24 C
Kochi
Tuesday, September 21, 2021

Daily Archives: 8th September 2020

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് രമേശ് ചെന്നിത്തല വങ്കത്തരം പ്രസ്താവിക്കരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ. പ്രതിപക്ഷ നേതാവ് പത്രപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞ ഉത്തരം ആരോഗ്യവകുപ്പു മന്ത്രിയെയും കേരളത്തിലെ സ്ത്രീ സമൂഹത്തെയും പരോക്ഷമായി അവഹേളിക്കുന്നതാണ്. സ്ത്രീയ്ക്കു നേരെ പ്രവൃത്തിയിലും പ്രസ്താവനയിലും, ഏത് പദവിയിലുള്ള ആളായാലും ആർക്കും എന്തും ആകാമെന്ന ധാർഷ്ട്യമാണ് ചെന്നിത്തലയുടെ മറുപടിയെന്ന് എം സി ജോസഫൈൻ പറഞ്ഞു.സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ...
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1748 പേര്‍ക്കെതിരെ കേസെടുത്തു. 697 പേരാണ് ഇന്ന് അറസ്റ്റിലായത്. 80 വാഹനങ്ങളും പിടിച്ചെടുത്തു. ഇത് കൂടാതെ ക്വാറന്‍റൈന്‍ ലംഘിച്ചതിന് 5 കേസുകളും രജിസ്റ്റര്‍ ചെയ്തു. മാസ്ക് ധരിക്കാത്ത 6894 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.ജില്ല തിരിച്ച് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തിൽ ചുവടെ.തിരുവനന്തപുരം സിറ്റി - 208, 15,8 തിരുവനന്തപുരം റൂറല്‍ - 266, 164, 8 കൊല്ലം സിറ്റി...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം...
തിരുവനന്തപുരം:ഹോമിയോ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശെെലജ. അശാസ്ത്രീയമായത് ചെയ്യാന്‍ ഒരിക്കലും പ്രേരിപ്പിക്കില്ലെന്നും മന്ത്രി പറ‍ഞ്ഞു.  പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന  മരുന്നുകള്‍ ഹോമിയോ ആയുർവേദത്തില്‍ ഉണ്ടെന്നാണ് പഠനത്തെ ഉദ്ധരിച്ച് വ്യക്തമാക്കിയത്. പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കില്‍ അത് നല്‍കിക്കൊള്ളാനാണ് പറഞ്ഞതെന്നും അല്ലാതെ കൊവിഡ് ചികിത്സിക്കാനല്ല പറഞ്ഞതെന്നും  മന്ത്രി വ്യക്തമാക്കി. കൊവിഡ് ചികിത്സയ്ക്ക് ആശ്രയിച്ചത് അലോപ്പതി മേഖലയെ തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് രോഗം...
തിരുവനന്തപുരം: ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോ. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളതെന്നും സപ്ലൈകോ വ്യക്തമാക്കി.വിവിധ ഡിപ്പോകളിൽ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറൻസ് ഓഫീസർമാർ ലാബിൽ പരിശോധനക്കയച്ച 14 സാമ്പിളിൽ മൂന്നെണ്ണത്തിന്റെ ഫലം വന്നതിൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുളള രാസവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഇന്ത്യൻ സ്റ്റാൻഡേർഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളത്.
തിരുവനന്തപുരം:സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വിവാദത്തില്‍. ഡിവെെഎഫ്ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാനാവൂ എന്ന് എഴുതി വെച്ചിട്ടുണ്ടെയെന്ന ചെന്നിത്തലയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. രമേശ് ചെന്നിത്തല പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെകെ ശെെലജ ആവശ്യപ്പെട്ടു. അതേസമയം, തന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല തന്നെ രംഗത്തുവന്നു.
ഗുണ്ടൂർ:പ്രശസ്‌ത തെലുങ്ക് ചലച്ചിത്ര നടന്‍ ജയ പ്രകാശ് റെഡ്ഡി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള വസതിയിലായിരുന്നു അന്ത്യം. കോമഡി റോളുകളിലൂടെയാണ് ജയ പ്രകാശ് റെഡ്ഡി ശ്രദ്ധ നേടിയത്. ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രം 'സാരിലേരു നീക്കെവരു'വിലാണ് അവസാനമായി അഭിനയിച്ചത്.ജയ പ്രകാശ് റെഡിയുടെ നിര്യാണത്തില്‍ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. തെലുങ്ക് സിനിമയിലെ മികച്ച അഭിനയതാക്കളില്‍ ഒരാളാണ് ജയ...
സംഘടനയിൽ നിന്നുള്ള സംവിധായിക വിധു വിൻസെന്റിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചെന്ന് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. സംഘടനയുടെ ഔപചാരികത എന്ന നിലയ്ക്ക് 30 ദിവസത്തെ നോട്ടീസ് കാലാവധിക്കു ശേഷം, ഓഗസ്റ്റ് എട്ടിന് കൂടിയ മാനേജിംഗ് കമ്മിറ്റി വിധുവിന്‍റെ രാജി സ്വീകരിച്ചതായും സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ ബ്ലോഗിൽ വ്യക്തമാക്കുന്നു. സംഘടന വിടാനുള്ള സംവിധായിക വിധു വിന്‍സെന്‍റിന്‍റെ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ഡബ്ള്യുസിസി പറഞ്ഞു. വിധുവിനെ അഭിസംബോധന ചെയ്തുകൊണ്ട് സുദീർഘമായ ഒരു കത്തും ഡബ്ള്യുസിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഡബ്ള്യുസിസി പ്രസിദ്ധീകരിച്ച കത്തിന്റെ...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി , അർജുൻ, സോബി എന്നിവരുടെ നുണ പരിശോധന നടത്തും. ഇതിനായി നാളെ തിരുവനന്തപുരം സിബിഐ കോടതിയിൽ അപേക്ഷ നൽകും.ബാലഭാസ്കർ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വർണക്കടത്ത് തുടങ്ങിയതായാണ് അന്വേഷണ സംഘത്തിന്‍റെ സംശയം.വിഷ്ണു സോമസുന്ദരം നിരവധി പ്രാവശ്യം ദുബായ് സന്ദർശിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.ദുബായിൽ തുടങ്ങിയ ബിസിനസിൽ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും 50ലക്ഷം രൂപ ബാലഭാസ്കർ കടമായി തന്നിരുന്നുവെന്നുമാണ് വിഷ്ണുവിൻ്റെ മൊഴി.ബാലഭാസ്കറിൻ്റെ അപകട മരണത്തിന് പിന്നിൽ...
പട്ന:ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ചോദ്യം ഉയരാതിരിക്കാന്‍ സുശാന്ത് സിംഗിന്‍റെ മരണത്തെ ഉപയോഗിക്കുകയാണ് ബിജെപി. നിലവാരം കുറഞ്ഞ രാഷ്ട്രീയമാണ് ഇതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു.തൊഴിലില്ലായ്മയും പ്രളയക്കെടുതിയുമെല്ലാം ബിഹാറിനെ അലട്ടുമ്പോള്‍ സുശാന്തിന്‍റെ മരണം രാഷ്ട്രീയവല്‍ക്കരിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ്സ് പറയുന്നു. സുശാന്തിന്‍റെ മരണത്തില്‍...