25.9 C
Kochi
Wednesday, September 22, 2021

Daily Archives: 4th September 2020

തിരുവനന്തപുരം:രക്തസാക്ഷികളെ ഗുണ്ടകളെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും, വെഞ്ഞാറമ്മൂട്ടിലെ  കൊലപാതകികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമകാരികള്‍ക്ക് പരസ്യ പിന്തുണയാണ് യുഡിഎഫ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന് അന്ധമായ ഇടതുപക്ഷ വിരോധമാമെന്നും കോടിയേരി തുറന്നടിച്ചു.രണ്ടുഗുണ്ടാസംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. അക്രമം നടത്തിയവരെ തള്ളിപ്പറയാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. കോണ്‍ഗ്രസിന്റെ നിലപാട് അത്യധികം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം,...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ ലീനയുടെ മകൻ നിഖിൽ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തൻ്റെ വീടും ആക്രമിച്ചു എന്നാണ് ലീന പറഞ്ഞിരുന്നത്.സംഭവത്തിൽ ഇവർ പൊലീസിനു പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെയും ഇവർ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ ലീനയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.എന്നാൽ, അന്വേഷണത്തിൽ നിഖിൽ കൃഷ്ണയെ സംശയം തോന്നിയ...
കോട്ടയം:ജോസ് കെ മാണിക്കെതിരെ തൊടുപുഴ കോടതിയില്‍ ഹര്‍ജി നല്‍കി പിജെ ജോസഫ് . ചെയര്‍മാന്‍ പദവി ഉപയോഗിക്കരുതെന്ന ഉത്തരവ് ജോസ് ലംഘിച്ചെന്ന് ജോസഫ് ഹർജിയിൽ പറയുന്നു. ജോസ് കെ മാണി സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചതിനെതിരെയാണ് ജോസഫ് നിയമപരമായി നീങ്ങുന്നത്.കേരള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ. മാണി വിഭാഗത്തിന് ലഭിച്ചതിനെതിരെ തിങ്കളാഴ്ച റിട്ട് ഹര്‍ജി നല്‍കുമെന്ന് പിജെ ജോസഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. താനാണ് ഇപ്പോഴും പാർട്ടിയുടെ...
വാഷിംഗ്‍ടണ്‍:ഇപ്പോൾ പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്സിനും തങ്ങൾ  നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രാപ്‍തിയും സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ വ്യാപക വാക്സിനേഷൻ ആരംഭിക്കാൻ കഴിയു.അതുകൊണ്ടുതന്നെ വാക്സിനുകളുടെ വ്യാപക ഉപയോഗം ഉടൻ സാധ്യമാകില്ലെന്ന് വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. അടുത്ത വർഷം പകുതിയോടെ അല്ലാതെ വാക്സിൻ പ്രതീക്ഷിക്കരുതെന്നും അവർ പറഞ്ഞു. മൂന്നു മാസത്തിനകം വാക്സിനേഷൻ സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
എറണാകുളം: ഭാര്യയുമായി വഴക്കുണ്ടാക്കിയതിന്   ഭർത്താവിന്റെ നട്ടെല്ലും വാരിയെല്ലും പോലീസ് അടിച്ച് പൊട്ടിച്ചെന്ന  പരാതി നിഷ്പക്ഷവും  നീതിപൂർവകവുമായി അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്ന്  മനുഷ്യവകാശ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.എറണാകുളം കരുമാലൂർ മനയ്ക്കപ്പടി സ്വദേശി പരേതനായ ജോണി ജോസഫിന്റെ പരാതി അന്വേഷിക്കാനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ  കർശനമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കർശന...
തിരുവനന്തപുരം:സ്വർണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കോടിയേരിയും മയക്കുമരുന്ന് വിൽപന സംഘവുമായുള്ള ബന്ധത്തിൻ്റെ വിവരങ്ങൾ ഒരോദിവസവും പുറത്തു വരികയാണെന്നും  എന്നാൽ ഈ വാർത്ത ശിവശങ്കറിൻ്റെ കേസിലെന്ന പോലെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.മയക്കുമരുന്ന് കേസുമായുള്ള സ്വപ്ന സുരേഷിന്റെ ബന്ധവും അന്വേഷിക്കണമെന്ന് ചെന്നിത്തല ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, സിപിഎം സെക്രട്ടറിയുടെ മകന്റെ ബന്ധത്തിലും അന്വേഷണം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നൈറ്റ് പാർട്ടിയുടെ...
