25.9 C
Kochi
Wednesday, September 22, 2021

Daily Archives: 16th September 2020

കൊച്ചി:കിഫ്ബിക്കെതിരായി എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നതായി അറിയില്ലെന്ന് സിഇഒ കെ എം എബ്രഹാം. കേരള അടിസ്ഥാന സൗകര്യവികസന നിധി സ്ഥാപനത്തിനെതിരായി അന്വേഷണം നടക്കുന്നുവെന്ന കേന്ദ്രസർക്കാർ വാദത്തിൽ വിശദീകരണം നൽകിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്വേഷണം നടക്കുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നതായും കെ എം എബ്രഹാം അറിയിച്ചു.'മികച്ച ക്രെഡിറ്റ് റേറ്റിംഗുള്ള ബാങ്കായിരുന്നു യെസ് ബാങ്ക്. അവിടെ പണം നിക്ഷേപിച്ചത് റേറ്റിംഗ് ഉള്ള സമയത്തായിരുന്നു. 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചെന്നാണ് പരാതി. ഏഴ് തവണയായി ആകെ 832.21 കോടിയുടെ...
തിരുവനന്തപുരം:കേരളത്തിൽ പുതുതായി 15 ഹോട്ട് സ്‌പോട്ടുകൾ കൂടി. എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), പൂത്രിക (സബ് വാര്‍ഡ് 10), രാമമംഗലം (സബ് വാര്‍ഡ് 8), നോര്‍ത്ത് പറവൂര്‍ (സബ് വാര്‍ഡ് 3), തിരുമാറാടി (സബ് വാര്‍ഡ് 9), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), കുണ്ടറ (സബ് വാര്‍ഡ് 6), മൈനാഗപ്പള്ളി (1, 2), മൈലം (9), തൃശൂര്‍ ജില്ലയിലെ അവിനിശേരി (സബ് വാര്‍ഡ്...
തിരുവനന്തപുരം;സംസ്ഥാനത്ത് ഇന്ന് 3,830 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്ക്. 14 മരണങ്ങളാണ് ഇന്ന് കൊവിഡ്-19...
കണ്ണൂർ :കണ്ണൂരിലെ അഴീക്കൽ തുറമുഖത്ത് പൊളിക്കാനായി കൊണ്ടു വന്ന കപ്പൽ സുപ്രീം കോടതി വിധിക്കനുസരിച്ച് പൊളിക്കാൻ 'സിൽക്ക് 'മാനേജിംഗ് ഡയറയ്ടർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ കളക്ടർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകി.കപ്പലിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പദാർത്ഥങ്ങൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നതായി ആരോപിച്ച് അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.അഴീക്കൽ സീനിയർ പോർട്ട് കൺസർവേറ്റർ കമ്മീഷന്...
കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കെടി റമീസിന് കസ്റ്റംസ് കേസിൽ ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ എൻഐഎയുടെ കേസ് നിലനിൽക്കുന്നതിനാൽ റമീസിന് പുറത്തിറങ്ങാൻ സാധിക്കില്ല. കേസിലെ മുഖ്യപ്രതി ആയിരുന്നിട്ടും റമീസിന്റെ ജാമ്യം കസ്റ്റംസ് കോടതിയിൽ എതിർത്തില്ല. അറസ്റ്റിലായി 61-ാം ദിവസത്തിന് ശേഷമാണ് ജാമ്യം.രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയിൽ കെട്ടിവയ്ക്കണം, എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 മണിയ്ക്കിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, ഏഴ് ദിവസത്തിനകം...
ഡൽഹി:കിഫ്ബിക്കെതിരെ (കേരള അടിസ്ഥാന സൗകര്യവികസന നിധി) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്രസർക്കാർ. 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ പാർലമെന്റിൽ വ്യക്തമാക്കി. കിഫ്‌ബി സിഇഒയ്ക്കെതിരെയും അന്വേഷണം നടക്കുന്നതായി അറിയിച്ചു. എന്നാൽ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.കിഫ്ബിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. 250 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച ഒരു...
ഡൽഹി:തിരുവനന്തപുരം വിമാനന്താവളം വഴി നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബിജെപി എംപി തേജസ്‌വി സൂര്യ പാർലമെന്റിൽ ഉന്നയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലും ക്രമക്കേട് നടന്നതായി അദ്ദേഹം ആരോപിച്ചു. ജനകീയ സമരങ്ങളെ സർക്കാർ അടിച്ചൊതുക്കുകയാണെന്നും സ്ത്രീകളെ ഉൾപ്പടെ അക്രമിക്കുന്നുണ്ടെന്നും തേജസ്‌വി സൂര്യ പറഞ്ഞു. 
തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്ത ശമ്പളം പിഎഫിൽ ലയിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ആറ് ദിവസത്തെ വീതം ശമ്പളം അഞ്ച് മാസമായാണ് ദുരിതാശ്വാസ നിധിയിലേക്ക് എടുത്തത്. ഒമ്പത് ശതമാനം പലിശ നിരക്കിലാണ് പിഎഫിൽ നിക്ഷേപിക്കുന്നത്.എന്നാൽ പിഎഫിൽ നിക്ഷേപിക്കുന്ന തുക ഏപ്രിൽ മാസത്തിന് ശേഷമേ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിൻവലിക്കാൻ കഴിയൂ. 20 വര്‍ഷം വരെ ഉണ്ടായിരുന്ന ശൂന്യ വേതന അവധി അഞ്ച് കൊല്ലമാക്കി ചുരുക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നിലവിൽ അവധിയിൽ തുടരുന്നവര്‍ക്ക് തിരിച്ച് സര്‍വ്വീസിലെത്താൻ...
ഡൽഹി:കഴിഞ്ഞ 6 മാസത്തിനിടെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിയന്ത്രണരേഖ മറികടക്കാന്‍ നിരവധി ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നുവെന്ന റിപ്പോര്‍ട്ടുകളെ ലഘൂകരിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ വിശദീകരണം.കഴിഞ്ഞ ആറ് മാസത്തിനിടെ ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള അതിര്‍ത്തി ലംഘനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ ഇതിനെതിരെ സ്വീകരിച്ചത് എന്ന ബിജെപി എംപിയായ അനില്‍ അഗര്‍വാള്‍ നല്‍കിയ ചോദ്യത്തിനാണ് കേന്ദ്രം മറുപടി...
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെ കുറിച്ച് ആരോപണങ്ങൾ വർധിക്കുന്നതിനിടെ പാര്‍ട്ടിക്ക് മുന്നിൽ പരാതി ഉന്നയിക്കാനൊരുങ്ങി മന്ത്രി ഇപി ജയരാജൻ. മകൻ ജെയ്സന്റെ പേര് കേസിലേക്ക് വലിച്ചിഴച്ചതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ജയരാജനും കുടുംബവും ഉയർത്തുന്ന പരാതി. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷിൽ നിന്നും കമ്മീഷൻ വാങ്ങിയെന്ന ആരോപണം നിലനിൽക്കെ ജെയ്‌സൺ ജയരാജന്റെ സ്വപ്നയ്ക്കൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചത് ബിനീഷ് കൊടിയേരിയാണെന്നാണ് ജയരാജനും കുടുംബവും സംശയിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്വര്‍ണക്കടത്ത്...