലെന്നും യുഎഇ സര്‍ക്കാര്‍ ഏജന്‍സിയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതോടെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാനം മുന്‍കൂര്‍ അനുമതി തേടാത്തത് ഗുരുതര ചട്ടലംഘനമാണെന്ന്‌ കേന്ദ്രം വിലയിരുത്തി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയേക്കും.സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രെസന്റുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം അനുമതിയില്ലാതെയാണ് ഒപ്പിട്ടതെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റെഡ് ക്രെസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും കേന്ദ്രം നേരത്തെ...
ഡൽഹി:അതിർത്തിയിൽ ചൈന ഉയർത്തുന്ന ഭീഷണിയിൽ  ഇന്ത്യയുടെ നിലാപാട് മോസ്‌കോ ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്ന് പ്രതിരോധമന്ത്രാലയം.  മോസ്‌കോയില്‍ ചൈനീസ് പ്രതിരോധ മന്ത്രിയുമായി രാജ്‌നാഥ് സിംഗ് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ്  പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.  ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ധാരണകള്‍ ലംഘിച്ച് ചൈനീസ് സൈന്യം നടത്തുന്ന പ്രകോപനം  അവസാനിപ്പിക്കണമെന്ന് പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.  കഴിഞ്ഞ മാസങ്ങളിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദി ചൈനയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു.അതിര്‍ത്തിയിലെ സാഹര്യങ്ങളില്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് ഇന്ത്യന്‍ സൈന്യം നിലപാട് എടുക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും...
തിരുവനന്തപുരം:വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ അൻസർ പൊലീസ് പിടിയിൽ. കേസിലെ രണ്ടാം പ്രതിയാണ് അൻസർ. ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിയെന്ന് ദൃക്സാക്ഷി തിരിച്ചറിഞ്ഞത്തിൽ ഒരാൾ അൻസറായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇതോടെ കേസല്‍ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.അതേസമയം, കേസിലെ രണ്ടാം പ്രതിയായ അൻസർ കൊലപാതക സംഘത്തിലുണ്ടോയെന്ന് അന്വേഷണം തുടരുകയാണെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി അറിയിച്ചു. എന്നാല്‍, അൻസാണ് ആക്രമിച്ചതെന്ന് സാക്ഷികൾ പറയുന്നു. ഈ വൈരുദ്ധ്യത്തെ കുറിച്ചുള്ള അന്വേഷണമാണ് തുടരുന്നത്.
കൊല്ലം:ചവറ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മുൻ മന്ത്രി ഷിബു ബേബി ജോൺ തന്നെ. ഒമ്പതാം തീയതിക്ക് മുന്പേ മുന്നണിയോഗം ചേർന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും നേതാക്കൾ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ആണ് യുഡിഎഫ് പ്രതീക്ഷ.സിഎംപി സ്ഥാനാര്‍ത്ഥിയായി  മത്സരിച്ച് പിന്നിട് സിപിഎമ്മിനൊപ്പം കൂടിയ ചവറ എന്‍  വിജയന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് നിയമസഭാമണ്ഡലം  ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ആയതിനാൽ തന്നെ, മുന്‍ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍...
ആലപ്പുഴ:കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് കെ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്. എന്‍സിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫുമായി ചേര്‍ന്ന് സ്ഥാനാർത്ഥി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ എന്‍സിപിയോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എകെ ശശീന്ദ്രന്‍ അറിയിച്ചു.തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കുന്നതിന് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കാൻ നേരത്തെ തീരുമാനിച്ചതാണെന്ന് പാലാ എംഎൽഎ മാണി സി.കാപ്പനും...