24 C
Kochi
Tuesday, September 21, 2021

Daily Archives: 13th September 2020

മലപ്പുറം:മന്ത്രി കെടി ജലീലിന് നേരെ യുവജന സംഘടനങ്ങള്‍ കരങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്ക് നേരെ കരിങ്കൊടികാണിച്ച് പ്രതിഷേധിച്ചത്. വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് മന്ത്രിക്ക് നേരെ പ്രതിഷേധം.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്തേക്ക് പോകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.  ഇ ഡി യുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ് മന്ത്രി നേരെ പോയത് സ്വന്തം...
ഡൽഹി:കെപിസിസി തുടർ ഭാരവാഹി പട്ടികയ്ക്ക് എഐസിസി അം​ഗീകാരം നൽകി. 10 ജനറൽ സെക്രട്ടറിമാരും 96 സെക്രട്ടറിമാരും 175 നിർവാഹകസമിതി (എക്സിക്യൂട്ടീവ്) അംഗങ്ങളുമുള്ള പട്ടികയാണ് ഹൈക്കമാൻഡ് പുറത്തുവിട്ടത്. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിക്ക് (എഐസിസി) വേണ്ടി സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ജംബോ പട്ടികയായിരിക്കും ഇറക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.വി ജെ പൗലോസ്, ഇ മുഹമ്മദ് കുഞ്ഞി, വി എ നാരായണന്‍, പി കെ ജയലക്ഷ്മി, ബി...
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഒരു ഇടവേളയ്ക്ക് ശേഷം ജൂൺ അവസാനത്തോടെയാണ് പുനഃരാരംഭിച്ചത്. കൊവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതിനാലാണ് വിചാരണയും തടസപ്പെട്ടത്. ഇതിനെത്തുടർന്ന് വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി...
മഞ്ജുവാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘വെള്ളരിക്കാപ്പട്ടണം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വാൾ പയറ്റ് നടത്തുന്ന മഞ്ജുവിന്റെയും സൗബിന്റെയും ആനിമേറ്റഡ് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.മഹേഷ് വെട്ടിയാറ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫുൾ ഓൺ സ്റ്റുഡിയോസാണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. ആനിമേഷനിലും പരസ്യസംവിധാനരംഗത്തും വർഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമ കൂടിയാണ് ‘വെള്ളരിക്കാപ്പട്ടണം'.ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും രസകരമായ ഈ ടീമിന്റെ...
തിരുവനന്തപുരം:കേരളത്തിൽ വ്യാഴാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 13 ജില്ലകളിൽ മുന്നറിയിപ്പ്. കാസർഗോഡ് ഓറഞ്ച് അലർട്ടും തിരുവനന്തപുരം ഒഴികെയുള്ള മറ്റ് 12 ജില്ലകളിൽ യല്ലോ അലേർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇത് കൂടാതെ നാളെ പത്ത് ജില്ലകളിലും മറ്റന്നാൾ എട്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സീസണിലെ പത്താമത്തേയും സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെയും ന്യൂനമർദം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം രൂപപ്പെട്ടതിനാലാണ് മുന്നറിയിപ്പ്.കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും...
മാഡ്രിഡ്: സ്പാനിഷ് അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയേഗോ സിമിയോണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അദ്ദേഹം ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെന്നും വീട്ടിൽ ഐസൊലേഷനിലാണെന്നും ക്ലബ് അറിയിച്ചു.“ടീമും പരിശീലന സംഘവും മറ്റ് സ്റ്റാഫുകളും വെള്ളിയാഴ്ച കൊവിഡ് പരിശോധന നടത്തിയിരുന്നു. പുറത്തുവന്ന ഫലങ്ങളിൽ പരിശീലകൻ ഡിയേഗോ സിമിയോണിയുടെ ഫലം പോസിറ്റീവാണ്. ഭാഗ്യവശാൽ, അദ്ദേഹം ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ല. അദ്ദേഹം വീട്ടിൽ ഐസൊലേഷനിലാണ്.”- ക്ലബ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.നേരത്തെ, ക്ലബ് സ്ട്രൈക്കർ ഡിയേഗോ കോസ്റ്റക്കും സാൻ്റിയാഗോ...
കൊച്ചി:സംസ്ഥാനത്തെ ഒരു മന്ത്രി പുത്രന് ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ ലഭിച്ചുട്ടുണ്ടെന്ന സൂചനകൾക്ക് പിന്നാലെ അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ. സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സൂചന ലഭിച്ചത്. കമ്മീഷൻ ലഭിച്ചത് മന്ത്രി ഇ പി ജയരാജന്‍റെ മകനാണെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ മന്ത്രി പുത്രന്‍ ആരെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിൽ ഒരു കോടി രൂപ ലൈഫ് മിഷൻ...
ഡൽഹി:നാളെ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ സ്വർണ്ണക്കടത്ത് വിഷയം ഉന്നയിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. കേരളത്തിലെ സ്വർണ്ണക്കടത്ത്, മന്ത്രി കെടി ജലീലിന്‍റെ പ്രോട്ടോക്കോൾ ലംഘനം എന്നിവയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകാനാണ് സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ തീരുമാനം. ബിജെപിയും ഇക്കാര്യം ഉന്നയിക്കാൻ തയ്യാറെടുക്കുകയാണ്.അതിർത്തിയിലെ സംഘർഷം, സാമ്പത്തിക പ്രതിസന്ധി, കൊവിഡ് പ്രതിരോധം എന്നിവയിൽ വിശദ ചർച്ച വേണമെന്ന്സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, ചോദ്യോത്തരവേള ഒഴിവാക്കിയതിലെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.അതിർത്തിയിലെ സംഘർഷത്തിൽ സംഘർഷത്തിൽ പാർലമെൻറിൽ ചർച്ച നടത്താനുള്ള...
ഡൽഹി:ഇന്ത്യൻ പേസർ എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് അവസാനിച്ചു. തിങ്കളാഴ്ച മുതൽ താരത്തിന് വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങാം. ക്രിക്കറ്റിൽ നിന്നുള്ള താരത്തിൻെറ 7 വർഷത്തെ വിലക്കാണ് ഇന്ന് അവസാനിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം നിലവിൽ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിർത്തി വെച്ചിരിക്കുകയാണ്. അതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ താരത്തിന് സാധിക്കില്ല."എനിക്ക് വീണ്ടും കളിക്കാൻ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ഇത് വലിയ ആശ്വസമാണ്. ഇപ്പോഴുള്ള മാനസികാവസ്ഥ മറ്റാർക്കെങ്കിലും മനസ്സിലാവുമെന്ന് തോന്നുന്നില്ല....
ടെഹ്‌റാന്‍:ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ നടപ്പാക്കി. 2018-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. ഇറാനിയൻ മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. 'കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റേയും മാതാപിതാക്കളുടേയും നിര്‍ബന്ധപ്രകാരം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ അഫ്കാരിയെ വധിച്ചു' എന്നാണ് തെക്കന്‍ ഫാര്‍സ് പ്രവിശ്യ നീതിന്യായ വകുപ്പ് മേധാവിയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അഫ്കാരിക്ക് വധശിക്ഷ പ്രഖ്യാപിച്ചത് അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. തെറ്റായ രീതിയില്‍ കുറ്റസമ്മതം നടത്തിപ്പിച്ച്...