25.9 C
Kochi
Tuesday, September 21, 2021

Daily Archives: 23rd September 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ...
ആലപ്പുഴ: തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടെന്ന കേസിൽ കോടതി വെറുതെവിട്ടയാൾ ജാമ്യമെടുക്കാൻ ആളില്ലാതെ 521 ദിവസമായി  ജയിലിൽ കഴിയുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകിയത്. 30 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. 2019 ഏപ്രിൽ 7 ന് ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ  മണ്ണഞ്ചേരി ഈസ്റ്റ് കമ്മിറ്റി ഓഫീസ് കത്തി നശിച്ച കേസ് അന്വേഷിച്ച...
 കോവിഡ് കാലത്ത്‌ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്‍റ്  സമ്മേളനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കോവിഡ് വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ‌ ഡൗണും ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്നായിരുന്നു എംപിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍. എന്നാല്‍ മിക്ക ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടികളോ സ്ഥിതി വിവര കണക്കുകളോ സര്‍ക്കാരിനുണ്ടായിരുന്നില്ല. എത്ര അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ രഹിതരായ ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നില്ല.ലോക് ഡൗണ്‍കാലത്ത് എത്ര അന്തര്‍ സംസ്ഥാന തൊഴിലാളികള്‍...
ഡൽഹി:സുദര്‍ശന്‍ ടിവി പ്രോഗ്രാം കോഡ് ലംഘിച്ചെന്ന് ആരോപിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍. മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന കാരണത്താല്‍ സുദര്‍ശന്‍ ടിവിയുടെ ചാനല്‍ പരിപാടി പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുദര്‍ശന്‍ ടിവിക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് കേന്ദ്രം കോടതിയിൽ നൽകിയത്.സുദര്‍ശന്‍ ടിവി അവതരിപ്പിക്കുന്ന 'ബിന്ദാസ് ബോല്‍' എന്ന പരിപാടിയാണ് സുപ്രീം കോടതി തടഞ്ഞത്. യു പി എസ് സിയിലേക്ക് മുസ്ലീങ്ങള്‍ നുഴഞ്ഞുകയറുകയാണെന്ന് പ്രചരിപ്പിക്കുന്ന വാർത്താപരിപാടിയാണ് സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്തിരുന്നത്. പരിപാടി മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്നും നിങ്ങള്‍ക്ക്...
ഡൽഹി:സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത്‌ താമസിക്കുന്നത് അപകടകരമാണെന്ന് കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി. പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.'പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കെട്ടിപ്പടുക്കുകയും പരിപോഷിക്കുകയും ചെയ്ത ബന്ധങ്ങളുടെ ശൃംഖല മിസ്റ്റര്‍ മോദി നശിപ്പിച്ചു. സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത്‌ താമസിക്കുന്നത് അപകടകരമാണ്,' രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.ഇന്ത്യയുമായുള്ള അടുപ്പം ദുര്‍ബലമാക്കി, ചൈനയോട് കൂടുതല്‍ അടുക്കുന്ന ബംഗ്ലാദേശിന്റെ സമീപനത്തെ കുറിച്ചുള്ള ദി ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം. 
ഡൽഹി: പാർലമെന്റിൽ ഇടതുപക്ഷ അം​ഗങ്ങൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത് ജോസ് കെ മാണിയും. സിപിഎം ,സിപിഐ അംഗങ്ങളാണ് പ്രതിഷേധ ധർണ നടത്തിയത്.അതേസമയം, ഇന്ന് തൊഴിൽ ബില്ലും, ജമ്മു കശ്മീർ ഔദ്യോഗികഭാഷാ ബില്ലും പാസാക്കിയതിന് ശേഷം രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സഭയിൽ നടന്ന ചില സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നടപടികൾ അവസാനിപ്പിച്ചു കൊണ്ട് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. പാർലമെൻറിൻറെ അന്തസ്സ് ഉയർത്തി പിടിക്കാനാണ് അംഗങ്ങൾക്കെതിരെ നടപടി എടുത്തത്. ബഹിഷ്ക്കരണത്തിലൂടെ ബില്ലുകൾ തടുക്കാൻ ആരെയും അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതിഷേധിക്കാൻ...
