25 C
Kochi
Tuesday, September 21, 2021

Daily Archives: 12th September 2020

തിരുവനന്തപുരം:മന്ത്രി കെടി ജലീലിനെ പുറത്താക്കുന്നതില്‍ മുഖ്യമന്ത്രി എന്തിന് വിമുഖത കാട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തുകാരുമായി ചങ്ങാത്തമുളള കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോ എന്ന് ജനങ്ങള്‍ ചോദിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.ഒന്നും ഒളിക്കാനില്ലായിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് ജലീല്‍ ആരും കാണാതെ ചോദ്യം ചെയ്യലിന് ഹാജരായതെന്നും ചെന്നിത്തല ചോദിക്കുന്നു. ജലീലിന്‍റെ കെെകള്‍ പരിശുദ്ധമാണെങ്കില്‍ എന്തുകൊണ്ട് ചോദ്യം ചെയ്ത കാര്യം ഒളിച്ചുവെച്ചു. സോളാര്‍കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്തതുമായി...
തിരുവനന്തപുരം:മതഗ്രന്ഥങ്ങള്‍ തിരിച്ചയയ്ക്കാന്‍ തയ്യാറാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലില്‍ മന്ത്രി കെടി ജലീല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. സ്വന്തമായി വാഹനങ്ങളില്ല, പത്തൊമ്പതര സെന്‍റ് സ്ഥലം മാത്രമാണുള്ളത്. താന്‍ സമ്പന്നനല്ലെന്നും എന്‍ഫോഴ്സ്മെന്‍റിനോട് ജലീല്‍ പറഞ്ഞതായാണ് വിവരം.അതേസമയം, സംസ്ഥാനമൊട്ടാകെ കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള യുവജനസംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. എന്നാല്‍,  മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ കഴിയുന്ന മന്ത്രി ഇതുവരെ ഇഡിയുടെ ചോദ്യം ചെയ്യലിനെ കുറിച്ച് പരസ്യപ്രതികരണം നടത്താന്‍ തയ്യാറായിട്ടില്ല.ഇതിനിടെ, കെടി ജലീൽ സ്വകാര്യ വാഹനത്തിൽ...
ഇടുക്കി:പെട്ടിമുടി ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. തേയില കമ്പനി വിവരം പുറത്തറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന കമ്പനിയുടെ വാദങ്ങളും പരിശോധിക്കും.അതേസമയം, പെട്ടിമുടി ദുരന്തത്തിന് കാരണം അതിതീവ്ര മഴയാണെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. പെട്ടിമുടി പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ  അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. പെട്ടിമുടിയിലെ ലയങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും...
തിരുവനന്തപുരം:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെ ശക്തമായി വിമര്‍ശിച്ച് മുസ്ലീംലീഗ്. സ്വർണക്കടത്തിലടക്കം മന്ത്രി കെ ടി ജലീലിന് പങ്കുണ്ടെന്നതിന്‍റെ തെളിവ് ഓരോന്നായി പുറത്തുവരികയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു. മാന്യതയുണ്ടെങ്കിൽ കെ ടി ജലീൽ തൽസ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്വപ്ന സുരേഷുമായി നിരന്തരം ഫോണിൽ കെ ടി ജലീൽ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്തിനാണ്...
തിരുവനന്തപുരം:മന്ത്രി കെടി ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പരക്കെ യുവജനസംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും,സെക്രട്ടറിയേറ്റിലേക്കും  യൂത്ത് കോൺഗ്രസും, കോൺഗ്രസും, യൂത്ത് ലീഗും, യുവമോർച്ചയും ബിജെപിയും നടത്തിയ പ്രതിഷേധമാർച്ചുകൾ പൊലീസ് തടഞ്ഞു. പലയിടത്തും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ ഏറ്റുമുട്ടല്‍ ഉണ്ടായി. ആലപ്പുഴയിലെയും കൊല്ലത്തെയും, തിരുവനന്തപുരത്തെയും മാർച്ചുകൾ തടഞ്ഞത് സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ, പൊലീസ് നിരവധി തവണ  ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ വലിയ സംഘര്‍ഷമാണ്...
ന്യൂഡല്‍ഹി:ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ മാറ്റണമെന്ന ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം വൈകില്ല. ഉപതെരഞ്ഞെടുപ്പുകൾ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച കേരളത്തിൻറെ പുതിയ കത്ത് ഇന്നലെ വൈകിട്ട് വരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ ഇക്കാര്യം ചർച്ച ചെയ്യുമെന്നുമാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വൈകാതെ ചേരും.അതേസമയം, തദ്ദേശതിരഞ്ഞെടുപ്പ് നീട്ടണമെന്ന സംസ്ഥാനസര്‍ക്കാരിന്‍റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും. തിര‍ഞ്ഞെടുപ്പ് നീട്ടിയാല്‍ നവംബര്‍ 11ന് ശേഷം സ്പെഷ്യല്‍ ഓഫീസറുടെയോ അഡ്മിനിസ്ട്രേറ്റീവ്...
തിരുവനന്തപുരം:പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കള്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കിയേക്കും. സര്‍ക്കാരിന്‍റെ അപ്പീലില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.ഇന്നലെ വെെകുന്നേരമാണ് സംസ്ഥാനസര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജി പ്രകാശ് സുപ്രീംകോടതി രജിസ്ട്രിയില്‍ ഈ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ ക്രെെംബ്രാഞ്ചിന്‍റെ കുറ്റപത്രം ഹെെക്കോടതി റദ്ദാക്കിയിരുന്നില്ല. കുറ്റപത്രത്തില്‍ ധാരളം പിഴവുകള്‍ ഉണ്ടെന്ന് കുടുംബം ചൂണ്ടികാട്ടിയിരുന്നു....
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കേന്ദ്രങ്ങൾ പറയുന്നത്. മന്ത്രിയുടെ ഉത്തരങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലാതെയാണ് ഇഡി അദ്ദേഹത്തെ വിട്ടയച്ചതെന്നും സൂചനയുണ്ട്.നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. യുഎഇ നയതന്ത്രബാഗേജിലെ സാധനങ്ങള്‍ എന്തായിരുന്നുവെന്ന് അറിയില്ലെന്നും തനിക്കു ലഭിച്ച പായ്ക്കറ്റുകളില്‍...
1. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) ഓഫീസ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് വെള്ളിയാഴ്ച പുറത്തിറക്കി. ഐ‌ബി‌പി‌എസ് ആർ‌ആർ‌ബി ഓഫീസ് അസിസ്റ്റൻറ് റിക്രൂട്ട്‌മെന്റിന് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡുകൾ ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 26 വരെ സജീവമായിരിക്കും. അപേക്ഷകർ ഈ തീയതിക്ക് മുമ്പായി അഡ്മിറ്റ് കാർഡ് ഡൌൺലോഡ്...