23 C
Kochi
Thursday, June 24, 2021

Daily Archives: 19th September 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഉറവിടം അറിയാത്ത 498 പേര്‍. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 498 പേര്‍. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിലാണ് സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേര്‍ രോഗമുക്തരായി. 24 മണിക്കൂറില്‍ 47452 സാമ്പിളുകള്‍ പരിശോധിച്ചു. 37488 പേരാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല. സംസ്ഥാനത്ത് തീവ്രമായി കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ബാറിൽ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാൻ അനുമതി നൽകണമെന്ന എക്സൈസ് കമ്മീഷണറുടെ ശുപാർശ തള്ളി.കേന്ദ്രം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തത്. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു എക്‌സൈസ് ശുപാര്‍ശ. അതേസമയം, ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന്...
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഇൻകം ടാക്സ് വിഭാ​ഗം ചോദ്യം ചെയ്യും. ഇതിന് അനുമതി തേടിയുളള അപേക്ഷ കോടതിയിൽ സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നൽ‌കിയത്.സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായർ, കെ ടി റമീസ് ,  ഹംജദ് അലി, ജലാല്, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക. നികുതിയടക്കാത്ത  പണം  സ്വപ്നയുടെ ലോക്കറിൽ നിന്നടക്കം കണ്ടെത്തിയിരുന്നു. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന പണത്തിന്റെയും...
തിരുവനന്തപുരം: പ്രതിഷേധം വ്യാപകമായതോടെ ശമ്പളം പിടിക്കുന്നതിൽ ഇളവുകൾ നൽകാൻ ധനവകുപ്പ് ആലോചിക്കുന്നു. മാസം 6 ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം 5 ദിവസമായി ചുരുക്കാനാണ് ആലോചിക്കുന്നത്. ചില വിഭാഗങ്ങൾക്ക് പണം പിന്നീട് നൽകാമെന്ന വ്യവസ്ഥയും വരും. ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതിനെതിരെ സിപിഐ അനുകൂല സംഘടനയായ ജോയിൻറ് കൗൺസിലിന് പിന്നാലെ സിപിഎം സംഘടനയായ എഫ് എസ്ഇടിഒയും ധനവകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇളവുകൾ ആലോചിക്കുന്നത്. ശമ്പളം പിടിക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെങ്കിൽ ഇളവുകൾ നൽകണമെന്നും എൻജിഒ യൂണിയൻ...
ഡൽഹി:മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ അനിവാര്യമായ ഘടകങ്ങളില്‍ ഒന്നാണ്. അത് നിഷേധിക്കപ്പെടുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ് ഇല്ലാതാക്കപ്പെടുന്നത്. എന്നാല്‍ ആ സ്വാതന്ത്ര്യം ഒരു ജനതയുടെ അന്തസിനെ തകര്‍ക്കുന്നതാകാമോ? സുദര്‍ശന്‍ ടിവിയുടെ വിദ്വേഷ പ്രചാരണ കേസില്‍ സുപ്രീം കോടതി ഉന്നയിക്കുന്ന ചോദ്യം നമ്മുടെ കാലത്ത് അതീവ പ്രസക്തമായ ഒരു സംവാദ വിഷയമാണ്.സിവില്‍ സര്‍വീസിലേക്ക് മുസ്ലിങ്ങള്‍ കൂടുതലായി പ്രവേശിക്കുന്നുവെന്നും അത് 'നുഴഞ്ഞുകയറ്റ'മാണ് എന്നുമാണ്  സുദര്‍ശന്‍ ടി വി സംപ്രേഷണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടി 'ബിന്ദാസ് ബോല്‍' പറയുന്നത്....
അബുദാബി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരം ഇന്ന് വൈകിട്ട് 7.30ന് ഷെയ്ഖ് സയീദ് സ്റ്റേഡിത്തില്‍ വെച്ച് നടക്കും. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ് ഇന്ന് നേരിടുന്നത്. കഴിഞ്ഞ ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ഐപിഎല്‍.നാല് തവണ ഐപിഎല്‍ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് ഐപിഎല്‍ കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ...
