24 C
Kochi
Tuesday, September 21, 2021

Daily Archives: 14th September 2020

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 2,540 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ഓരോ ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.15 മരണങ്ങളാണ് ഇന്ന്...
ആലപ്പുഴ:വാസയോഗ്യമായ വീടുള്ള അമ്മയുടെ പേരും വാസയോഗ്യമായ  വീടില്ലാത്ത തന്റെ പേരും ഒരേ റേഷൻ കാർഡിലായതിനാൽ ലൈഫ് മിഷൻ പദ്ധതി വഴി വീട് നിഷേധിച്ചതായി പരാതി. പട്ടോളിമാർക്കറ്റ് പുതിയവിള സ്വദേശിനി രാജിമോളാണ് പരാതിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഒരേ റേഷൻ കാർഡിലാണ് പേരുണ്ടായിരുന്നതെങ്കിലും അമ്മയും മകളും രണ്ടിടത്താണ് താമസം. പിന്നീട് അമ്മയുടെ പേര് പരാതിക്കാരിയുടെ റേഷൻ കാർഡിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. എന്നിട്ടും ലൈഫ് പദ്ധതിതിയുടെ ഗുണഭോക്ത്യ പട്ടികയിൽ പേര് വരാത്ത സാഹചര്യത്തിലാണ് രാജിമോൾ പരാതി നൽകിയത്.പരാതിക്കാരിക്ക്...
ഡൽഹി  കലാപത്തിന് പിന്നിലെ ഗൂഢാലോചന, ജെഎൻയു വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. ഇത്തരം വാർത്തകളൊന്നും നമുക്ക് ഇപ്പോൾ പുത്തരിയല്ല. കാരണം, കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ വിമർശനമുയർത്തുന്ന, ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ ശബ്ദമുയർത്തുന്ന, രാജ്യത്തിൻറെ അഖണ്ഡതയ്ക്കും മതനിരപേക്ഷതയ്ക്കും വേണ്ടി പ്രവർത്തിക്കുന്നവർക്ക് ഈ ഇടയായി കിട്ടുന്ന പൊൻപതക്കമാണ് യുഎപിഎ അഥവാ രാജ്യദ്രോഹക്കുറ്റം. രാജ്യമെമ്പാടും കേന്ദ്രത്തിന്റെ പൗരത്വ നിയമഭേതഗതിയ്‌ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ ബാക്കി പത്രമായിരുന്നു ഫെബ്രുവരി 23ന് വടക്ക് കിഴക്കൻ...
ന്യൂഡെല്‍ഹി: കോവിഡ്‌ 19നെ തുടര്‍ന്ന്‌ പ്രഖ്യാപിച്ച ലോക്‌ ഡൗണിന്റെ കാലത്ത്‌ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു എന്നതിന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍ നഷ്ടപ്പെട്ടവരുടെയും കണക്കുകളില്ല. തൊഴിലാളികള്‍ക്ക്‌ സംസ്ഥാനങ്ങള്‍ സൗജന്യ റേഷന്‍ നല്‍കിയത്‌ സംബന്ധിച്ചും വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ലെന്ന്‌ കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്‌ കുമാര്‍ ഗാങ്‌വാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.അപ്രതീക്ഷിത ലോക്‌ഡൗണിനെ തുടര്‍ന്ന്‌ കാല്‍നടയായി ആയിരക്കണക്കിനാളുകളാണ്‌ നാട്ടിലേക്ക്‌ പോയത്‌. അപകടത്തില്‍ പെട്ടും നടന്ന് തളര്‍ന്നും ഭക്ഷണം ലഭിക്കാതെയും നിരവധി പേര്‍...
ഡൽഹി:രാജ്യത്തെ കൊവിഡ് വ്യാപനം തടയുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് കോൺ​ഗ്രസ് നേതാവ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തി.  ജനങ്ങൾ സ്വന്തം ജീവിതം രക്ഷിക്കാൻ നോക്കൂ. പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ്. ഒരു വ്യക്തിയുടെ ഈ​ഗോയുടെ ഫലമായിരുന്നു കൃത്യമായ ആസൂത്രണമില്ലാത്ത ലോക്ക് ഡൗൺ പ്രഖ്യാപനംമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യം മുഴുവൻ കൊവിഡ് പടർന്നു പിടിക്കാൻ കാരണമായത് അതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.'ആത്മനിർഭർ' എന്നുകൊണ്ട് മോദി സർക്കാർ ഉദ്ദേശിക്കുന്നത് ജനങ്ങൾ തന്നെ സ്വാശ്രയരാകുക എന്നതാണെന്നും രാഹുൽ...
ഡൽഹി: യു എ പി എ കുറ്റം ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത മുൻ ജെ എൻ യു വിദ്യാർത്ഥി ഉമർ ഖാലിദിനെ കോടതിയിൽ ഹാജരാക്കി. അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് വീഡിയോ കോൺഫെറെൻസിങ് വഴി ഉമർ ഖാലിദിനെ കർക്കർദൂർ കോടതിയിൽ ഹാജരാക്കിയത്. ഉമർ ഖാലിദിനെ 10 ദിവസം കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചാണ് ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെ ഇന്നലെ പോലീസ്...
കൊച്ചി:പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ.അനിത എന്നിവരാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. കേസ് ബുധനാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. കോഴിക്കോട് കോടതിയിൽ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിത അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്.കടുത്ത ഉപാധികളോടെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അലനും താഹയും ജയിൽ മോചിതരായത്. കൊച്ചി എൻഐഎ കോടതിയുടെ ഈ നീക്കത്തിനെതിരെയാണ് അന്വേഷണ...
ന്യൂഡെല്‍ഹി: ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്‌ അനുവദിക്കാന്‍ കഴിയില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. നമ്മുടെ സംസ്‌കാരവും നിയമവും സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന്‌ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡെല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. 1956ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരേ ലിംഗത്തില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയത്‌.ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹം ഭര്‍ത്താവും ഭാര്യയും തമ്മിലാണ്‌. ഈ...
തിരുവനന്തപുരം:സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ 40 സുരക്ഷാ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ എൻഐഎ പരിശോധിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന സെക്രട്ടേറിയറ്റ് പ്രധാന മന്ദിരത്തിലെയും കന്റോൺമെന്റ് ഗേറ്റ് ഭാഗത്തെയും ക്യാമറകളിലെ ദൃശ്യങ്ങളാകും പരിശോധിക്കുക. ഈ ഭാഗങ്ങളിൽനിന്നുള്ള 40 ക്യാമറ ദൃശ്യങ്ങൾ എൻഐഎ പകര്‍ത്തി തുടങ്ങാന്‍ പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ പകർത്താൻ ഒരു മാസത്തിലധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പോലെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ പി ജയരാജന്റേയും, കെടി ജലീലിന്റേയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജന്‍സികളെ വിളിച്ച് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും മന്ത്രിയേയും ചോദ്യം ചെയ്തപ്പോള്‍ ഇ.ഡിക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നു. മന്ത്രി പുത്രനിലേക്ക് അന്വേഷണം എത്തിയപ്പോഴും ഇ.ഡി രാഷ്ട്രീയം കളിക്കുകയാണെന്നാണ് മുഖ്യമന്ത്രി...