25.9 C
Kochi
Tuesday, September 21, 2021

Daily Archives: 28th September 2020

ന്യൂഡൽഹി:   മധ്യപ്രദേശിലെ ഒരു പോലീസുകാരൻ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ മധ്യപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രോസിക്യൂഷൻ) പുരുഷോത്തം ശർമ്മ ഭാര്യയെ മർദ്ദിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.പുരുഷോത്തം ശർമ്മയുടെ ഭാര്യ അദ്ദേഹത്തിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്നാണ് സംഭവം.https://twitter.com/lavina_adwani17/status/1310502618913931265?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1310502618913931265%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.indiatoday.in%2Findia%2Fstory%2Fmadhya-pradesh-dgp-purushottam-sharma-wife-viral-video-cctv-love-affair-caught-1726273-2020-09-28സംഭവം പുറത്തറിഞ്ഞപ്പോൾ സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ പറഞ്ഞു.“ഓഫീസറെ ചുമതലകളിൽ നിന്ന്...
തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം ഇരുപത് പേരാണ് ഇന്നു മരിച്ചത്. കോഴിക്കോടാണ് ഇന്ന് രോഗബാധിതർ കൂടുതലുള്ളത്.എറണാകുളം 537, മലപ്പുറം 405, കോഴിക്കോട് 918, തിരുവനന്തപുരം 486, കൊല്ലം 341, ആലപ്പുഴ 249, തൃശൂര്‍ 383, കണ്ണൂര്‍ 310, പാലക്കാട് 378, കോട്ടയം 213, പത്തനംതിട്ട 38, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44 എന്നിങ്ങനെയാണ്...
ന്യൂഡൽഹി:   കൊറോണ വൈറസ്സിനെതിരെ പ്രതിരോധ വാക്സിൻ കണ്ടെത്താൻ ലോകം മത്സരിക്കുമ്പോൾ, ഇന്ത്യയിലെ ആദ്യത്തെ വാക്സിൻ 2021 ന്റെ തുടക്കത്തിൽ ലഭ്യമാകുമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.കൊവിഡ് -19 വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണം ത്വരിതഗതിയിൽ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.“വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണം വേഗത്തിൽ നടക്കുന്നു. രാജ്യത്ത് ഇപ്പോൾ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഘട്ടത്തിലുള്ള അത്തരം 3 വാക്സിനുകളെങ്കിലും ഉണ്ട്. 2021 ന്റെ ആദ്യ പാദത്തിനുള്ളിൽ ഇത് ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഒരു...
ന്യൂഡൽഹി:   സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ സിനിമാസംഘടന ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. ജസ്റ്റിസ് റോഹിങ്ടൺ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിനയന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചലച്ചിത്ര സംഘടനകളായ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ ചുമത്തിയ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ തള്ളിയിരുന്നു.വിനയന്റെ പരാതിയെ തുടര്‍ന്ന് 2017 മാര്‍ച്ചില്‍ കോമ്പറ്റീഷൻ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ...
സിലിഗുരി:   തനിക്ക് കൊവിഡ് -19 ബാധിച്ചാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസ് പരാതി നൽകി.ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 പർഗാനാസിൽ നടന്ന പാർട്ടി പരിപാടിയിൽ ഹസ്ര അങ്ങനെ അഭിപ്രായപ്പെട്ടതിനെത്തുടർന്ന് ഭരണകക്ഷിയുടെ സിലിഗുരി യൂണിറ്റാണ് പരാതി നൽകിയത്.“ഞങ്ങളുടെ പ്രവർത്തകർ കൊറോണയേക്കാൾ വലിയ ശത്രുവിനോട് പോരാടുകയാണ്. അവർ മമത ബാനർജിയോട് പോരാടുകയാണ്. മുഖംമൂടിയില്ലാതെ മമത ബാനർജിക്കെതിരെ പോരാടാൻ അവർക്ക്...
