25.9 C
Kochi
Wednesday, September 22, 2021

Daily Archives: 21st September 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.18 മരണങ്ങളാണ് ഇന്ന്...
ഡൽഹി:ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലിന്റെ ഭാഗമായി വനിതാ ഓഫീസര്‍മാര്‍ക്ക് നിയമനം നൽകി. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിങ് എന്നിവര്‍ക്കാണ് നിയമനം നൽകുന്നത്. ഓഫീസര്‍ റാങ്കില്‍ വനിതകള്‍ക്ക് നിയമനം നല്‍കാറുണ്ടെങ്കിലും ചരിത്രത്തിൽ ആദ്യമായാണ് യുദ്ധക്കപ്പലിന്റെ ക്രൂ അംഗങ്ങളായി വനിത ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ക്രൂ ക്വാര്‍ട്ടട്ടേഴ്സിലെ സ്വകാര്യതാക്കുറവ്, ബാത് റൂം അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലമാണ് വനിതകളെ ഇതുവരെ മാറ്റിനിർത്തിയിരുന്നത്.ഇരുവർക്കും ദീര്‍ഘദൂര വിമാനങ്ങളിലെ ഒബ്‌സര്‍വര്‍ ആയാണ് നിയമനം. കൊച്ചി നാവിക സേന ഒബ്‌സര്‍വേര്‍സ് അക്കാദമിയില്‍...
ഇടുക്കി:ഇടുക്കിയിലെ കുറത്തിക്കുടി വനത്തിനുള്ളിൽ ചങ്ങാടം മറിഞ്ഞ് ഒൻപത് പേർ ഒഴുക്കിൽപ്പെട്ടു. മൂന്ന് കുട്ടികളും ആറ് മുതിർന്നവരുമാണ് ഒഴിക്കിൽപ്പെട്ടത്. ഒൻപത് പേരെയും രക്ഷപ്പെടുത്തിയതായി വിവരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തിയത്. കൂടാതെ അടിമാലിയിൽ നിന്ന് 2 ഫയർഫോഴ്‌സ് യൂണിറ്റും എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി: പൗരന്മാരുടെ പ്രതിഷേധിക്കാന്‍ ഉള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഡല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധ സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി  പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.മാര്‍ച്ച് മാസം നല്‍കിയ ഹര്‍ജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്തം ആണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.എന്നാല്‍ രാജ്യത്തിന്റെ വിവിധ...
ആലപ്പുഴ: ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിൻ്റെ മകൻ ആകാശ് ആണ് മരിച്ചത്. 20 വയസായിരുന്നു.ദില്ലിയിൽ നിന്നും 13 ദിവസം മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. ഭക്ഷണവുമായെത്തിയ ബന്ധുക്കളാണ് ആകാശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ആകാശ് മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി അമ്പലപ്പുഴ പൊലീസ് പറഞ്ഞു. കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നവരിൽ കൊവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത...
ഡൽഹി:അൽ ഖ്വയ്ദ ഭീകര ബന്ധം ആരോപിച്ച് കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമായി പിടികൂടിയ ഒമ്പത് പേരെ ഇന്ന് പുലർച്ചയോടെ ഡൽഹിയിൽ എത്തിച്ചു. ഇവരെ നാളെ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. തുടർന്ന് പ്രതികളെ എന്‍ഐഎ കസ്റ്റഡിയിലാവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഡൽഹിയിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന ഇവരുടെ മെഡിക്കൽ പരിശോധന രാവിലെ പൂർത്തിയായിരുന്നു.രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക വഴി കൂടുതൽ ഭീകരരിലേക്ക് എത്തിച്ചേരാനാകുമെന്നാണ് എൻഐഎ പ്രതീക്ഷിക്കുന്നത്.പ്രതികള്‍ക്ക് ലഭിച്ച പ്രാദേശിക സഹായത്തിന്റെ...
​ഡ​ൽ​ഹി: ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ എം.​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ നി​ശ​ബ്ദ​മാ​ക്കു​ന്ന​ത് തു​ട​രു​കയാണെന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു. നി​ശ​ബ്ദ​മാ​ക്കു​ന്ന​തി​ലൂ​ടെ​യും എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​ലൂ​ടെ​യും കാ​ർ​ഷി​ക ക​രി​നി​യ​മം സം​ബ​ന്ധി​ച്ച ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്കു നേ​രെ ക​ണ്ണ​ട‍​യ്ക്കു​ക​യാ​ണ്.‌ ഈ സര്‍ക്കാറിന്റെ ധാ​ർ​ഷ്ട്യം രാ​ജ്യ​മെ​മ്പാ​ടും സാ​മ്പ​ത്തി​ക ദു​ര​ന്തം വ​രു​ത്തി​യെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂള്‍ബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളികളായ...
മറയൂര്‍: പെട്ടിമുടിയില്‍ 70 പേര്‍ മരിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന്‌ ഇനിയും കര കയറിയിട്ടില്ല ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികള്‍. അത്തരം ഒരു ദുരന്തം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ്‌ പെട്ടിമുടിയില്‍ നിന്ന്‌ 30 കിലോമീറ്റര്‍ അകലെയുള്ള വാഗുവരൈ എസ്‌റ്റേറ്റ്‌ ലക്കം ന്യൂ ഡിവിഷനിലെ ലയങ്ങളില്‍ കഴിയുന്ന തൊഴിലാളികള്‍. ലയങ്ങള്‍ക്ക്‌ മുകളില്‍ അപകടകരമായ തരത്തില്‍ ഉണ്ടായിരിക്കുന്ന വിള്ളലുകളാണ്‌ തൊഴിലാളി കുടുംബങ്ങള്‍ ഭീതിയിലാക്കിയിരിക്കുന്നത്‌.കഴിഞ്ഞ ആഴ്‌ച്ചയിലുണ്ടായ കനത്ത മഴയില്‍ മണ്ണ്‌ നീങ്ങിയതോടെയാണ്‌ വിള്ളലുകള്‍ രൂപപ്പെട്ടത്‌....
തിരുവനന്തപുരം:മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയ 3000 പേർക്കെതിരെ കേസ്. 500 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡ ലംഘനം, സംഘം ചേരൽ, പൊലീസിനെ ആക്രമിക്കൽ, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കൊച്ചി: മലയാറ്റൂരിൽ സ്ഫോടനമുണ്ടായത് അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിലെന്ന് പോലീസ് കണ്ടെത്തൽ. ഈ കെട്ടിടത്തിൽ വെടിമരുന്ന് ശേഖരിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്നും ഉടമകൾക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു. സ്ഫോടനമുണ്ടായ പാറമടയ്ക്ക് ലൈസൻസുണ്ടോ എന്ന കാര്യവും എറണാകുളം റൂറൽ എസ് പി കെ കാർത്തിക് പറഞ്ഞു. മലയാറ്റൂരിന് സമീപം ഇല്ലിത്തോടുള്ള വിജയ എന്ന പാറമടയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ സ്ഫോടനം നടന്നത്. അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു.