25 C
Kochi
Wednesday, September 22, 2021

Daily Archives: 17th September 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് നാലായിരം കടന്ന് കോവിഡ് രോഗികൾ. 4,351 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ല തിരിച്ച് രോഗം ബാധിച്ചവരുടെ കണക്ക്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57...
മുംബെെ:കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ഊര്‍മിള മണ്ഡോത്കറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട് രംഗത്ത്. ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്റ്റ് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ലെന്നും കങ്കണ പറഞ്ഞു.''ഊര്‍മിള മണ്ഡോത്കര്‍ ഒരു അഭിമുഖത്തില്‍ തന്നെ അവഹേളിക്കുന്നതായി താന്‍ കണ്ടു. അവര്‍ എന്നെക്കുറിച്ച് സംസാരിച്ച രീതി വളരെ മോശമാണ്. എന്‍റെ പോരാട്ടങ്ങളെ മോശമായ രീതിയില്‍ പരഹസിച്ചു. ടിക്കറ്റിനായി ബിജെപിയെ പ്രീണിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നു...
 ഡല്‍ഹി കലാപ കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപകത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത 15 പേര്‍ പ്രതികള്‍. എന്നാല്‍ കലാപത്തിന് പ്രേരണ നല്‍കുന്ന പ്രസംഗങ്ങള്‍ നടത്തിയ മൂന്ന് ബിജെപി നേതാക്കളെക്കുറിച്ച് ഒരു പരാമര്‍ശവും കുറ്റപത്രത്തിലില്ല. ബിജെപി നേതാക്കളെ പ്രതി ചേര്‍ക്കാതെ രക്ഷിക്കുന്നതിനെതിരെ മുന്‍ പൊലീസ് മേധാവിയായ ജൂലിയോ റിബൈറോയും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നു.53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്ത കേസില്‍ 17500 പേജ്...
പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാൾ ആഘോഷ ദിനത്തില്‍ ട്രെന്‍ഡിംഗ് ആയ ഒരു  ഹാഷ്ടാഗാണ് #NationalUnemploymentDay. പത്ത് ലക്ഷത്തിലധികം ട്വീറ്റുകളാണ് ദേശീയ തൊഴിലില്ലായ്മ ദിനത്തിൽ ട്വിറ്റർ കീഴടക്കിയത്. രാജ്യത്ത് തൊഴിലില്ലായ്മ ക്രമാതീതമായി വർദ്ധിക്കുന്നതിൽ രാജ്യത്തെ യുവാക്കള്‍ക്കുള്ള ആശങ്കയാണ് തൊഴിലില്ലായ്മ ദിനത്തില്‍ പ്രകടിപ്പിക്കപ്പെട്ടത്. രാജ്യത്തെ ഓരോ പൗരനും സ്ഥിരം തൊഴിലെന്ന വാഗ്‌ദാനവുമായാണ് 2014ല്‍ മോദി സർക്കാർ അധികാരത്തിലേറുന്നത്. വർഷംതോറും രണ്ട് കോടിയിലധികം തൊഴിൽ സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, അധികാരത്തിലേറി ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ രാജ്യം...
കോട്ടയം:മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി കേരള നിയമസഭയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾ ആരംഭിച്ചു. 'സുകൃതം സുവർണ്ണം' എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി ഉത്‌ഘാടനം ചെയ്തത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്.കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മകൾ മറിയ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ, ചെറുമകൻ...
തിരുവനന്തപുരം:മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ തൃത്താല എംഎല്‍എ വിടി ബല്‍റാമിനെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎൽഎയേയും പ്രവർത്തകരേയും അതിക്രൂരമായി മർദ്ദിച്ച സംഭവം പ്രാകൃതമാണെന്നും ഇതിനു പൊലീസ് മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. പ്രതിഷേ‌ധത്തെ ചോരയിൽ മുക്കാമെന്നു കരുതണ്ടെന്നും അതിക്രമം നടത്തുന്ന പോലീസ് നാളെ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാവ്യാപകമായി...
കൊച്ചി:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തിയ മന്ത്രി കെ ടി ജലീലിൽ പുറത്തിറങ്ങി. നീണ്ട എട്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹം പുറത്ത് വരുന്നത്. രാവിലെ 6 മണിക്ക് സുഹൃത്തും മുൻ സിപിഎം എംഎൽഎയുമായ എ എം യൂസഫിന്റെ വാഹനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയത്. രാത്രി തന്നെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സ്വന്തം ഔദ്യോഗികവാഹനത്തിൽ അദ്ദേഹം പുറപ്പെട്ടിരുന്നു.അതേസമയം കെ ടി ജലീൽ തിരുവനന്തപുരത്തേക്ക് മടങ്ങിയതായാണ് വിവരം. കളമശ്ശേരി ഗസ്റ്റ് ഹൗസിൽ...
കൊച്ചി:സ്വര്‍ണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിന് പുറമെ തനിക്കും പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണത്തെ തള്ളി കടകംപള്ളി സുരേന്ദ്രൻ. ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളം വിടും മുമ്പ് സ്വപ്‍ന കടകംപള്ളിയുടെ ഓഫീസിൽ വന്നോ എന്ന് പരിശോധിക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ ഇന്ന് ആവശ്യപ്പെട്ടിരുന്നു. കെ ടി ജലീൽ കൂടാതെ മറ്റൊരു മന്ത്രിക്കും സ്വപ്നയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നെങ്കിലും പേര് പരാമർശിച്ചിരുന്നില്ല.
കണ്ണൂര്‍:കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ജില്ലയില്‍ നടന്ന പ്രതിഷേധ സമരങ്ങളെ നേരിട്ട ടൗൺ സ്റ്റേഷനിലെ പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മയ്യിൽ സ്വദേശിയാണ് ഇദ്ദേഹം. ഇതേ തുടര്‍ന്ന് സ്റ്റേഷനിനെ നിരവധി പൊലീസുകാർ നിരീക്ഷണത്തിൽ പോയി. സ്റ്റേഷൻ അണുവിമുക്തമാക്കുകയുംചെയ്തു.അതേസമയം, മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ...
കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സിബിഐ ഓഫീസിൽ ഉച്ചയോടെയാണ് സ്റ്റീഫൻ ചോദ്യംചെയ്യലിനായി ഹാജരായത്. ബാലഭാസ്ക്കറിന്‍റെ മരണത്തിന് പിന്നാലെ അടുത്ത സുഹൃത്തുകൂടിയായ സ്റ്റീഫൻ ദേവസിക്കെതിരായി ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ ചോദ്യം ചെയ്യുന്നത്. ബാലഭാസ്ക്കറുമായുള്ള സാമ്പത്തിക ഇടപാടുകളും അത് സംബന്ധിച്ച വിവരങ്ങളുമാണ് സ്റ്റീഫൻ ദേവസ്യയിൽ നിന്ന് സിബിഐ ചോദിച്ച് അറിയുന്നത്.ബാലഭാസ്ക്കറിന്‍റേത് അപകടമരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കേസിൽ നാലുപേരുടെ നുണപരിശോധന ഉടൻ നടത്തും. ബാലഭാസ്ക്കറിൻറെ സുഹൃത്തുക്കളും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായ വിഷ്ണുസോമസുന്ദരം, പ്രകാശ് തമ്പി, അപകടസമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുൻ,...