25 C
Kochi
Wednesday, September 22, 2021

Daily Archives: 24th September 2020

തിരുവനന്തപുരം:സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ നാലു മാസത്തേക്ക്‌ കൂടി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഭക്ഷ്യക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം കുറിക്കാനായെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷ്യക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ പരിപാടിയില്‍ വാഗ്ദാനം നല്‍കിയിരുന്നു.88,42,000 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക. കോവിഡ്...
ഡൽഹി:ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അടുത്ത വര്‍ഷം ജനുവരി 16 മുതല്‍ 24 വരെയാകും ചലച്ചിത്രോത്സവം നടക്കുക. നവംബര്‍ 20 മുതല്‍ 28വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചര്‍ച്ച ചെയ്‍ത ശേഷമാണ് ചലച്ചിത്രോത്സവം മാറ്റാൻ തീരുമാനിച്ചതെന്ന് പ്രകാശ് ജാവദേകര്‍ വ്യക്തമാക്കി. രാജ്യാന്തര ചലചിത്രോത്സവത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും കൊവിഡ് പ്രോട്ടോകോളും അനുസരിച്ചാണ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന.  6324 പേര്‍ക്ക്  കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി...
തൊടുപുഴ:   അദ്ധ്യാപകർ ക്ലാസിലിരുന്ന് ഉറങ്ങുന്നതും കുട്ടികൾക്ക് ഉപകാരമില്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്നതും തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മൂന്നാർ വാഗുവര സർക്കാർ ഹൈസ്കൂളിലെ അദ്ധ്യാപകർ കൃത്യമായി ക്ലാസിലെത്തുന്നുണ്ടെന്നും ക്ലാസുകൾ എടുക്കുന്നുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉറപ്പാക്കണമെന്നും അത് ലംഘിക്കുന്നവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നും  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക്  നിർദ്ദേശം നൽകി.അദ്ധ്യാപകര്‍ക്കെതിരെ വാഗുവര സ്വദേശിനി കാളിയമ്മാൾ സമർപ്പിച്ച പരാതിയിലാണ് നടപടി. പൊതു വിദ്യാഭ്യാസ ഡയറക്ടർ മാതൃകാപരമായ...
 മലയാളത്തി​ന്റെ മഹാനടൻ തിലകൻ ഓർമയായിട്ട്​ ഇന്നേക്ക്  എട്ടു വർഷം. ഒരിക്കലും മറക്കാനാകാത്ത  വേഷങ്ങൾ പകർന്നാടിയ  മഹാ പ്രതിഭയാണ് തിലകൻ .ആ മഹാനടനെ മലയാള നാട്​  ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല.നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും സിനിമയ്ക്കകത്തും പുറത്തും ഒറ്റയാൻ പോരാട്ടം നടത്തിയ അതുല്ല്യ പ്രതിഭ.മക്കളായ ​ഷമ്മി തിലകനും...
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയെക്കുറിച്ചുള്ള സങ്കല്പം മാറുകയാണ്. 2014 തൊട്ടുള്ള കാലയളവില്‍ ഭരണചക്രം തിരിയുന്നത് ജനാധിപത്യത്തിന്റെ വിപരീത ദിശയിലാണ്. കഴിഞ്ഞ ദിവസം അവസാനിച്ച പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ അരങ്ങേറിയ സംഭവങ്ങള്‍ അതിന് അടിവരയിടുന്നതാണ്. നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തെ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെയോ ജന പ്രാതിനിധ്യത്തിന്റെയോ പ്രതിഫലനമാണ് എന്ന് പറയാന്‍ കഴിയുമോ?  ഇക്കാലയളവില്‍ എത്ര ബില്ലുകളാണ് പ്രതിപക്ഷത്തിന്റെയും പൊതുജനങ്ങളുടെയും ഹിതം കൂടി പരിശോധിച്ച് പാസ്സാക്കിയിട്ടുള്ളത്?ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ബിൽ തുടങ്ങി പൗരത്വ ഭേദഗതി ബില്ലും,...
