25 C
Kochi
Wednesday, September 22, 2021

Daily Archives: 27th September 2020

തിരുവനന്തപുരം:കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത്‌ ഇന്ന് 7445 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍...
തിരുവനന്തപുരം:യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇത്തരത്തിൽ പ്രതികരിക്കേണ്ടി വരുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ  വ്യക്തമാക്കി. ഇത് സ്വാഭാവിക പ്രതികരണമാണെന്നും അവര്‍ പറയുന്നു. സൈബർ നിയമത്തിൽ പരിമിതികളുണ്ടെന്നും, ഇത്  മറികടക്കാൻ ഭേഗഗതി വരുത്തണമെന്നും  എം സി ജോസഫൈൻ ആവശ്യപ്പെട്ടു.അതേസമയം, ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് സിനിമ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും...
തിരുവനന്തപുരം:യുട്യൂബ് ചാനലുകൾക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം കൈയ്യേറ്റം ചെയ്ത സംഭവത്തെ പിന്തുണച്ചാണ് റഹീമിന്‍റെ വിമര്‍ശനം. ആരെയും വ്യക്തിഹത്യ നടത്താൻ കഴിയുന്ന സൈബർ ക്വട്ടേഷൻ സംഘമായി യുട്യൂബ് ചാനലുകൾ പലതും മാറിയിരിക്കുന്നു. സ്ത്രീ വിരുദ്ധമായ വഷളൻ ചാനലുകൾ ഇന്ന് അധികമാണ്. അക്ഷരാർത്ഥത്തിൽ മാഫിയാവൽകരിക്കപ്പെട്ടിരിക്കുന്ന യൂട്യൂബ് ചാനൽ വ്യവസായത്തിന് അടിയന്തിരമായി...
കൊല്‍ക്കത്ത:ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ ആവേശം ഇരട്ടിയാക്കിക്കൊണ്ട് മോഹൻ ബഗാന് പിന്നാലെ കൊൽക്കത്ത ക്ലബ്ബ് ഈസ്റ്റ് ബംഗാളും ഇത്തവണയെത്തുന്നു. ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഇക്കാര്യമറിയിച്ചിരിക്കുന്നത്. ഐഎസ്എല്ലിന്റെ ഭാഗമാകുന്ന 11-ാമത്തെ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ. ഈ വർഷം നവംബറിൽ ആരംഭിക്കുന്ന ഐഎസ്എല്ലിന്റെ ഏഴാം സീസണിൽ ഈസ്റ്റ് ബംഗാൾ കളിക്കും. ക്ലബ്ബിനെ ഈ വർഷമാദ്യം ശ്രീ സിമന്റ്സ് ഏറ്റെടുത്തിരുന്നു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിലെ മൂന്നു സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.  മറ്റൊരു കൊല്‍ക്കത്തന്‍...
തിരുവനന്തപുരം:യൂട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചയാളെ മര്‍ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും പിന്തുണയ്ക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. അവര്‍ അതിനായി തെരഞ്ഞെടുത്ത മാര്‍ഗത്തെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിജയ് പി.നായരുടേത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തിയെന്നും ആരോഗ്യമന്തി പറഞ്ഞു.അതേസമയം, യൂട്യൂബില്‍ അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്ത വിജയ് പി.നായര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസും മ്യൂസിയം പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീ...
ന്യൂഡല്‍ഹി:രാജ്യത്തുടനീളം കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ കര്‍ഷകരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയംപര്യാപ്ത ഭാരതം കെട്ടിപ്പടുക്കുന്നതിൽ കര്‍ഷകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിൽ പറഞ്ഞു. അതേസമയം, രാജ്യത്ത് കടുത്ത പ്രതിഷേധത്തിന് വഴിതെളിച്ച കാർഷിക ബില്ലിനെ  കുറിച്ചും പ്രധാനമന്ത്രി പരിപാടിയില്‍ പ്രതിപാദിച്ചു.ഇന്ത്യയിലെ കർഷകരെ ശക്തിപ്പെടുത്താനാണ് കാർഷിക ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെവിടെയും അവരുടെ കൃഷി ഉൽപ്പന്നങ്ങൾ വിൽക്കാനാകുമെന്നും അവരുടെ ഇഷ്ടാനുസരണം ഏത് വിളകൾ വേണമെങ്കിലും...