ഡൽഹി:വായുസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങളിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റായി ചുമതലയേൽക്കാൻ ഒരുങ്ങുകയാണ് ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് ശിവാംഗി സിംഗ്. വാരണാസി സ്വദേശിയായ ശിവാംഗി വനിതാ ഫൈറ്റര്‍ പൈലറ്റുമാരുടെ രണ്ടാം ബാച്ചിലെ അംഗമാണ്. നിലവില്‍ 17 സ്ക്വാഡ്രണ്‍റെ ഭാഗമാകാനായുള്ള പ്രത്യേക പരിശീലനങ്ങളിലാണ് ശിവാംഗി സിംഗ്. 2017 മുതൽ മിഗ് 21 ബൈസണ്‍ വിമാനങ്ങള്‍ പറത്തുന്ന ഫൈറ്റര്‍ പൈലറ്റായ ഇവർ പഠനകാലത്ത് എന്‍സിസിയുടെ 7 യുപി എയര്‍ സ്ക്വാഡ്രണ്‍റെ ഭാഗമായിരുന്നു.2016ൽ എയര്‍ഫോഴ്സ് അക്കാദമിയിലെത്തി പഠനം പൂർത്തിയാക്കിയ ശേഷം വായുസേനയുടെ ഏറ്റവും പഴക്കമേറിയ വിമാനമായ മിഗ് 21 മുതല്‍ ഏറ്റവും...
കോഴിക്കോട്: പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 233 പേർക്ക് രോഗം കണ്ടെത്തിയിരിക്കുന്നത്. പുറത്ത് നിന്നുള്ള കുറച്ച് പേർ ഒഴിച്ചാൽ ബാക്കിയെല്ലാവരും പോർട്ടർമാരും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികളുമാണ്.കോഴിക്കോട് ജില്ലയിൽ കൊവിഡ് പോസിറ്റിവാകുന്നവരുടെ എണ്ണം കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച 545 പേർക്കും, ചൊവ്വാഴ്ച 394 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.  ഇന്ന് പാളയം മാർക്കറ്റിൽ മാത്രം ഇത്രയധികം ആളുകൾക്ക് പോസിറ്റിവായ സ്ഥിതിയ്ക്ക് ജില്ലയിൽ ആകെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം...
ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന മൂന്ന് തൊഴിൽ ബില്ലുകൾ കൂടി രാജ്യസഭാ പാസാക്കിയിരിക്കുകയാണ്. തൊഴില്‍ സമരങ്ങള്‍ നിയന്ത്രിക്കുന്നതിനും, തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞും മൂന്ന് തൊഴിൽ കോഡുകൾ പുതുക്കിക്കൊണ്ടുള്ള ബില്ലുകളാണിത്. 300 പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം തന്നെ തൊഴിലാളികളെ പിരിച്ചുവിടാനും പുതിയ തൊഴിലാളിയെ നിയമിക്കാനും കൂടുതല്‍ സ്വാതന്ത്ര്യമാണ് ഈ ബിൽ നിയമമായാൽ ലഭിക്കുന്നത്. ഇത്തരത്തിൽ തൊഴിലാളികളെ ബാധിക്കുന്ന മൂന്ന് ബില്ലുകളാണ് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്‌കുമാര്‍ ഗാംഗ്‌വര്‍...
ഡൽഹി: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും, സൗദി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സർവീസുകളുണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിർത്തുന്നതെന്ന് സൗദ്യ അറേബ്യ അറിയിച്ചു. ഇന്ത്യയുടെ വന്ദേ ഭാരത് മിഷനെ ഇത് ബാധിക്കും.മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍  രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പാടില്ലയെന്നും സൗദി അറിയിപ്പിൽ...