മുംബെെ:ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും വിഖ്യാത കമന്‍റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഐപിഎൽ 13-ാം സീസണിൽ സ്റ്റാർ സ്‌പോർട്‌സിന്റെ കമന്‍റേറ്ററായി മുംബൈയിൽ എത്തിയ ഡീൻ ജോൺസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മുംബൈയിലെ ഹോട്ടലിൽവച്ചായിരുന്നു മരണം. ഡീൻ ജോൺസിന്റെ വേർപാട് വേദനാജനകമാണെന്ന് സ്റ്റാർ സ്‌പോർട്‌സ് ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.ഓസ്ട്രേലിയക്കായി 52 ടെസ്റ്റ് മത്സരങ്ങളും 164 ഏകദിനത്തിലും ഡീന്‍ ജോണ്‍സ് കളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ 3,631 റൺസും 11 സെഞ്ചുറികളും നേടിയിട്ടുണ്ട്....
മുംബൈ:നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍ എന്നിവർ ചോദ്യംചെയ്യലിനായി നാളെ മുംബൈ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മുൻപിൽ ഹാജരാകും. കേസില്‍ റിയ ചക്രവര്‍ത്തി പിടിയിലായതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇത് കൂടാതെ ദീപിക പദുക്കോണും ശ്രദ്ധ കപൂറും ഹാഷിഷ് പോലെയുള്ള ലഹരിമരുന്നുകള്‍ ചോദിച്ച് ചാറ്റിങ് നടത്തിയതായും റിപോർട്ടുകൾ വന്നിരുന്നു.ഫാഷന്‍ ഡിസൈനര്‍ സിമോണെ ഖംബാട്ട, സുശാന്തിന്റെ മാനേജര്‍ ശ്രുതി മോദി,...
തിരുവനന്തപുരം:സി-ആപ്റ്റ് വാഹനത്തിലെ ജിപിഎസിന് തകരാര്‍ പറ്റിയിട്ടില്ലെന്ന് കെല്‍ട്രോണിലെ വിദഗ്ധര്‍. മലപ്പുറത്തേക്ക് പോയ വാഹനത്തിലെ ജിപിഎസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിയത് ബോധപൂര്‍വ്വമാണെന്നാണ് നിഗമനം. ഇതോടെ ജിപിഎസ്സില്‍ അട്ടിമറി നടന്നെന്ന സംശയം ബലപ്പെടുകയാണ്. സിആപ്റ്റില്‍ നിന്ന് മലപ്പുറത്തേക്ക് വാഹനം പുറപ്പെടുമ്പോള്‍ തന്നെ ജിപിഎസ് കണക്ഷന്‍ വിച്ഛദിച്ചതാകാം എന്നാണ് വിലയിരുത്തല്‍. തെളിവുകള്‍ക്കായി എന്‍ഐഎ കെല്‍ട്രോണിനെ സമീപിക്കും.സി-ആപ്റ്റ് വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ചത് കെല്‍ട്രോണ്‍ ആണ്. സി-ആപ്റ്റില്‍ നിന്ന് മലപ്പുറത്തേക്ക് മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയതില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോയെന്നാണ് എന്‍ഐഎ...
ശ്രീനഗർ:ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടി ജമ്മു കശ്മീര്‍ ജനത അംഗീകരിച്ചുവെന്ന ബിജെപിയുടെ അവകാശവാദം അസംബന്ധമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. കശ്മീര്‍ ജനതയെ രണ്ടാം തരം പൗരന്മാരായ അടിമകളായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങള്‍ ചൈനീസ് ഭരണം ആഗ്രഹിക്കുന്നുവെന്നും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനായ ഫാറൂഖ് അബ്ദുള്ള പരാമർശിച്ചു. ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.കശ്മീരിലെ തെരുവുകളില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചാല്‍ ആളുകള്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനെ ഇന്ത്യയുമായി...