ന്യൂ​ഡ​ൽ​ഹി: സു​രേ​ഷ് റെ​യ്ന​ക്കു പി​ന്നാ​ലെ വെ​റ്റ​റ​ൻ സ്പി​ന്ന​ർ ഹ​ർ​ഭ​ജ​ൻ സിം​ഗും ഐ​പി​എ​ലി​ൽ​നി​ന്നും പി​ൻ​മാ​റി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പി​ൻ​മാ​റ്റ​മെ​ന്നാ​ണ് വി​വ​രം. ഹ​ർ​ഭ​ജ​ൻ വെ​ള്ളി​യാ​ഴ്ച ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ തീ​രു​മാ​നം അ​റി​യി​ച്ചു.വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ന്ത്യ​യി​ൽ ത​ന്നെ തു​ട​രു​ന്ന താ​രം ഇ​തു​വ​രെ ക്ല​ബ്ബി​നൊ​പ്പം ചേ​ർ​ന്നിട്ടി​ല്ല.ഇ​ന്ത്യ​ൻ പ്രി​മീ​യ​ർ ലീ​ഗ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് ഈ തീ​രു​മാ​നം. ക​ളി​ക്കാ​ര​നും സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫു​ക​ൾ​ക്കും കോ ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ സൂ​പ്പ​ർ കിം​ഗ്സി​നെ വീ​ണ്ടും ത​ള​ർ​ത്തു​ന്ന​താ​ണ് ഹ​ർ​ഭ​ജ​ൻ സിം​ഗി​ന്‍റെ​യും...
കോഴിക്കോട്:അധ്യാപികയായ സായി ശ്വേതയെ അപമാനിച്ചെന്ന പരാതിയില്‍ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയ്ക്കെതിരെ വനിതാകമ്മിഷന്‍ കേസെടുത്തു. കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാകമ്മിഷന്‍ അധ്യക്ഷ റിപ്പോര്‍ട്ട് തേടി. സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചതിന്റെ പേരില്‍ ഫെയ്സ്ബുക് വഴി വ്യക്തിഹത്യ ചെയ്തെന്നായിരുന്നു സായി ശ്വേതയുടെ ആരോപണം.അതേസമയം, വനിത കമ്മീഷന്‍ തനിക്കെതിരെ കേസെടുത്ത വിവരം അദ്ദേഹം തന്നെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ''ശ്രീജിത്ത്‌ പെരുമനയ്‌ക്കെതിരെ സംസ്ഥാന വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആഹ്ലാദിപ്പിൻ അർമാദിപ്പിൻ ❤️✌️ എല്ലാം സ്ത്രീകളുടെ നന്മയ്ക്കു...
ഹൈദരാബാദ്‌:   സിപിഐ മാവോയിസ്‌റ്റ്‌ പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഗണപതി എന്നറിയപ്പെടുന്ന മുപ്പല ലക്ഷ്‌‌മണ റാവു പൊലീസിന്‌ കീഴടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആര്‍ത്രൈറ്റിസും പ്രമേഹവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കശലായതിനാല്‍ 74കാരനായ ഗണപതി പൊലീസില്‍ കീഴടങ്ങുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. എന്നാല്‍ ഇത്‌ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കല്ലുവെച്ച നുണ പ്രചാരണമാണെന്ന്‌ സിപിഐ മാവോയിസ്‌റ്റ്‌ പാര്‍ട്ടി പറയുന്നു.‌ദീര്‍ഘകാലമായി ഒളിവില്‍ കഴിയുന്ന ഗണപതിയായിരുന്നു 2004 മുതല്‍ 2018 വരെ പാര്‍ട്ടിയെ നയിച്ചത്. പീപ്പിള്‍സ്‌ വാര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും  ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.ഇന്ന് ഇടുക്കിയിലും, നാളെ മലപ്പുറത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഞായറാഴ്ച്ച കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. സെപ്റ്റംബര്‍ മാസത്തിലും സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.