കുവൈത്ത് സിറ്റി: യുഎസ് പ്രസിഡന്റിന്റെ 'ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍' നേടിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ അഭിനന്ദിച്ച് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. കുവൈത്ത് അമീറിനെ അഭിനന്ദനമറിയിച്ചുകൊണ്ടുള്ള സന്ദേശം ഡെപ്യൂട്ടി അമീര്‍ വെള്ളിയാഴ്ചയാണ് അയച്ചത്.തികച്ചും അര്‍ഹമായ ഈ നേട്ടത്തില്‍ കുവൈത്ത് അമീറിനെ കുവൈത്ത് സര്‍ക്കാരും ജനങ്ങളും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നെന്ന് ശൈഖ് നവാഫ് സന്ദേശത്തില്‍ അറിയിച്ചു. അതേസമയം, ഭീകരവാദത്തിന്...
തിരുവനന്തപുരം: കേരളസർവകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും അതിനാൽ എഴുതിത്തള്ളുന്നുവെന്നും കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. സർവകലാശാല മുൻ വൈസ് ചാൻസലറും റജിസ്ട്രാറും അ‌ഞ്ച് സിൻഡിക്കറ്റ് അംഗങ്ങളും അടക്കം പ്രതികളായ കേസാണ് എഴുതിത്തള്ളിയത്. സിപിഎം ബന്ധമുള്ള ആളുകൾക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നൽകിയെന്ന കേസ് വലിയ വിവാദമായിരുന്നു.അസിസ്റ്റന്‍റ് നിയമനത്തിൽ തട്ടിപ്പ് നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് ആദ്യം നൽകിയ കുറ്റപത്രം. എന്നാൽ, നിയമനം നേടിയവർക്ക് എതിരെയും അന്വേഷണം വേണമെന്ന് കാട്ടി ഹൈക്കോടതി...
video
കൊളംബോ: ശ്രീലങ്കയില്‍ തേങ്ങക്ക്‌ കടുത്ത ക്ഷാമം നേരിടുകയാണ്‌. തേങ്ങയുടെ ഉല്‍പ്പാദനം കൂട്ടിയാലേ രാജ്യം നേരിടുന്ന തേങ്ങ ക്ഷാമത്തിന് പരിഹാരമുണ്ടാകൂ. അതിന്‌ കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ കാര്‍ഷിക ഉല്‍പ്പാദനവും വ്യവസായ ഉല്‍പ്പന്ന കയറ്റുമതിയും കൈകാര്യം ചെയ്യുന്ന മന്ത്രി കണ്ടെത്തിയ വഴിയാണ്‌ തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തുകയെന്നത്‌.തെങ്ങിന്റെ പകുതിയോളം ഉയരത്തില്‍ കയറിയ മന്ത്രി അരുന്ധിക ഫെര്‍ണ്ണാണ്ടോ കര്‍ഷകരെ ബോധവല്‍ക്കരിച്ചു. ശ്രീലങ്കയില്‍ 700 ദശലക്ഷം തേങ്ങയുടെ കുറവുണ്ട്‌. തേങ്ങയുടെ ക്ഷാമം ക്ഷാമം പരിഹരിക്കണമെങ്കില്‍ കഴിയുന്നത്ര സ്ഥലം...
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരങ്ങൾ ഒമ്പതാം ദിവസവും തുടരുന്നു. ഇന്ന് കോഴിക്കോട്, കാസർകോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ‌ യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ സം​ഘർഷമുണ്ടായി.കോഴിക്കോട്ട് കളക്ട്രേറ്റിനു മുമ്പിൽ പൊലീസ്  പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോ​ഗിച്ചു. ബാരിക്കേഡ് തകർക്കാനുള്ള ശ്രമം ചെറുക്കാൻ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിക്കാനാണ് തുനിഞ്ഞത്. എന്നാൽ, സാങ്കേതിക തകരാറുമൂലം ശ്രമം പരാജയപ്പെട്ടതോടെ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. എന്നാൽ, അതിനിടെ പ്രതിഷേധകർ ബാരിക്കേഡുകൾ തകർക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. കണ്ണീർവാതക...