കൽപ്പറ്റ:   വൈത്തിരി റിസോർട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ജലീലിന്റെ കൈവശമുണ്ടായിരുന്നതായി കാണിച്ച് പോലീസ് ഹാജരാക്കിയ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടേയില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പോലീസിന്റെ തോക്കിൽ നിന്നുള്ളതാണ്.ജലീൽ വെടിയുതിർത്തപ്പോഴാണ് തിരികെ വെടിവെച്ചത് എന്ന പോലീസിന്റെ വാദം തിരുത്തുകയാണ് റിപ്പോർട്ട്. മാവായിസ്റ്റുകള്‍ വെടിയുതിര്‍ത്തപ്പോഴാണ്, തിരിച്ചു വെടിവച്ചതെന്നാണ് കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ അന്ന് മാധ്യമങ്ങളോടു പറഞ്ഞത്.കഴിഞ്ഞ ഫെബ്രുവരിയിലാണ്...
കൊച്ചി:   തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ ഭാഗമായതിന്റെ പേരിൽ ദേശീയ അന്വേഷണസംഘം 2016ൽ അറസ്റ്റ് ചെയ്ത സുബഹാനി ഹാജ മൊയ്തീനെ കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്കു വിധിച്ചു. കൂടാതെ 2.1 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.ഇടുക്കിക്കാരനായ സുബഹാനി 2005 ൽ ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിൽ ചേരുകയും ഇറാഖിലും സിറിയയിലും പരിശീലനം കരസ്ഥമാക്കുകയും ചെയ്തു. ഇറാഖ് സർക്കാരിനെതിരായ പ്രക്ഷോഭത്തിലും പങ്കെടുത്തിരുന്നു.ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു...
ബെംഗളൂരു:   മൂന്ന് ദേശീയ ബില്ലുകള്‍ക്കും രണ്ട് സംസ്ഥാന കാര്‍ഷിക ബില്ലുകള്‍ക്കും എതിരെ കർണ്ണാടകയില്‍ പ്രതിഷേധം നടക്കുന്നു. കർണ്ണാടക രാജ്യ റൈത്ത സംഘം, ഹസിരു സേനെ, മറ്റ് സംഘടനകൾ, എന്നിവർ ബെംഗളൂരുവിലെ സർ പുട്ടണ്ണ ചെട്ടി ടൗൺഹാളിന് മുന്നിൽ പ്രതിഷേധിച്ചു.https://twitter.com/ANI/status/1310463885493723136?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1310463885493723136%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.indiatoday.in%2Findia%2Fstory%2Fkarnataka-bandh-protest-farmers-bill-yediyurappa-bengaluru-govt-news-live-updates-1726062-2020-09-28ബി എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ എപിഎംസി ഭൂപരിഷ്കരണത്തിനും ഭൂപരിഷ്കരണ നിയമങ്ങൾക്കും എതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായിട്ടാണ് കർഷക സംഘടനകൾ ഇന്ന് സംസ്ഥാന വ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തത്.ജെഡി (എസ്) പ്രവർത്തകർ...
ന്യൂഡൽഹി:   ഇ​ന്ത്യ​യി​ലെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷം ക​ട​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 60,74,703 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 82,170 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി കൊ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. 1,039 പേ​രാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആകെ 95542 പേ​രാണ് കൊ​വി​ഡ് മൂ​ലം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങിയത്.മ​ഹാ​രാ​ഷ്ട്ര തന്നെയാണ് ഇപ്പോഴും കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ...
തിരുവനന്തപുരം:   ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജനകമായ സംഭവമാണിതെന്നും, കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.മൂന്ന്​ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന്​ കൊണ്ടോട്ടി കിഴിശ്ശേരി എൻസി മുഹമ്മദ്​ ശരീഫ്​, ഷഹ്​ല തസ്​നി ദമ്പതികളുടെ ഗർഭസ്​ഥ ശിശുക്കളാണ്​ കോഴിക്കോട്​ മെഡിക്കൽ ആശുപത്രിയിൽ ഞായറാഴ്​ച വൈകിട്ടോടെ...