24 C
Kochi
Tuesday, September 21, 2021

Daily Archives: 9th September 2020

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത തിങ്കളാഴ്ച മുതൽ ഡ്രൈവിംഗ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാന്‍ കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചെന്നും കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാപനങ്ങൾ പ്രവർത്തികാണാമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കണം, ഒരു സമയത്ത് വാഹനത്തിൽ പഠിക്കുന്നയാളും പഠിപ്പിക്കുന്നയാളുമുൾപ്പെടെ രണ്ട് പേർ മാത്രമേ പാടുള്ളൂ, ഓരോരുത്തരേയും പരിശീലിപ്പിച്ച ശേഷം വാഹനം അണുമുക്തമാക്കണം തുടങ്ങി മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാകണം...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 3,402 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും,...
ഡൽഹി: മറാത്തികൾക്ക് തൊഴിൽ, വിദ്യാഭ്യാസ സംവരണം നൽകികൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ. 2018ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ മേഖലയിലും മറാത്തികള്‍ക്ക് സംവരണമേര്‍പ്പെടുത്തിയ തീരുമാനമാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. സംവരണം നല്‍കുന്നതിനെതിരെയുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന വിശാല ബെഞ്ചിന് വിടാനും  എല്‍ എന്‍ റാവു തലവനായ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. അതേസമയം, നിലവില്‍ 2018ലെ നിയമപ്രകാരം സംവരണം ലഭിച്ചവര്‍ക്ക് അത്...
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ നൊബേലിനായി നാമനിർദ്ദേശം ചെയ്തത്. ഇന്ത്യ-പാകിസ്ഥാൻ കശ്മീര്‍ തര്‍ക്കത്തിലൽ മധ്യസ്ഥത വഹിക്കാൻ ട്രംപ് സന്നദ്ധ അറിയിച്ചതും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നതായി ക്രിസ്റ്റ്യന്‍ ട്രൈബ്രിംഗ് പറഞ്ഞു. പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത മറ്റുള്ള അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍...
തിരുവനന്തപുരം:പന്തീരാങ്കാവ്​ യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹാ ഫസലിനും ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാഷ്ട്രീയ പ്രവർത്തകരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഐഎം എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ.പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലൻ ശുഐബിനും താഹാ ഫസലിനും എൻ...
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.സെപ്റ്റംബർ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ...
ഡൽഹി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പരീക്ഷണം നടത്തിക്കൊണ്ടിരുന്ന കൊവിഡ് വാക്സിൻ പരാജയപ്പെട്ടത് രാജ്യത്തെ മരുന്ന് പരീക്ഷണത്തെ ബാധിച്ചിട്ടില്ലെന്ന് പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്ത് 17 സെന്‍ററുകളിൽ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണെന്ന് പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പിസി നമ്പ്യാര്‍ പറഞ്ഞു. മരുന്ന് പരീക്ഷണം നിർത്തിവെയ്ക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടാത്ത സഹചര്യത്തിലാണിത്. അന്താരാഷ്ട്ര മരുന്ന് നിർമ്മാതാക്കളായ ആസ്ട്ര സെനേക  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് നിർമ്മിച്ചുകൊണ്ടിരുന്ന വാക്സിൻ കുത്തിവെച്ച വോളന്റിയർക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മരുന്ന് പരീക്ഷണം ഓക്സ്ഫോർഡ്...
ഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. നിലവില്‍  ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ മതിയായ കാരണങ്ങള്‍ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.  തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍മാര്‍ക്ക്   പ്രവര്‍ത്തന കാലാവധി ആറ് മാസം മാത്രമാണെന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മതിയായ കാരണമല്ല.നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കണം.  അതേസമയം എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം...
ഡൽഹി:രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസിൽ ധാരണയായി. പ്രതിപക്ഷത്തിന്‍റെ സ്ഥാനാർത്ഥിയായി ആര്‍ജെഡി അംഗം മത്സരിക്കും. സെപ്റ്റംബര്‍ 14 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് ചേർന്ന പാര്‍ട്ടിയുടെ ഏകോപന സമിതിയില്‍ യുപിഎയിലെ ഘടകക്ഷികളുമായും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായും ആലോചിച്ച്. രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന ഹരിവന്‍ഷ് കാലാവധി പൂര്‍ത്തിയാക്കിയതോടെയുള്ള ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം:തിരുവനന്തപുരം അഞ്ചുതെങ്ങിൽ കടലിൽ മീൻ പിടിക്കാൻ പോയ മൂന്ന് മത്സ്യത്തൊഴിലാളികൾ വള്ളം മറിഞ്ഞ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ (34), അലക്സ്‌ (45), തങ്കച്ചൻ (52) എന്നിവരാണ് മരിച്ചത്. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം നടത്തി തിരിച്ചുവരുമ്പോള്‍ വലിയ തിരമാലയില്‍ അകപ്പെട്ട് വള്ളം മറിയുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ എന്‍ജിന്‍ ഘടിപ്പിച്ച വള്ളമാണ് അപകടത്തില്‍പ്പെട്ടത്.വള്ളം മറിഞ്ഞ വിവരം അറിഞ്ഞ് നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ചിറയന്‍കീഴ് താലൂക്ക്...