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ രോഗവ്യാപനം തുടരും. സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്നും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.മറ്റ് സംസ്ഥാനങ്ങളെക്കാള്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത കേരളത്തിലുണ്ട്. മരണനിരക്ക് ഉയരാനുള്ള ജീവിതശൈലി രോഗങ്ങളും ഇവിടെ കൂടുതലാണ്. കൈവിട്ടുപോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. സമരങ്ങള്‍ കൂടിയതോടെ കേസുകളുടെ എണ്ണവും കൂടി. പല രാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടൽ നടപ്പാക്കേണ്ട സാഹചര്യത്തിലാണ്. വീണ്ടും പൂർണ്ണ അടച്ചു പൂട്ടൽ...
യൂട്യൂബിലൂടെ സ്ത്രീകളെ അടച്ചാക്ഷേപിച്ച വിജയ് പി. നായരെ കെെയ്യേറ്റം ചെയ്ത സംഭവത്തില്‍ മകളെ അഭിനന്ദിച്ച് ഉഷാകുമാരി അറയ്ക്കല്‍. ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ താൻ അഭിമാനിക്കുന്നുവെന്ന് ഉഷാകുമാരി ഫെയ്സ്ബുക്കില്‍ കുറിച്ചു.'സ്ത്രീത്വത്തെ അടച്ചാക്ഷേപിച്ച ആ വൃത്തികെട്ട നായയുടെ കരണത്തടിക്കാനുള്ള ആർജ്ജവം . ശ്രീലക്ഷ്മിയെ പോലെ, ദിയാ സനയെ പോലെ യുള്ള പുതിയ തലമുറ ഇവിടെ ഉണ്ടായേ തീരു. അതിന് അവർക്ക്‌വേണ്ടത് കുടുംബത്തിൽ നിന്നുള്ള നല്ല സപ്പോട്ടാണ്. കേരളത്തിലെ സ്ത്രീ സമൂഹം ഒന്നടങ്കം അഭിമാനിക്കുന്നു നിങ്ങളെ...
തിരുവനന്തപുരം:കോണ്‍ഗ്രസ് എംപി ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചു. ദേശീയ നേതൃത്വത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തൻ്റെ സ്ഥാനം കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. അത് കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് തന്നെ ദേശീയ നേതൃത്വത്തിന് കത്ത് നൽകുമെന്നും ബെന്നി ബെഹനാന്‍ പ്രതികരിച്ചു.യുഡിഎഫ് കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട്‌ മാധ്യമ വാർത്തകൾ വേദനിപ്പിച്ചു. ഒരു ദേശീയ പാക്കേജിൻ്റെ അടിസ്ഥാനത്തിലാണ് താൻ കൺവീനറായത്. അത്...
തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ പേരിൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരം തേടി റജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കി. 4 ജില്ലകളിൽ ബിനീഷിനു വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം.ഇഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ 315 റജിസ്ട്രേഷൻ ഓഫിസുകളിൽ നിന്നും റജിസ്ട്രേഷൻ ഐജി വിവരം തേടി. പരിശോധനയ്ക്കു ശേഷം ജില്ലാ ഓഫിസുകളിൽ നിന്നു നേരിട്ട് റിപ്പോര്‍ട്ട്  ഇഡിക്ക് അടുത്തയാഴ്ച കെെമാറും. ഇതിനിടെ സ്വത്ത് വിവിരങ്ങള്‍ വെളിപ്പെടുത്താനുള്ള...